ഗവ. എൽ. പി. എസ്. പരവൂർക്കോണം/അക്ഷരവൃക്ഷം/ശുചിത്വവും രോഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
08:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും രോഗങ്ങളും

ശുചിത്വത്തിനെ കുറിച്ചും രോഗത്തിനെ കുറിച്ചും പറയുമ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് ശുചിത്വം എന്നാണ്. ഗ്രീക്ക് ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. ശുചിത്വം പല രീതിയിൽ ഉണ്ട്. വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ വിഭജിക്കപ്പെടുന്നു.

90% രോഗങ്ങൾക്കും കാരണം ശുചിത്വമില്ലായ്മ തന്നെയാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട ആരോഗ്യശീലങ്ങളുണ്ട്. അത് കൃത്യമായി പാലിച്ചാൽ പല പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും തുരത്താൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി കഴുകിയാൽ പകർച്ചപ്പനി മുതൽ കോവിഡ് വരെ ഒഴിവാക്കാം. നിർഭാഗ്യവശാൽ നമ്മളിൽ പലർക്കും കൈ കഴുകുക എന്ന ശീലം ഉണ്ടാവാൻ കൊറോണ എന്ന മാരക വൈറസ് വേണ്ടിവന്നു.

വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല നമ്മുടെ ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിയായി സൂക്ഷിക്കേണ്ടതുണ്ട്. ശുചിത്വം ശീലമാക്കി മനോഹരമായ ഭൂമിയിൽ നമുക്ക് കിട്ടിയ ജീവിതം ആരോഗ്യ പൂർണമായി ജീവിച്ചു തീർക്കാം......

ദേവനന്ദ അഭി
5 എ ഗവ.എൽ.പി.എസ്.പരവൂർക്കോണം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം