ഗവ. വി എച്ച് എസ് എസ് വാകേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ബിജുകല്ലംപള്ളി (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ യുക്തിചിന്തയും കർമ്മനിരതയും ഊട്ടിയുറപ്പിക്കുന്നതിനും ഗണിതാശയങ്ങൾ നിത്യജീവിതത്തിൽ പ്രയോഗിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയും ആണ് ഞങ്ങൾ ഗണിത ക്ലബ്ബിന്റെ പ്രവർത്തങ്ങൾ നടത്തുന്നത്.വളരെ അധികം കാര്യക്ഷമതയോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ ഗണിത ക്ലബ് മുന്നോട്ട് പോകുന്നു .പ്രവീൺ സർ ,ശ്രീദേവി ടീച്ചർ എന്നിവർ ക്ലബ്ബിലെ പ്രവർത്തങ്ങൾ ചടുലതയോടെ ചെയ്തു വരുന്നു .5മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ ഗണിത തത്പരരായ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരണം.ഗണിത ദിനത്തിന്റെ ഭാഗമായി ഞങ്ങൾ ഒരു വെബ്ബിനാർ നടത്തി. കൂടാതെ വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ചാർട്ടുകൾ തയ്യാറാക്കാൻ പറഞ്ഞു . V,VI സ്റ്റാൻഡേർഡുകൾ വ്യത്യസ്ത നമ്പർ സിസ്റ്റങ്ങളിൽ ചാർട്ടുകൾ തയ്യാറാക്കി. VII മുതൽ IX വരെയുള്ള ക്ലാസുകൾ ചതുർഭുജങ്ങളിൽ ചാർട്ടുകൾ തയ്യാറാക്കി, X സ്റ്റാൻഡേർഡുകൾ സർക്കിളുകളിൽ ചാർട്ടുകൾ തയ്യാറാക്കി അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു.കൂടാതെ ക്വിസ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.ഗണിത ക്ലബ്ബ് കുട്ടികൾ കൾക്കായി വിവിധ നിർമ്മിതി പ്രവർത്തനങ്ങൾ, ജ്യോമട്രിക്കൽ പാറ്റേൺ പസിലുകൾ, എന്നിങ്ങനെ നൽകി വരുന്നു. സ്കൂളിലെ സയൻസ് അധ്യാപരർക്കാണ് ചുമതല