ഗവ. എൽ പി എസ് ഏഴിക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25805 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏഴിക്കരയിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി ഭൂമി ദാനം ചെയ്തത് ഗോവിന്ദ പണിക്കർ എന്ന തറമേൽ കാരണവർ ആണ് . എന്നാൽ ആ വിദ്യാലയത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചിരുന്നില്ല .സ്ത്രീ വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കിയ തറമേൽ കുടുംബം സ്കൂൾ സ്ഥാപിക്കുന്നതിനായി 28 സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു .അങ്ങനെ 1914 ഇൽ ഏഴിക്കര വടക്കുംഭാഗത്തു എൽ പി ജി സ്കൂൾ സ്ഥാപിതമായി . പെൺകുട്ടികൾക്കു മാത്രമായിരുന്നു പ്രവേശനം .നാലാം ക്ലാസ് വരെയായിരുന്നു പഠനം .1917 ആയപ്പോൾ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കാമെന്ന ഉത്തരവുണ്ടായി .കുറച്ചുകാലം അഞ്ചാം ക്ലാസും നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്നു .പിന്നീട് ഉണ്ടായ വിദ്യാഭ്യാസ പരിഷ്‌ക്കാരത്തിന്റെ ഫലമായി അഞ്ചാം ക്ലാസ് നിർത്തലാക്കി .വീണ്ടും ഒന്നുമുതൽ നാല് വരെ നിജപ്പെടുത്തി . 1994 പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം വിദ്യലയത്തിന്റെ ചുമതല പഞ്ചായത്തിൽ നിക്ഷിപ്തമായി.