"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2000-01 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (2000-01 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ [[ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2000-01 വർഷത്തിലെ പ്രവർത്തനങ്...)
(ചെ.) (22065 എന്ന ഉപയോക്താവ് ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2000-01 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ [[2000-01 വർഷത...)
(വ്യത്യാസം ഇല്ല)

11:23, 11 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി

2000-01 വർഷത്തിലെ പ്രവർത്തനങ്ങൾ

21-7-2000 വെള്ളിയാഴ്ച രണ്ടുമണിക്ക് പി ടി എ പ്രസിഡന്റ് വി എ ജോൺസന്റെ അധ്യക്ഷതയിൽ ചേരുകയുണ്ടായി. സ്‌കൂൾ ഗ്രൗണ്ട് ലെവൽ ചെയ്യുക, കുടിവെള്ളം സ്‌കൂളിന്റെ എല്ലാഭാഗത്തും എത്തിക്കുക എന്നീ നിർദേശങ്ങൾ പി ടി എ യുടെ മുന്നിൽ വെച്ചു.എസ് എസ് എൽ സി റിസൾട്ട് മോശമായതിനെ തുടർന്ന് തീവ്രയത്ന പരിപാടി നടപ്പിലാക്കാൻ തീരുമാനിച്ചു. പഴയ കഞ്ഞിപ്പുര പ്ലസ് ടു കെട്ടിടം പണിയുന്നതിനായി പൊളിച്ചു മാറ്റുകയും അതെ സാമഗ്രികൾ ഉപയോഗിച്ച് കിണറിനടുത്ത് സ്ഥാപിക്കുകയും ചെയ്തു. ജനൽ, വാതിൽ തുടങ്ങിയവയുടെ നിർമ്മാണം നടന്നിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെയും പി ടി എ യുടെയും സഹകരണത്തോടെ സ്റ്റേജിന്റെ പണി പൂർത്തിയാക്കി. സ്‌കൂളിൽ നിന്നും മണൽ സിമന്റ് കമ്പി എന്നിവയും രണ്ടായിരം രൂപയും വെൽഫെയർ കമ്മിറ്റിക്കു നൽകുകയും വെൽഫെയർ കമ്മിറ്റി അതുപയോഗിച്ച് വാട്ടർ ടാങ്കും മോട്ടോറും സ്ഥാപിക്കുകയും ചെയ്തു. കംപ്യൂട്ടർ റൂമിന്റെ ഉദ്‌ഘാടനം എ സി ജോസ് എം പി നിർവ്വഹിച്ചു.പ്ലസ് ടു കെട്ടിടം പണിയുന്നതിന് മുന്നോടിയായി ശിലാ സ്ഥാപനം സി എൻ ജയദേവൻ എം എൽ എ നിർവ്വഹിച്ചു.