ഗവ എച്ച് എസ് എസ് അഞ്ചേരി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
08:21, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മഹാമാരിക്കാലം - ഏൻവിൻ തോമസ് 9A

ഇന്ന് നമ്മൾ എല്ലാവരും നമ്മുടെ ജീവിതത്തിൽ ഏറ്റവും ഭീതി നേരിടുന്ന സാഹചര്യത്തിൽ ആണ് . ഇന്ന് നമ്മുടെ ഏറ്റവും വലിയ സന്തോഷം കെടുത്തുന്ന സാഹചര്യത്തി ലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ജീവിക്കുമ്പോൾ നമ്മൾക്ക് അറിയില്ലായിരുന്നു നമ്മൾക്ക് ഇത്തരം ഒരു വലിയ പ്രശ്നം നേരിടേണ്ടിവരുമെ ന്ന് . കൊറോണ കാലം നമ്മുടെ ജീവിതത്തെ മാറ്റി മറിച്ചിരിക്കുന്നു ജീവിതത്തിലെ വലിയ പാഠങ്ങൾ ഈ കാലം നമുക്ക് പകർന്ന് തന്നിരിയ്ക്കുന്നു. അസ്ഥിരമായ ജീവിതസുഖങ്ങളുടെ യാഥാർത്ഥ്യം നമ്മെ അറിയിച്ചിരിക്കുന്നു. പ്രാണവായുവിന്റെ വില നാം തിരിച്ചറിഞ്ഞിരിയ്ക്കുന്നു. എങ്കിലും ഇതും കടന്നുപോകും എന്ന പ്രതീക്ഷയാൽ നമുക്ക് കാത്തിരിയ്ക്കാം .... ശ്രദ്ധയോടെ .... കരുതലോടെ മുന്നേറാം .