"ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3,070: വരി 3,070:
സാധാരണ പൗരന് ലഭിക്കുന്ന പരിഗണനകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാതൃഭാഷ സംസാരിക്കാനും മാതൃഭാഷയിൽ പഠനം നടത്താനുമുള്ള അവകാശം. മാതൃഭാഷയിൽ ആദിവാസികൾ സംസാരിക്കുന്നത് അവരുടെ കുടികളിൽ അവരുടെ കൂട്ടായ്മയിൽ മാത്രമാണ്. പൊതുസമൂഹത്തോട് സംവദിക്കുന്നത് മലയാളത്തിലാണ്. ഇതിന്റെ മറ്റൊരു വശമാണ് വിദ്യാഭ്യാസം നിഷേധിക്കുന്നത്. പ്രായോഗികതലത്തിൽ ഒരു ആദിവാസിക്കുട്ടിക്കുപോലും വിദ്യാഭ്യാസം നിഷേധിക്കുന്നില്ലെന്നു പറയാം. വിദ്യാഭ്യാസവകുപ്പിന്റെ രേഖകൾ പ്രകാരം അഞ്ചുവയസ്സു കഴിയുന്ന എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നു. കുറേക്കാലം അവർ ക്ലാസുകളിൽ ഇരിക്കുന്നു പിന്നെ പതുക്കെ പഠനം നിർത്തുന്നു. മലയാളവുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നവർ മാത്രം പഠനം പൂർത്തിയാക്കുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നവർ ആദിവാസി സമൂഹത്തിൽ വളരെ കുറവാണെന്നുകാണാം. മാതൃഭാഷയിൽ പഠിക്കാൻകഴിയാത്തതാണ് വലിയൊരളവോളം ഇതിന്റെ കാരണം.  ഇവിടെ മാതൃഭാഷയുടെ നിഷേധവും വിദ്യാഭ്യാസം നിഷേധിക്കുന്നതും ഒന്നുതന്നെ എന്നുപറയാം. കാരണം ലോകബോധത്തെ രൂപപ്പെടുത്തുന്നത് മാതൃഭാഷയാണ്.  ലോകബോധത്തിന്റെ വളർച്ച തിരിച്ചറിയപ്പെടുന്നതും ആവിഷ്കരിക്കുന്നതും മാതൃഭാഷയിലൂടെയാണ്. ചിന്തയുടെമാധ്യമം, അപഗ്രഥനത്തിന്റെമാധ്യമം എന്നൊക്കെ വിശേഷിപ്പിക്കുന്നത് മാതൃഭാഷയെ ആണ്.  ചിന്തിച്ചും അപഗ്രഥിച്ചുമാണ് പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നത്. മാതൃഭാഷയിലല്ലാതെ പഠിക്കേണ്ടിവരുന്നതുകൊണ്ടാണ് ചിന്താശേഷിയും പ്രതികരണവും കുറഞ്ഞവരായി ഇവർ മാറുന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിനും അവർ നേടുന്ന വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത. ഇക്കാരണം കൊണ്ടാണ് ഭാഷാതലത്തിൽ മനുഷ്യാവകാശധ്വംസനം ആദിവാസികൾക്കിടയിൽ നടക്കുന്നു എന്നു പറയേണ്ടിവരുന്നത്.   

സ്കൂളുകളിൽ, ഗോത്രവിദ്യാർത്ഥികളെ അവരുടെ മാതൃഭാഷകളിൽ  പഠിപ്പിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഒരിക്കലും ക്ലാസ്സ് മുറികളിൽ അതിനുള്ള യാതൊരു ശ്രമവും നടക്കുന്നില്ലെന്നു മാത്രമല്ല, മലയാളം മനസ്സിലാകാത്ത ഗോത്ര വിദ്യാർത്ഥികളെ പരിഹസിക്കാനാണ് പലപ്പോഴും അധ്യാപകർ മുതിരാറ്. മനസിലാകാത്ത ഭാഷാലോകവും പരിഹാസവുമാണ് ക്ലാസ് മുറികളിൽ ഗോത്രവിദ്യാർത്ഥികളുടെ  ഒറ്റപ്പെടലിന്റേയും തുടർന്നുള്ള കൊഴിഞ്ഞുപോക്കിന്റെയും യഥാർത്ഥ കാരണം. കഴിഞ്ഞവർഷം  വയനാടു ജില്ലയിൽ കൊഴിഞ്ഞു പോയ കുട്ടികളുടെ എണ്ണം SSAയുടെ കണക്ക് പ്രകാരം 1185  അണ്. ദേശീയ തലത്തിൽ കൊഴിഞ്ഞുപോക്കിന്റെ കണക്ക് ഇങ്ങനെയാണ്. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന 100 കുട്ടികളിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്നത് 13.9 ശതമാനം മാത്രമാണ്. കേരളത്തിൽ 50 ശതമാനത്തിനു മുകളിൽ കുട്ടികൾ +2പഠനം പൂർത്തിയാക്കുന്നുണ്ടെന്നു പറയാം.  ഇത്തരം കൊഴിഞ്ഞുപോക്കിനു പരിഹാരം കാണണമെങ്കിൽ ആദിവാസി സംസ്കാരവും കലകളും സാഹിത്യവും ഭാഷയും ക്ലാസ് മുറികളിലെങ്കിലും അവഗണിക്കപ്പെടുന്നില്ലെന്നും ആക്ഷേപത്തിനിരയാകുന്നില്ലെന്നും ഉറപ്പുണ്ടായാൽ മതി. അതിനു മുൻകൈയ്യെടുക്കേണ്ടവർ അധ്യാപകർ തന്നെയാണ്. ആദിവാസിക്കഥകളും പാട്ടുകളും ഭാഷയും ക്സാസ് മുറിയിൽ മുഴങ്ങുമ്പോൾ തന്റേതായ ഇടം ഉപേക്ഷിച്ചോടിപ്പോകാൻ ഒരു ഗോത്രവിദ്യാർത്ഥിയ്ക്കും കഴിയില്ല. അതിനുള്ള സാഹചര്യമാണ് ഗോത്രവിദ്യാർത്ഥികൾക്കായി ഒരുക്കേണ്ടത്. ആദിവാസി കുട്ടികൾക്കായി മാത്രം നടത്തുന്ന MRS സ്കൂളുകളിൽ പോലും അവിടുത്തെ വിദ്യാർത്ഥികളുടെ ഭാഷയിലല്ല പഠിപ്പിക്കുന്നത്. പകരം അധ്യാപകന്റെ ഭാഷയിലാണ്.  കുറഞ്ഞത് പ്രൈമറി തലത്തിലെങ്കിലും ഗോത്രവിദ്യാർത്ഥികളെ അവരുടെ ഭാഷയിൽ പഠിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഉണ്ടാകണം. എങ്കിലെ ആദിവാസി ക്ഷേമത്തിനായി മുടക്കുന്ന കോടികൾകൊണ്ട് അവർക്കു പ്രയോജനം ഉണ്ടാവുകയുള്ളു. ഈയൊരു ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള സന്മനസ് ഗോത്രബന്ധു അധ്യാപകർ പ്രകടിപ്പിച്ചാൽ മാത്രമേ ഗോത്രബന്ധു എന്ന് അവരെ വിശേഷിപ്പിക്കാൻ കഴിയൂ.

== ആദിവാസിക്കഥകൾ==
===കാണി കഥകൾ===
കാണിക്കാരുടെ ഇടയിൽ പലവിധത്തിലുള്ള പഴങ്കഥകൾ നിലവിലുണ്ട്. ഇത്തരം കഥകളിലെല്ലാം ഇവർ അടിയുറച്ചു വിശ്വസിക്കുന്നു. കാണിക്കാരിൽ പ്രായംചെന്ന സ്ത്രീകളാണ് കഥകൾ പറയുന്നതിൽ താല്പര്യം കാണിക്കാറ്.കൊച്ചുകുട്ടികൾക്കു ഇക്കാലത്തും പ്രായമായവർ കഥകൾ പറഞ്ുകൊടുക്കാറുണ്ട്. രസകരമായ രീതിയിൽ എഴുത്തും വായനയുമറിയാത്ത മുത്തശ്ശിമാർ കഥപറഞ്ഞുകൊടുക്കുന്നതു കേൾക്കാൻ രസമാണ്. ഈ ഗോത്രത്തിനുപുറത്തുള്ളവർക്ക് ഇവരുടെ ഭാഷ മനസിലാവണമെന്നില്ല. തമിഴും മലയാളവും ഇടകലർത്തി നീട്ടിയും കുറുക്കിയുമുള്ള ഇവരുടെ സംസാരം മനസ്സിലാക്കാൻ മറ്റുള്ളവർക്കു പ്രയാസമാണ്. ഇവരുടെ കഥകളോരോന്നും ജീവിതവുമായി ബന്ധപ്പെട്ടതാണ്. പുറംലോകത്തിന് അറിയാത്ത അനവധികഥകൾ ഇവർക്കിടയിലുണ്ട്.
മൺപിള്ളദൈവം, കുഞ്ഞനിയൻകഥ, കിടാരവും പണവും, നെടുവിളിയൻ(ഗരുഡൻ)കഥ, പരശുകഥ തുടങ്ങിയവയാണ് പ്രധാന കഥകൾ
==== മൺപിള്ളദൈവം കഥ====
ഒരു കാണി മുത്തിക്കു ജനിച്ചവനാണ് മൺപിള്ള എന്ന പേരിൽ അറിയപ്പെടുന്ന ഈ പുത്രൻ. ഈ കുഞ്ഞു പിറന്നതുമുതൽ ആ കുടുംബത്തിന് ഐശ്വര്യത്തിൻറെ ദിനങ്ങളായിരുന്നു. ഇന്നുകീണുന്നവനല്ല നാളെ കാണുന്നത്. ആ വിധത്തിലായിരുന്നു അവൻറെ വളർച്ച. ദൈവാവതാരമുള്ള ഈ കുട്ടി അവൻറെ മൂത്ത നാലു ചേട്ടൻമാരെക്കാളും സമർത്ഥനായിരുന്നു. ഒരിക്കൽ അഞ്ചു പുത്രൻമാരും ഒരുമിച്ച് ഒരു പാറമടയിൽ നിന്നുകൊണ്ട് കുളിക്കുകയായിരുന്നു. പിടിച്ചാൽ പിടിമുറ്റാത്ത, കയറിയാൽ  ഇറങ്ങാൻ കഴിയാത്ത പാറയുടെ ചുവട്ടിലാണ് ഇവർ കുളിച്ചിരുന്നത്.
ഈ അഞ്ചു സഹോദരരൻമാരും വെറുതെ രസത്തിനായി പാറയിൽ കയറി. പാറയുടെ പകുതി കയറിയശേഷം മൺപിള്ള ഒഴികെയുള്ളവർ ഇറങ്ങിപ്പോന്നു. മൺപിള്ള പാറയുടെ മുകളിൽക്കയറി മറഞ്ഞു. സഹോദരങ്ഹൾ അവനെ കാണാതെ വെമ്പൽകൊണ്ടു. അപ്പോൾ പാറയുടെ ഒരു വശത്ത് മൺപിള്ളയുടെ ഒരു കൈ കാണുന്നു. അപ്പോൾ ചേട്ടൻമാർ അവനെ വിളിച്ചു. എന്നാൽ അവനെ പൂർണ്ണമായി കാണാൻ കഴിയുന്നില്ല. ചേട്ടൻമാർ അവെയോർ്തു ദുഃഖിച്ചു. അപ്പോൾ മൺപിള്ളയുടെ ശബ്ദം പാറമടയിൽനിന്നും കേൾക്കായി. നിങ്ങൾക്ക് എന്നെ പൂർണ്ണമായി കാണാൻ കഴിയില്ല, കാണണമെന്ന് ആഗ്രഹിക്കുന്നവർ എന്നെ മനസിൽ ധ്യാനിച്ച് പന്ത്രണ്ടു വർഷത്തിലൊരിക്കൽ പടുക്ക സമർപ്പിച്ചാൽ മതി. അതും കൈകാണുമ്പോൾ ഉടൽ കാണികക്ാൻ കഴിയില്ല, അങ്ങനെ ശരീരത്തിൻറെ ഓരോ ഭാഗംമാത്രമേ കാണാൻ കഴിയു. ഈ ആചാരത്തിൽ ഇന്നുപം ചില കാണിക്കാർ വിശ്വസിക്കുന്നു.
====കിടാരവും പണവും====
കാണിക്കാർ വിശ്വസിക്കുന്ന പുരാതന കഥയാണിത്. പണ്ടുകാലത്ത് നമ്മുടെ രാജ്യത്തു ദാരിദ്ര്യം ഉണ്ടഡായിരുന്നില്ല. ഇന്നത്തെപ്പോലെ ജനങ്ങൾ ഒന്നിനും ബുദ്ധിമുട്ടുന്നുണ്ടായിരുന്നില്ല. സ്വർണ്ണവും പണവും ആർക്കും വേണ്ടാത്ത കാലമായിരുന്നു അത്. സ്വർണ്ണവും പണവും ഉരുളിയിലും കിടാരങ്ഹളിലും മറ്റും നിക്ഷേപിച്ച് കുഴിച്ചുമൂടുമായിരുന്നു. കുഴിച്ചുമൂടുന്ന ഇടം ഭദ്രമായി സൂക്ഷിച്ചരുന്നു. കാലം കടന്നുപോകുമ്പോൾ കുഴിച്ചിടുന്നവർ ഇത് എടുക്കാൻ മറന്നുപോകും. കാരണം ഇന്നത്തെപ്പോലെ സ്വർണ്ണത്തിനും പണത്തിനും പ്രാധാന്യം  ഉണ്ടായിരുന്നില്ല. . 
എന്നാൽ സ്വർണ്ണം ഐശ്വര്യത്തിൻറെ പ്രതീകമാണ്, മഹാലക്ഷ്മിയാണ്. അതിനാൽ അതിനെ കാത്തുസൂക്ഷിക്കാൻ  മലദൈവങ്ങൾ കാവൽനിൽക്കും. സമയമാകുമ്പോൾ അത് എത്തേണ്ടടത്ത് എത്തിക്കും. ഒരിക്കൽ ഒരു ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ കാണിക്കാർ കുഴിച്ചിട്ടിരുന്ന സ്വർണ്ണവും പണവുമെല്ലാം ഒഴുകി പത്മനാഭസ്വാമി ക്ഷേത്രത്തിൽ (പാൽക്കടൽ) എത്തിയത്രേ. ഇന്നും ഉരുൾപൊട്ടൽ, ഭൂമികുലുക്കം ഇതെല്ലാം ഉണ്ടാകുന്നത്  ഈ കിടാരവും പണവും പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിക്കാൻ വേണ്ടിയാണ്. ഈ വിശ്വാസം കാണിക്കാർ ഇന്നും പുലർത്തുന്നു.
==== പരശുകഥ====
പണ്ട് പരശു എന്ന കാണിയരയന് രങ്കൻ, രമണ്ൻ, അയ്യപ്പൻ എന്നീ മൂന്ന് പുത്രൻമാർ ഉണ്ടായിരുന്നു. രാത്രികാലങ്ങളിൽ ഗ്രാമപ്രദേശങ്ങലിൽ രാപ്പാട്ട് പാടി വീടുകളിൽനിന്നും കിട്ടുന്ന രൂപയും ധാന്യങ്ങളുംകൊണ്ടായിരുന്നു അവർ ഉപജീവനം നടത്തിയിരുന്നത്. ഉടുക്കും പറയും കൊട്ടി ഈണത്തിൽ ഇവർ പാടും.
ഇന്തിരോടും പള്ളി<br>
ഇരിണ്ടാർ കുള പള്ളി<br>
നാരായണ പള്ളി നാന്മുഖനെ<br>
ദീനവും ദുരിതവും തീരുവാനെന്നും. <br>
ഉപ്പോടെ മുളകോടെ <br>
വാരിതാ മാതാവെ<br>
ചുക്കും ചൊറിയും മാറുമേ മാതാവെ<br>
ഇങ്ങനെ രാത്രിയിൽ ഭ്രമിപ്പിക്കുന്ന ഈണം കേൾക്കുമ്പോൾ ഗ്രാമവാസികൾ ഇവർക്ക് രൂപയും ധാന്യങ്ങളും കൊടുക്കും. ഇവരിൽ നന്നായി പാടുന്നത് ഇളയ മകനായ അയ്യപ്പനാണ്. ഈണത്തിലും താളത്തിലും പാട്ടുപാടി രാവിനെ സ്വർഗ്ഗമാക്കി മാറ്റുന്ന വിധത്തിലാണ് അയ്യപ്പൻ പാടുന്നത്. ഗ്രാമവാസികൾക്ക് അയ്യപ്പനോടാണ് കൂടുതൽ താൽപര്യം ഉള്ളത്. ഇതിൽ അസൂയാലക്കളായ ചേട്ടൻമാരുടെ മനസിൽ പകയുടെ നാമ്പ് വളരാൻ തുടങ്ങി. ഓരോ ദിനങ്ഹൾ കഴിയുന്തോറും അവർ അയ്യപ്പനെ വെറുത്തുകൊണ്ടിരുന്നു. എന്നാൽ ഇതൊന്നും പാവമായ അയ്യപ്പനും അച്ഛനും അറിഞ്ഞിരുന്നില്ല. ഗ്രാമവാസികൾ തങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെങ്കിൽ അയ്യപ്പൻ ഇല്ലാതാകണമെന്ന് ചേട്ടൻമാർ ഗൂഡാലോചന നടത്തി. അയ്യപ്പനെ കൊല്ലാനായി അവർ വഴിയോരത്ത് ഒരു കുഴിയുണ്ടാക്കുകയും അതിൽ് ഇരുമ്പാണി കുത്തനെ നിർത്തുകയും ചെയ്തു. അന്നും പതിവുപോലെ ഇവ് രാപ്പാട്ടു പാടി മടങ്ങി കുഴിയുടെ അടുത്തെത്തിയപ്പോൾ ചേട്ടൻമാർ ചൂട്ട് അണച്ചുകളഞ്ഞു. ആദ്യം കുഴിയിൽ വീണത് അച്ചനായിരുന്നു. അച്ഛനെ പിടിക്കാൻ ശ്രമിച്ച അയ്യപ്പനും കുഴിയിൽ വീണു മരിച്ചു. രങ്കനും രമണനും മുമ്പോട്ടു നടന്നു. എന്നാൽ മലദേവൻ ശക്തിയാർജിച്ചു. മൂർഖൻപാമ്പ് ഇവരെ കൊത്തി വീഴ്ത്തി. മരണ ഭീതിയോടെ രങ്കനും രമണനും പിടയുമ്പോൾ അടുത്തുള്ള മരത്തിലിരുന്ന് പരശുവിൻറേയും അയ്യപ്പൻറേയും ആത്മാക്കൾ ചോദിച്ചു കുഴി വെട്ടിയോടാ. ഇന്നും രാത്രി കാലങ്ഹളിൽ ഈ പക്ഷിയുടെ ശബ്ദം കേളഅക്കാറുണ്ട്.
====നെടിവിളിയൻ (ഗരുഡൻ കഥ)====
ഒരിടത്ത് രണ്ട് അരയമക്കൾ ഉണ്ടായിരുന്നു. ഇവർക്ക് ഇരുവർക്കുംകൂടി ഒരു ഭാര്യയാണ് ഉണ്ടായിരുന്നത്. ഇതിൽ മൂത്തയാൾക്ക് അനുജനോട് വെറുപ്പായിരുന്നു. ഒരിക്കൽ നായാട്ടിനായി രണ്ട് അരയമക്കളുംകൂടി കാട്ടിലേക്കു പോയി.
അവർ കാട്ടിൽ അലഞ്ഞുനടക്കുമ്പോൾ  ഒരു പടുകൂറ്റൻ ആഞ്ഞിലിമരം കണ്ടു. ചക്ക പഴുത്തു കിടക്കുന്നതു കണ്ടപ്പോൾ കാട്ടുകമ്പ് വെട്ടി ഏണിപോലെ വെച്ചുകെട്ടി മരത്തിൽ ചാരിവെച്ച് കയറി. വലിയ പഴങ്ങളുള്ള കമ്പിൽ ചേട്ടൻ കയറി. ചെറിയ പഴങ്ഹളുള്ള കമ്പിൽ അനുജനും കയറി. പഴങ്ങൾ തിന്നു വയറുനിറഞ്പ്പോൾ ചേട്ടൻ ഇറങ്ങി ഏണി എടുത്തു മാറ്റുകയും ചെയ്തു. അനുജൻ ഇറങ്ങാൻ നോക്കുമ്പോൾ ഏണി കാണുന്നില്ല. പിടിച്ചാൽ പിടിപറ്റാത്ത മരത്തിൽനിന്ന് ഇറങ്ങാൻ കഴിയാതെ അനുജൻ ചേട്ടച്ചാ നീ എന്നെ പറ്രിച്ചോ എന്ന് വിളിച്ചു കരഞ്ഞു. ഈ കരച്ചിൽ കേട്ട് ദയാലുക്കളായ പക്ഷികൾ പറന്നുവന്ന് അവരുടെ ചിറകിൽനിന്നും ഓരോ തൂവൽ കൊടുത്തു. അരയമകൻ തൂവലുകൾ ആഞ്ഞിൽക്കറകൊമ്ട് ശരീരത്തിൽ വച്ചു പിടിപ്പിച്ചു. അങ്ങനെ പറന്നു പോകുകയും ചെയ്തു.
ഇന്ന് ഗരുഡൻ എന്ന പക്ഷി കാണിക്കാരൻ ആണെന്നാണ് മലയമക്കൾ വിശ്വസിക്കുന്നത്. ഇന്നും വനാന്തരങ്ഹളിൽ മുഴങ്ങിക്കേൾക്കുന്ന ഗരുഡൻറെ ശബ്ദം വളരെ പ്രാധാന്യമുള്ളതാണ്  ഈ ശബ്ദം കേൾ്കുമ്പോൾ കിടന്നുറങ്ങുന്ന ആളുകൾ ചരിഞ്ഞുകിടക്കാണ്ട്. കുഞ്ഞുങ്ങളെ ആളുകൾ ചരിച്ചുകിടത്താറുണ്ട്. ഈ പക്ഷി വിളിക്കുമ്പോൾ മലർന്നു കിടക്കാൻ പാടില്ല. നെഞ്ചുവേദന ഉണ്ടാകുമെന്ന് കാണിക്കാർ വിശ്വസിക്കുന്നു.
===അട്ടപ്പാടി ആദിവാസി കഥകൾ===
====കുറുമ്പ കതെ====
പൻറ്യണ്ണ കാടുകെത്ത് കാത് കുള്ളണ്ണാനു മെല്ലെ മെല്ലെ കല്ലുരുട്ടി നടക്കത്. കാട്ട് വല എടുക്കുവാനൊട്ട സെല്ലട്ടൊ. നാഗ്ന് തൊടുതി കാട് കെത്ത്റേ. പൻറികാടു പണി എടുക്കാത്. കാടുക്ക് പൊയി കാടൊട്ട്ക്ക് റായി വെതക്കാത്. പൻറ്യണ്ണ കെത്താ വേലെ കെത്തിവന്ത കാളറായി പിട്ട് കാങ്കെ സൊപ്പു. കുള്ളണ്ണാനുക്ക് പരിപ്പുസാറ് അരിസോറു കല്ലുരുക്കി വരുവാന്ക്ക്. കാട് കെത്തിതീന്ത് തണ്ണ്യാടി പോന രണ്ടാള് നീരാടിപ്പോയി ഒൻറാൾക ഉരാലെ നെക്കെട്ടിന ഉരാലിനെ കെട്ടി മടുക്ക് ഇറാങ്കിന വസത്തെ. കുള്ളണ്ണ ഏട്ടി ഏറിനാൻ. ഏട്ടി ഏറീന്തായി ആളിനെ കൂട്ടി വന്തെ. കറി അമത്ത് ഊതക്ക് വരു കാട്ടി കുള്ളണ്ണു സൊല്ലി വരാത്. ബാലെ ബാലെ വെയിലെ പാത്ത് വാ കുള്ളണ്ണ കറിനെ നൊമ്പി വാ.
====മുഡുഗ കതെ====
ഒരു അവ്വോക്ക് എട്ട് മക്ക കളര്. അതില് ഏള് അണ്ണലാമാതങ്കേവ് കാടുക്ക് ഫോനാര്. അന്ത്യേ മാവ ഫകക്ക് ഫോനാര്. തിങ്കാങ്ക് തിത്ത് തണ്ണി കുടിത്ത് വന്താര്. പിന്നെ കാടുക്ക് ഫോയിര്. ഞതെങ്കെ വന്ത് മാവ ഫക കേട്ടോ. അക്കളെ അന്യേല അണ്ണനിക്ക് അങ്ങിനെ വെത്ത്ത് എമ്മ തൊട്ട നശിപ്പിനേര്. എന്ന് ശൊന്നാര്.
ഫിന്നെ മാവറ ഫകക്ക് താങേകെ ഫോന ഫോയി മാവ ഫാകട്ടി ഐ മരമണ്ടെലി ഇരിക്കാലെ. അപ്പ അതിലി തങ്കത്ര് ഇര്ത്രാ. ഫഗാ അലഗഗെ ഇല്ലെ. ഐ മരത്തില് ഒര് ഫാമ്പ് ഇരിന്താറ്. അത്ന്നാ കേട്ടോ അക്കളെ ഫാമ്പ് നീ എനാക്ക് എച്ചെ ആവൊ. എന്ത് ശൊല്ലിത്ത്. അക്കളെ അവ ഒരു  ഫെണ്ട് അറോന്ത. അക്കളെ ഫാമ്പ് ശരി എന്ത് ഫഗാ കൊട്ടുശി കൊടുത്തിത്.
ഫിന്നെ കൂരെക്കെ വന്ത് ഊറാങ്കിനാ. അത്രാലി താനെ ഫാമ്പ് അവളുക്കെ വത്ര്. വത്ര് ഫാമ്പ് ശുരതി എട്ത്ത് ഫോത്ത്. അളെ ല്യ ശടാങ്കരമ മടുക്കി എക്കിനാ. ഫാമ്പ് ഫത്രി കറി എടുരത് ബത്ര് കൊടുത്ത്. ഐ നേരത്ത തീറ്റി അതാത്ത് അവ്വെഗെ ഒരു മാസകളി കാട്ടി അവ ബെറ് ആനാ. എന്ത്ത്ത് ആളെനച്ച അരുമാസക്ക് വരമാട്ടെ എന്ത് ശൊല്ലി ഫോട് ശാപാരിക്ക ഫോനാ.
അക്കളെ അവനൊ അവളുത് എളു അണ്ണാലാ ഫോയി കെട്ടി ബത്രാറ്. അവ അണ്ണലാ കരെലി നൂറ് മൂട്ടെ എടുത്താ. അവളുത് തൊണ്ണു നൂറ്റമ്പത് മൂട്ടനാ അണ്ണാലാ ബർത്ത് എക്കിനാര്. ഒരു മൂട്ടെ എവ്വേക്കോ ഫറന്ത് ഫോത്താ. ഫോയി ഒരു കല്ലുകളെ ഫുക്കുത്ത്.
ആറുമാസ കളിത്ര്. ഫാമ്പ് വന്ത് അളെന്ന വന്ത് ഫാത്ത്ത്. അക്കളെ തന്ന ഫെണ്ട് കാണെ. അക്കളെ ഫാമ്പ് തന്ന് മച്ചാലെകരക്കെ ഫോക്ക.് ഫോയിക്കേക്കാട്ടി അവണാ ആളാനാച്ചോനാ ഉങ്ക്യവിട്ട് തണ്ണിക്ക് ഫോനാ. അക്കളെ അണ്ണാല ആളെക്ക് വിറെയെട്ടി തീ കത്തിഗി ആളെനെ കൊന്താര്. ഫിന്നെ അവ ആളെ ശത്ത ആളിലി താത്തെ താന്ന്വ് സത്ത.
ഫിന്നെ ഫരാത് ഫോനാ മൂട്ടെ ഫൊരിത്തത്, എന്ത്ത്ത് ബളാന്ത് തന്ന്വ് മാമ്മലാനെ ഫോയി ഫളിക്കേത്ത്ത്ത്. തണത് അവ്വെ അഫനാ ബോട്ട് എന്ത് കേക്ക്ത്. കോകാട്ടി മാലില അവൾ ബേട്ടെക്ക് ഫോനാര് എന്ത്. ഒളിശി ബെത്ത് കൊണ്ട് ശൊന്നാര്. ഫിന്നെ ഒരു മാസക്കളിന്ത ഫിന്നെവ് ബെത്ത്ത്. അക്കളെ അവര് ഇര്ന്താര് ഫാമ്പ്ന്ന എന്ന് ഇര്ന്താര്.
ഫിന്നെ ഫാമ്പ് അയ് ബെട്ടിക്ക് നുറ് മാമലേനമ് കൊന്നത്യ കടെച്ചി മാമന ഒരു തുമ്പ് കിടക്കാതെ ഒരാടി ശിത്ത്. അയ് മാമ മകന്ന ഫാമ്പ്ക്ക് കൊടുക്കേ എന്ന് ശൊല്ലിത്ത്. ഫിന്നെ എല്ലാ ശൊത്തന്നമാവാ ഫാമ്പ് കൊടുത്ത്. മാമനു കണെക്കു കനെ ബോടാ എന്ന കേട്ടത് ഫാമ്പ്. അക്കളെ അത് നൊവ് കൊടുത്ത്ത്. ഫിന്നെ ജീവനാവ് ബോടാ എന്ത് ശൊല്ലിത്ത്. അക്കളെ കൊച്ചേ ഫിട്ത്ത് മിജാല് ആയി നിലാവ്കേക് മറെത്ര്. അയ് മിജാലിനെനെ കിട്ാടാലെ എന്ത് ഫാമ്പ് നിലാവ്ണാ ഫോയി ഫിടിത്തത്. ഇത്ന്നെ ആണക്ക് ഒരു പ്രാവശ്യം ഫിടിക്കാത്.
ഈ കഥെ അയെട്ടി ഫോത്ത് അയെട്ടി ഇച്ചെട്ടി വന്ത്ത്.
==ആദിവാസിപ്പാട്ടുകൾ==
===മുള്ളക്കുറുമരുടെ പാട്ടുകൾ===
====നെല്ല് 1====
<poem>
ഒരുപിടി വിത്ത് വാരിയെറിഞ്ഞ്
കോരി വിളഞ്ഞ കാലം
ഒരു മുള വെട്ടി എമ്പതു ചീന്ത്
വേലി വളച്ചുംകെട്ടി
പൈവത പുക്കി വേലി തകർത്തു
നെല്ലത തിന്നുംകാലം
പൈവിനെ പിടിച്ചി തോണീലാക്കി
രാവണ നാട്ടില് കൊണ്ടു ചെന്ന്
ഏട്ടനൊരു കപ്പൊഴിക്ക്
അനിയനൊരു കപ്പൊഴിക്ക്
പുത്തൻ കപ്പൽ ഓടിപ്പെ
പഴയകപ്പൽ നിപ്പപ്പേ
ആടിയോടി വന്ന കപ്പൽ
എന്തെല്ലാം ചരക്കുണ്ട്
അക്ക് ചുക്ക് ചുക്കടക്ക
അടക്ക കത്രി കരണ്ടകം
ചെമ്പരുന്ത് ലൂല് വലിച്ച്
പച്ച കുപ്പിടി കണ്ണാടി
ആറ്റുവില്ല് അരങ്ങവില്ല്
പുതിയ ചെപ്പടി കണ്ണാടി
പച്ച കുപ്പിടി തെച്ചൊടിച്ച്
വിസ്തരിച്ച കാലം
====നെല്ല് 2====
<poem>
പുതുമഴ പെയ്ത് ഉഴുത് പിടിച്ച്
പുഞ്ച വിതച്ച കാലം
കനിവിനിയെന്നൊരു നെല്ലും വിതച്ച്
മേനാക്കിയായൊരു നെല്ലു വിളഞ്ഞ്
മേനാക്കിയൊന്നൊരു നെല്ലു ചതിക്കാൻ
കാറുകൊണ്ടുണ്ടായ മഴയും തുടങ്ങി
കാറുകൊണ്ടുണ്ടായ മഴയെ ചതിക്കാൻ
പുൽകൊണ്ടു മേഞ്ഞൊരു പുരയും ചമഞ്ഞു
പുൽകൊണ്ടു മേഞ്ഞൊരു പുരനെ ചതിക്കാൻ
കാട്ടിൽ കരിംചെതല് ചാഞ്ഞും ചമഞ്ഞു
കാട്ടിൽ കരിംചെതലിനെ ചതിക്കാൻ
വീട്ടിൽ കരിങ്കോഴി താനുംചമഞ്ഞു
വീട്ടിൽ കരിങ്കോഴിതന്നെ ചതിക്കാൻ
കാട്ടിൽ കുറുനരിതാനും ചമഞ്ഞു
കാട്ടിൽ കുറുനരിതന്നെ ചതിക്കാൻ
കൊല്ലൻറെ കൊട്ടിലിൽ തോക്കും ചമഞ്ഞു
കൊല്ലൻറെ കൊട്ടിലിൽ തോക്കും ചതിക്കാൻ
കാറുകൊണ്ടുള്ള മഴയും ചമഞ്ഞു
ചൊക്ക ചൊക്ക നീയെടാ
കുറുക്കൻ വേട നക്കട
കുറുക്കൻ വേട നക്കൂല ഞാൻ
കോലായിമേ കെടന്നൊറങ്ങേയുള്ളൂ
ചെട്ടി ചെട്ടി നീയെടാ
പുള്ളീ നാട്ടി കുത്തെടാ
പുള്ളിയാട്ടി കുത്തൂല ഞാൻ
തോക്കും ചാരി നടക്കെയുള്ളൂ
അങ്ങനെ പറഞ്ഞു നടക്കുന്ന ചെട്ടീനെ
എന്തു പറഞ്ഞു ചതിക്കേണ്ടു
==നാടൻ കളികൾ ==
== കടംകഥകൾ==
ഒരു ജനതയുടെ സാംസ്കാരികത്തനിമ  കൂടിയ അളവിൽ പ്രതിഫലിക്കുന്ന കലാരൂപമാണ് കടങ്കഥ. കാലത്തിനൊപ്പം കടങ്കഥകളുടെ രൂപത്തിനും മാറ്റം വരുന്നു. ... ഇത്തരം കലാരൂപങ്ങൾ അവ രൂപപ്പെട്ടുവന്ന സമൂഹത്തിൻറെ ജീവിത പരിസരം ഏതെന്ന് വ്യക്തമാക്കുന്നവയാണ്
<poem>
അട്ടത്തൊരു മഞ്ഞപ്പല്ലൻ    - പഴക്കുല
എറയത്തൊരു കുണ്ടൻ വടി  - പാമ്പ്
എറയത്തൊരു ചെണ്ടമുറം  - കരടി
കോടിക്ക് ഒരു കുട്ടിക്കൊമ്മ  - ഗുളികൻ
ഒര് പിടി എരി എറിഞ്ഞാൽ എണ്ണിത്തീരാത്ത എരി  - നക്ഷത്രം
ആക്കും കേറാൻ പറ്റാത്ത ചങ്കരം വള്ളി  - മഴ
ഒരു പൊളി പിട്ട് നാടായനാട് മുഴുവനും പരക്കും - നെലവ് (നിലാവ്)
അട്ടത്തൊരു തുട്ടിക്കണ്ണൻ  - പൂച്ച
നാല് മെളത്തില് ഒരു പാമ്പ് കേറി - നുകത്തിൽ കയറിടുന്നത്
മൂന്ന് കുമ്പി കണ്ണാറ് നീ കണകുണമാക്കുണ  - കാളയും ഉഴവുകാരനും
തോട്ടത്തമ്മക്കു തോളോളം വള  - മുള /കവുങ്ങ്
മുതിർന്നവർ മുള എന്നും പുതുതലമുറക്കാർ കവുങ്ങ് എന്നും പറയുന്നു. ഈ ഉത്തരം കാലത്തിനനുസരിച്ച് കാഴ്ചയിലുണ്ടായ മാറ്റമാണ് അടയാളപ്പെടുത്തുന്നത്. അനുഭവപരിസരം മാറുമ്പോൾ വീക്ഷണത്തിലും മാറ്റം വരുന്നു.
അക്കരെ പോത്തുവെട്ടി ഇക്കരെ മണം വന്നു- ചക്കപ്പഴം
മുറ്റത്തെ ചെപ്പിനടപ്പില്ല - കിണർ
കാട്ടിലൊരുകുള്ളി ചോര - മഞ്ചാടിക്കുരു
ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ് - ചൂല്
ഞെട്ടില്ലാ വട്ടയില - പപ്പടം
കുളിക്കാൻ പോകുമ്പോൾ കുളുകുളു നിക്കും
കുളിച്ചു വന്നാൽ വടിപോലെ നിക്കും - പപ്പടം
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിക്കും കുതിര - ചെരുപ്പ്
ഇട്ടാൽ പൊട്ടാത്ത ഇംഗ്ലീഷുമുട്ട - കടുക്
ഒരു കുപ്പിയിൽ രണ്ടെണ്ണ - മുട്ട
പിടിച്ചാലൊരു പിടി അരിഞ്ഞാലൊരു മുറം - മുടി
ചെടിമേ കായ് കായ്മേ ചെടി - കൈതച്ചക്ക (പൈനാപ്പിൾ)
ആടുകേറാമല ആനകേറാമല ആയിരം കാന്താരി പൂത്തിറങ്ങി - നക്ഷത്രം
കാള കിടക്കും കയറോടും - മത്തങ്ങ
ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാർ - അടക്ക
ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റപോലെ - തവള
ഒരു കുപ്പിയിൽ രണ്ടു മഷി - കണ്ണ്
അമ്മയെ കുത്തി മകൻ മരിച്ചു - തീപ്പെട്ടി
മേലെ കുട നടു വടി അടി പാറ - ചേന
അമ്മ കല്ലിലും മുള്ളിലും മകൾ കല്യാണ പന്തലിൽ - വാഴക്കുല
</poem>
<!--visbot  verified-chils->
<!--visbot  verified-chils->
[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]
[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]