ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/പിടിച്ചുകെട്ടാം ഈ യാഗാശ്വത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhshpd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പിടിച്ചുകെട്ടാം ഈ യാഗാശ്വത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിടിച്ചുകെട്ടാം ഈ യാഗാശ്വത്തെ


ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി.... രാമായണത്തിലെ വാക്യമാണിത് അതായത് ജനിച്ച മണ്ണും ജന്മംനൽകിയ അമ്മയും സ്വർഗ്ഗത്തേക്കാൾ സുന്ദരമാണ് എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഇതേ വാക്യത്തിലെ വരികൾ അന്വർത്ഥമാക്കുകയാണ് ഇക്കാലത്തെ മനുഷ്യർ അഥവാ ഈ കൊറോണ കാലത്തെ മനുഷ്യർ. അതെ, സ്വന്തം വീടും നാടും സ്വർഗ്ഗത്തേക്കാൾ സുന്ദരമാണ് എന്ന് മനുഷ്യൻ ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞു. കൊറോണ ബാധിച്ച്‌ സ്വർഗ്ഗത്തിൽ പോകുന്നതിനേക്കാൾ നല്ലത് വീടിനെ സ്വർഗ്ഗം ആക്കുകയാണ് എന്ന് എല്ലാവരും അറിഞ്ഞു. ചരിത്ര ലിപികളിൽ രേഖപ്പെടുത്തേണ്ട കാലഘട്ടമായി ഈ പതിറ്റാണ്ട് മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ആ ചരിത്രത്താളുകളിൽ ഒരു പുത്തൻ താൾ കൂടി... കൊറോണ... രാജാക്കൻമാരുടെ കിരീടം പോലെയുള്ള അവൻ ചൈനയിലെ വുഹാനിൽനിന്ന് പുറപ്പെട്ടപ്പോൾ മുതൽ അശ്വമേധത്തിലെ യാഗാശ്വത്തെ പോലെ രാജ്യങ്ങൾ പിടിച്ച് അടക്കുകയാണ്. പലരും അവനെ നിസ്സാരനായി കണ്ടപ്പോൾ താൻ ഒരു ചില്ലറക്കാരൻ അല്ല എന്ന് അവൻ കാട്ടിക്കൊടുത്തു. ലക്ഷം മനുഷ്യരുടെ ജീവൻ എടുത്തുകൊണ്ട്. അവസാനം ഒരേയൊരു തീരുമാനം ഡബ്ലിയു എച്ച് ഓയുടെ പക്കൽനിന്ന്. പ്രതിരോധം അത് മാത്രമായിരുന്നു ഏക പോംവഴി.. ശുചിത്വം അതുമാത്രമായിരുന്നു മാർഗ്ഗം.. ലക്ഷ്യം അത് കൊറോണ മുക്ത ലോകം എന്നതായി. പക്ഷേ എപ്പോഴും വെല്ലുവിളികളെ അതിജീവിക്കാറുള്ള ഭാരതത്തിനും രണ്ട് പ്രളയങ്ങളെയും ഒരു മഹാ രോഗത്തെയും അടിച്ചമർത്തിയ കേരളത്തിനും ഇത് ഒരു പുത്തരിയല്ലായിരുന്നു ആദ്യ രോഗിയെ കണ്ടപ്പോൾ തന്നെ നാം വേണ്ട ശ്രദ്ധ നൽകി ആദ്യ സീസണിലെ കോറോണയെ തുരത്തി. പക്ഷേ പിന്നീട് മാർച്ച് അവസാനത്തോടെ രണ്ടാം സീസൺ എത്തി. ശേഷം കേരളമുൾപ്പെടെയുള്ള രാജ്യം ഒരു യുദ്ധത്തിന് ഒരുങ്ങുകയായിരുന്നു. പിന്നീട് ഭാരതീയ പുരാതന രീതികൾ ലോകം മുഴുവനും സ്വീകരിച്ചുതുടങ്ങി. ഷേക്ക് ഹാൻഡ് മാറി നമസ്കാരം ആയി. പണ്ട് അതിഥികളും താമസക്കാരും ഒക്കെ പുറത്തു പോയി വരുമ്പോൾ വീടിനു മുമ്പിലുള്ള കിണ്ടിയിൽ നിന്ന് കൈകാലുകൾ കഴുകിയതുപോലെ ഇന്നും ഏവരും പുറത്തുപോയി വരുമ്പോൾ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നു. അങ്ങനെ എത്ര എത്ര പ്രതിരോധമാർഗങ്ങൾ. ലോക ഡൗണും കർഫ്യുവും ഒക്കെ ഏറെ ഫലപ്രദമായി. കൊറോണ നമുക്കെല്ലാം തലവേദനയായി എങ്കിലും ഈ രാജാവിനെ കൊണ്ട് പല പാഠങ്ങളും നമ്മൾ പഠിച്ചു. ലോക് ഡൗൺ വന്നതോടെ മനുഷ്യർ വീട്ടിലിരുന്നു. പ്രകൃതി സ്വന്തമായി ഒരു റീചാർജിങ് നടത്തുകയായിരുന്നു അപ്പോൾ. അതിനാലാണ് പുറത്തിറങ്ങി നടക്കുന്ന വംശനാശം സംഭവിച്ച ജീവികൾ എന്ന് പറയപ്പെടുന്ന വരെയും സുന്ദരമായ പക്ഷിമൃഗാദികളെയും നമ്മൾ കണ്ടത്. സത്യം പറഞ്ഞാൽ ഇപ്പോഴാണ് കേരളം ശ്യാമ സുന്ദര കേര കേദാര ഭൂമി ആയത്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും വില നാം അറിഞ്ഞു. കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നതായി ഓരോ കുടുംബങ്ങളും മാറി!!! ദീപം തെളിയിച്ചും പാത്രം കൊട്ടിയും കൈകൾ കൊട്ടി യുമൊക്കെ ലോകം മുഴുവൻ പേടിച്ചിരുന്ന കൊറോണയെ ഭാരതം ചെറുപുഞ്ചിരിയോടെ നേരിട്ടു. കലാകാരന്മാരും സന്നദ്ധപ്രവർത്തകരും ഒരുപാട് ഉണ്ടായി. ജങ്ക് ഫുഡും മദ്യവും ഉപേക്ഷിച്ച് നാം പൂർണ്ണ ആരോഗ്യവാന്മാരായി. ഒരു ദീർഘനിശ്വാസത്തോടെ അല്ലാതെ നമുക്ക് ഈ വർഷത്തെ നോക്കി കാണാൻ കഴിയുകയില്ല. ഇനി നമുക്ക് ലോകത്തെ രണ്ട് കാലഘട്ടങ്ങളായി കാണേണ്ടി വന്നേക്കാം.കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും. ഭാവിയിലെ തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ ആയിട്ട് ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ഒരു വലിയ അനുഭവമായി. ഇനിയൊരു മഹാമാരി ഉണ്ടായാൽ( അങ്ങനെ ഉണ്ടാകാതിരിക്കട്ടെ) അതിനെ നേരിടാൻ ഈ കൊറോണക്കാലം ഒരു ഗുണപാഠം ആകട്ടെ....

സനൂപ് നമ്പൂതിരി K A
8 C ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം