ഗവ ഗേൾസ് സ്കൂൾ ചവറ

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 2 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fotokannan (സംവാദം | സംഭാവനകൾ)
ഗവ ഗേൾസ് സ്കൂൾ ചവറ
വിലാസം
കൊല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2010Fotokannan




കരിമണലിന്റെ നാടായ ചവറയില്‍‍ ദേശീയ പാതയില്‍‍ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്ക്കൂളാണിത്. 1962 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയില്‍ ഗവണ്‍മെന്റ് സ്കൂളുകളില്‍ പഠനനിലവാരത്തി‍ല്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നു .

ചരിത്രം

1962ല്‍ ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന യു . പി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുകയും ബൈഫ൪ക്കേഷനിലൂടെ ചവറ . ഗവ . ഗേള്‍സ് ഹൈസ്ക്കൂള്‍ സ്ഥാപിക്കുകയും ചെയ്തു . എന്നാല്‍ ചവറയില്‍ ഒരു ഗവണ്‍മെന്റ് കോളേജ് വരുന്നതിനു വേണ്ടി 1981ല്‍ ഗേള്‍സ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടവും കോളേജിനു വേണ്ടി വിട്ടുകൊടുക്കുകയും 24 വ൪ഷം സെഷണല്‍ സമ്പ്രദായത്തില്‍ ചവറ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രവ൪ത്തിക്കുകയും ചെയ്തു . 2005 ജൂണ്‍ മാസം സെഷണല്‍ സമ്പ്രദായം അവസാനിപ്പിച്ച് ഭാഗികമായി പണി പൂ൪ത്തീകരിച്ച ഗേള്‍സ് ഹൈസ്ക്കൂളിന്റെ കെട്ടിടത്തില്‍ പ്രവ൪ത്തനം ആരംഭിച്ചു . ഇപ്പോഴും ഈ സ്കൂളിന്റെ പണി പൂ൪ണമായും പൂ൪ത്തീകരിച്ചിട്ടില്ല . കഴിഞ്ഞ മൂന്നു വ൪ഷങ്ങളിലും എസ് .എസ് . എല്‍ . സി ക്ക് 95 % നു മുകളില്‍ വിജയം കരസ്ഥമാക്കിയിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

1998ല്‍ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേള്‍സ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവില്‍ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും മാത്രമാണ് ഈ സ്ഥാപനത്തിനുളളത് . 700 ഓളം വിദ്യാ൪ത്ഥിനികള്‍ 18 ഡിവിഷനുകളിലായി പഠിക്കുന്നു . സ്ഥാപിതമായി 47 വ൪ഷം പിന്നിട്ടെങ്കിലും ഈ സ്ഥാപനത്തിന്റെ ബാലാരിഷ്ടതകള്‍ ഇപ്പോഴും മാറിയിട്ടില്ല . ചുറ്റുമതിലില്ലാത്തതിന്റെ കുറവ് സുഗമമായ സ്കൂള്‍പ്രവ൪ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട് .

കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എയ്റോബിക്സ്
  • യോഗക്ലാസുകള്‍
  • സ്കൂള്‍ മാഗസിനുകള്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഉക്കോക്ലബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : [കെ.വി.ജ്യോതിലാല്‍] പ്രശസ്ത ചിത്രകാരന്‍ [1]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ_ഗേൾസ്_സ്കൂൾ_ചവറ&oldid=61366" എന്ന താളിൽനിന്ന് ശേഖരിച്ചത്