ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/പ്രകൃതി പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhshpd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി പാഠം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി പാഠം


മനുജ ! നിൻ പ്രവൃത്തികൾ
സർവ വിനാശകാരണം ....
കേട്ടതില്ല രോദനം
സർവ സഹയായൊരു -
ധരിത്രിതൻ ഹൃദയകമ്പനം


പ്രകൃതിതൻ ഭാവമായ്
കൊറോണയെ കരുതിടാം
ചൂഷണമതേറിയാൽ
സംഹാരമെടുത്തിട്ടും

കോടികൾ വേണ്ടതില്ല
ഗംഗയെ പവിത്രമാക്കാൻ
ജീവവായുവേറെയുണ്ട്
നൂതന നഗരങ്ങളിൽ

ഓർത്തിടുക ! അണുവിനെ
നിയന്ത്രിച്ചിടാൻ കഴിയാത്ത നീ
കരഗതം സർവമെന്നു
വൃഥാ വ്യാമോഹിച്ചിടുന്നു
ത്യജിച്ചിടാമഹബോധവും
ദുഷ്ട കർമ്മ ചിന്തയും
ഫലപ്രദമായകറ്റിടാം
ഏകകണ്ഠ ചിത്തരായ് ....


 

യദുകൃഷ്ണൻ വി
8c ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത