"ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/ഭൂമിതൻ നാശ സൃഷ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 42: വരി 42:
| color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

14:12, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിതൻ നാശസൃഷ്ടി

മനുഷ്യൻ വിതച്ചൊരു വിഷവിത്ത്,
മാനവരാശിയെ വേട്ടയാടുന്നു.
പുഴകളും നദികളും മരങ്ങളും
പോയ് മറഞ്ഞ ശൂന്യമാം ഭൂമി.
മഹാമാരി ഇരതേടുന്ന പറുദീസയായിന്ന്.
പ്രകൃതിയെ വെട്ടിനുറുക്കി,
വിഷത്തുള്ളികൾ മരുന്നുകളാക്കി,
നെൽപ്പാടം കോൺക്രീറ്റ് നിറച്ചനീ
പാഠം പഠിക്കുമോയിനിയെങ്കിലും.
കൂടുകൂട്ടാൻ മരങ്ങളില്ലാതെ,
കിളികൾ പോയ്മറഞ്ഞു
വാസസ്ഥലമില്ലാതലഞ്ഞിടുന്നു
നാനാ ജീവജാലങ്ങളും .
ഒരുനാൾ മാനവരും പോയ് മറഞ്ഞിടും,
തലമുറകൾക്കൊന്നും കരുതി വയ്ക്കാതെ .
പ്രകൃതി കനിഞ്ഞു തന്നോരു
ദാഹജലവും കുപ്പിയിലാക്കിവിറ്റു കാശാക്കിനീ.
മൂപ്പെത്തും മുമ്പാ പഴങ്ങളെല്ലാം
വിഷം ചേർത്ത് വിറ്റു കാശാക്കി നീ.
രോഗത്തെ ചെറുക്കാൻ തന്നശേഷിയെ
വിഷം തിന്നു നശിപ്പിച്ചില്ലേ നീ.
മാനവാ നീതന്നെ ദൈവത്തിൻ
അത്ഭുതസൃഷ്ടി.
നീതന്നെ ഭൂമിതൻ നാശസൃഷ്ടി.

നിവേദ്കൃഷ്ണ ജെ
4 A ഗവ. എൽ. പി. എസ്സ്. വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത