ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതം

എന്റെ കൂട്ടുകാരിയാണ് ആര്യ. ഞങ്ങൾ ഒരു സ്കൂളിലാണ് പഠിക്കുന്നത് .ഞങ്ങൾക്ക് വേലിക്കെട്ടുകൾ ഒന്നുമില്ല പഴയകാലത്തെ രീതിയിലാണ്. പറമ്പിൽ തേൻമാവും കശുമാവും ഒക്കെ ഉള്ള ധാരാളം ഫലമൂലാദികൾ. ഒരു കുഞ്ഞു കൈത്തോടും അവളുടെ വീട്ടു മുറ്റത്ത് ഒരു കണിക്കൊന്നയും ഉണ്ട് .ഈ വർഷവും അത് പൂത്തു. അതിന്റെ ഭംഗി കാണാൻ അവർക്ക് കഴിയില്ല .കാരണം ആ വീട്ടിൽ ഇന്ന് കണ്ണീർ മാത്രമേയുള്ളൂ. ആര്യയുടെ അച്ഛൻ ഒരു മദ്യപാനിയാണ്. എന്നും പണി കഴിഞ്ഞ് ആടിയാടി വരുന്ന അച്ഛൻ അമ്മയ്ക്കും മകൾക്കും പേടിസ്വപ്നമാണ്. മദ്യപാനി ആയ ആര്യയുടെ അച്ഛൻ മദ്യം കിട്ടാതെ ഭ്രാന്ത് പിടിച്ച് തൂങ്ങി മരിച്ചു. പാവം അവർ അനാഥരായെന്ന് ചേച്ചി പറഞ്ഞു .ഉമ്മച്ചി പറഞ്ഞു, സർക്കാർ ഉത്തരവ് ഉള്ളതുകൊണ്ടാവാം മരണവീട്ടിൽ കുറച്ചു പേരാണ് ഉണ്ടായിരുന്നത്. പോലീസുകാരുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.എന്റെ കൂട്ടുകാരന്റെ അമ്മയാണ് കർണാടക അതിർത്തിയിൽ ചികിത്സകിട്ടാതെ മരണമടഞ്ഞത്. കൊറോണപിടിപെട്ട് മരിച്ച നേഴ്സുമാരിൽ ഒരാൾ എന്റെ ബന്ധുവാണ്. പ്രവാസി മലയാളികളിൽ ഒരാൾ എന്റെ കൂട്ടുകാരന്റെ വാപ്പച്ചി യാണ്. കൂട്ടിയാലും ഗുണിച്ചാലും നഷ്ടങ്ങളുടെ കണക്കുകൾ മാത്രം. ഉമ്മച്ചിയുടെ കൂട്ടുകാരി ദിനംപ്രതി ഫോൺ വിളിക്കുകയും എന്തുണ്ടാക്കി എന്താണ് ഭക്ഷണം എന്നൊക്കെ ചോദിച്ചറിയും. ഒരു ദിവസം ഒരു ആന്റി പറഞ്ഞു സർക്കാർ തന്ന റേഷനരി അടുക്കളയിലുണ്ട്. അതിൽ ചേർത്ത് കഴിക്കാൻ ഉപ്പുപോലുമില്ലെന്ന്. അവശ്യസാധനങ്ങളുടെ കിറ്റ് കിട്ടിയിരുന്നെങ്കിൽ അഞ്ച് ദിവസത്തേക്ക് ആശ്വാസമാകുമായിരുന്നു എന്നും കൂട്ടിച്ചേർത്തു. എന്തൊക്കെയായാലും എന്റെ കൂട്ടുകാരിയുടെ അച്ഛൻ ഇനിയില്ല. കുടിയനായാലും അവൾക്ക് ഒരു അച്ഛൻ ഉണ്ടായിരുന്നു .എങ്ങനെ പഠിക്കും, അവൾ ഇനി എങ്ങനെ ഭക്ഷണം കഴിക്കും, ആര് അവൾക്ക് ഉടുപ്പ് വാങ്ങി കൊടുക്കും......

അൽ ഷാഹക്കിം
6 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക് ,തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ