ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS PALLUVELILBHAGOM (സംവാദം | സംഭാവനകൾ)
ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം
വിലാസം
പള്ളിപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-2017GUPS PALLUVELILBHAGOM




പള്ളിപ്പുറം എന്ന അതിമനോഹരമായ കൊച്ചുഗ്രാമത്തിലെ 16 വാര്‍ഡ് പരിധിയിലാണ് പല്ലുവേലില്‍ ഭാഗം ഗവ. യു.പി. സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ സ്ക്കൂള്‍ 103 വര്‍ഷത്തിന്റെ നിറവിലാണ്. 1914 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു

ചരിത്രം

കായലോളങ്ങള്‍ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡില്‍ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എല്‍ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം 1914 ല്‍ സ്ഥാപിതമായി എന്ന് ചരിത്ര രേഖകള്‍ പറയുന്നു.പല്ലുവേലില്‍ ശ്രീപത്മനാഭകുറുപ്പ് വക 19എ / 2 സര്‍വ്വേ നമ്പര്‍ ഉള്ള 70 സെന്റ് പുരയിടത്തിലാണ് സ്കുള്‍ സ്ഥിതിചെയ്യുന്നത്. പിന്നീട് 30 സെന്റ് കളിസ്ഥലമായി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലപിള്ള സാര്‍ നല്‍കുകയുണ്ടായി.പല്ലുവേലിയിലെ സുമനസുകളായ നാട്ടുകാരില്‍ നിന്ന് ധനശേഖരം നടത്തിയാണ് സ്ക്കുള്‍ പണികഴിപ്പിച്ചത്.ആദ്യം എല്‍ പി സ്കൂള്‍ ആയാണ് ആരംഭിച്ചത് . അയിത്താചാരം നിലനിന്ന തിരുവിതാംകൂര്‍ രാജഭരമകാലത്തും നാനാജാതി മതസ്ഥര്‍ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന വിദ്യാലയമായിരുന്നു നമ്മുടെ വിദ്യാലയം. 1980ല്‍ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ എക യു. പി. സ്ക്കൂളാണിത്.സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സംഭാവന ചെയ്യാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടനേകം പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് നിദാനമായിത്തീര്‍ന്നിട്ടുണ്ട്. ശ്രീ ജോസഫ് സാര്‍ പ്രഥമാധ്യാപകനായിരുന്ന കാലം വിദ്യാലയചരിത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എസ്സ് .എം.സിയുടെയും,പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നു. സ്ക്കുളിന് സ്വന്തമായി കംന്വ്യൂട്ടര്‍, പ്രിന്റര്‍,ഫര്‍ണിച്ചര്‍ എന്നിവ എസ്സ്.എസ്സ്.എ , പഞ്ചായത്തില്‍ നിന്നും ലഭിച്ചിരുന്നു.സ്ക്കുളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്ക്കൂള്‍ ബസ്സ് ശ്രീ ആരിഫ് എം.എല്‍. എ തന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ ഗോപാലപിള്ള സാര്‍,
  2. ശ്രീ ജോസഫ് ,
  3. ശ്രീ രമേശന്‍,
  4. ശ്രീ.വാമനപ്രഭു

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പല്ലുവേലില്‍ ശ്രീ ഹരികൃഷ്ണന്‍,
  2. പള്ളിപ്പുറം ശ്രീ മോഹന ചന്ദ്രന്‍
  3. ശ്രീ പള്ളിപ്പുറം മുരളി,
  4. ശ്രീ സി കെ ചന്ദ്രശേഖരന്‍ നായര്‍

വഴികാട്ടി