ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/ഇനി പ്രകൃതിയുടെ ഊഴം

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhshpd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇനി പ്രകൃതിയുടെ ഊഴം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇനി പ്രകൃതിയുടെ ഊഴം


നീച മനുഷ്യാ നീ ഭൂമിയിൽ പിറന്നതല്ലേ
ഭൂമിയെ മറന്നതല്ലേ
സഹജീവികളേയും വൃക്ഷലതാദികളേയും
നശിപ്പിച്ചു നീ ഭൂമിക്കു ഭാരമായി മാറിയില്ലേ
എത്ര സഹിക്കുന്നു പൃഥ്വി
എത്ര ക്ഷമിക്കുന്നു ധരണി
പല പല സൂചനകൾ നൽകി ആ ധരിത്രി
നരാധമൻ കേട്ടില്ല കണ്ടില്ല
നീ നശിപ്പിച്ചു പിന്നെയും
സഹജീവികളെ കുന്നുകളെ പുഴകളെ
നിൻ അന്ത്യം നീ തന്നെ ക്ഷണിച്ചു വരുത്തി
ഇന്നിതാ നിന്നെ ഉന്മൂലനം ചെയ്യുവാനായി
കോവിഡ് 19ഉം വന്നെത്തി
മുഖംമൂടിയിട്ടും കൈയ്യുറയിട്ടും മറച്ചുനടന്നിട്ട് കാര്യമില്ല
ഇനിയും എത്ര നാൾ നീ ഇങ്ങനെ ജീവിക്കും
ഒരുനാൾ വരും അന്ന് ഭൂമിയിൽ മനുഷ്യൻ കാണില്ല
അന്ന് ഭൂമി മുക്തമാകും..

 

കാശിനാഥൻ എസ്
9c ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത