ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhshpd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


വരളുന്ന ഭൂമി
 എരിയുന്ന പകലുകൾ
 കരിയുന്ന കാടുകൾ
 കലിതുള്ളിയെത്തുന്ന വർഷം
 കെട്ടടങ്ങാത്ത
മോഹങ്ങൾ
 കെട്ടിപ്പടുക്കുന്നു കെട്ടിട ക്കോട്ടകൾ
 വെട്ടിപ്പിടിക്കുന്നു കാടും മലകളും
 പെട്ടിയിലാക്കുന്നു ഭൂലോകത്തെ
 കണ്ണിനു കാണാത്ത കുഞ്ഞണു
 കാരുണ്യമില്ലാതെ കൂട്ടിലടയ്ക്കുന്നു
 കൈകഴുകിയ്ക്കുന്നു, മാസ്ക് വെപ്പിക്കുന്നു
 ലോകജനതയെ.

 

സച്ചിൻ
8 A ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത