ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജീവാമൃതം

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവാമൃതം

ഒരു ഗ്രാമത്തിലെ കളിസ്ഥലത്ത് കുറെ കുട്ടികൾ കളിക്കുകയായിരുന്നു .അതെല്ലാം മേഘം കാണുന്നുണ്ടായിരുന്നു .അവൻ ആ സുന്ദര ഗ്രാമത്തിലേക്ക് നോക്കി പലനിറത്തിലുള്ള പൂക്കൾ ,മരങ്ങൾ കുട്ടികൾ കളിക്കുന്നത് ,കൊയ്യുന്ന വയലുകൾ ,നാട്ടുവഴികളും എല്ലാം ആ മേഘം ആസ്വദിച്ച് കണ്ടു. മേഘം മുന്നോട്ട് യാത്രയായി .വിശാലമായ കൃഷിസ്ഥലങ്ങളിൽ പച്ചക്കറികളും പയർ വർഗ്ഗങ്ങളും സമൃദ്ധമായി നിലനിൽക്കുന്നു .അപ്പോൾ അതാ അവിടേക്ക് എത്തിയ കർഷകർ കൈയിൽ കരുതിയ രാസവളങ്ങളും കീടനാശിനികളും ശുദ്ധമായ പച്ചക്കറികളിൽ തളിക്കുന്നു .ഇതുകണ്ട് സങ്കടത്തോടെ മേഘങ്ങൾ മുന്നോട്ട് നീങ്ങി മേഘം പുഴയുടെ മുകളിലെത്തി .അപ്പോൾ അതാ പുഴ മലിനമായിക്കിടക്കുന്നു .മേഘം പുഴയോട് ചോദിച്ചു " ഹേ പുഴയെ നിനക്കെന്തുപറ്റി നീ തെളിഞ്ഞ വെള്ളമായിരുന്നല്ലോ ?എങ്ങിനെയാണ് നീ ഇത്രയും മലിനമായത് ?.പുഴ പറഞ്ഞു ഈ ഗ്രാമത്തിലെ മനുഷ്യരാണ് എന്നെ മലിനമാക്കിയത് .അവർ കന്നുകാലികളെ പുഴയിലേക്ക് ഇറക്കിയാണ് കുളിപ്പിക്കുന്നത് കൂടാതെ വാഹനങ്ങളും വസ്ത്രങ്ങളും മറ്റും കഴുകുന്നതിന്റെ മാലിന്യം മുഴുവൻ എന്നിലേക്കാണ് എത്തുന്നത് .പല ഫാക്ടറികളും രാസമാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും എന്നിലേക്ക് ഒഴുക്കിവിടുന്നു ഇതുകേട്ട മേഘം വളരെ സങ്കടത്തോടെ അവിടെനിന്നും മുന്നോട്ട് നീങ്ങി .അപ്പോഴാണ് മേഘം കണ്ടത് വീടിന്റെ മുറ്റത്തു കുട്ടികൾ വെള്ളം പാഴാക്കി കളിക്കുന്നു .ഇതെല്ലാമായപ്പോൾ മേഘത്തിനു ദേഷ്യവും സങ്കടവുമൊക്കെ വന്നു. ഗ്രാമത്തിലെ ജനങ്ങളെയൊക്കെ ഒരു പാഠം പഠിപ്പിക്കാൻ അവൻ തീരുമാനിച്ചു. ഒരുതുള്ളി ജലം പോലും നൽകില്ലെന്ന് അവൻ നിശ്ചയിച്ചു. മേഘം തന്റെ സുഹൃത്തായ സൂര്യനെ കാണാൻ പോയി .അവൻ സൂര്യനോട് പറഞ്ഞു ഗ്രാമവാസികളെ ഒരു പാഠം പഠിപ്പിക്കണം .അങ്ങിനെ കുറച്ചുദിവസങ്ങൾക്കു ശേഷം സൂര്യൻ തന്റെ വാക്ക് പാലിച്ചു .കഠിനമായ ചൂട് പുറത്തുവിട്ടു .പുഴകളിലെയും ,കിണറുകളിലെയും ,ഒക്കെ വെള്ളം വറ്റാൻ തുടങ്ങി ജീവജാലങ്ങൾ മരിക്കാൻ തുടങ്ങി കൃഷിയിടങ്ങൾ നശിച്ചു .തൊട്ടടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും അവർക്ക് വെള്ളം കൊണ്ടുവരേണ്ടിവന്നു .അവർക്ക് ജലത്തിന്റെ പ്രാധാന്യം മനസിലായി ഒരു മഴക്കുവേണ്ടി അവരെല്ലാം പ്രാർത്ഥിക്കാൻ തുടങ്ങി .അലിവ് തോന്നിയ മേഘം അവർക്കു മഴ നൽകി .ഗ്രാമവാസികൾ ആഹ്ലാദത്തോടെ മഴയെ സ്വീകരിച്ചു .അതിനു ശേഷം അവരാരും ജലം പാഴാക്കുകയോ മലിനമാക്കുകയോ ചെയ്തിട്ടില്ല .മാത്രമല്ല ആ പ്രദേശങ്ങളിലൊക്കെ ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്തു

ഗൗരി പി വി
5 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ