ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/കോറോണയും മനുഷ്യ ജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
  • [[ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/കോറോണയും മനുഷ്യ ജീവിതവും/ ശുചിത്വം
|ശുചിത്വം 
]]
രാമുവിന്റെ ലോകം

ഒരിക്കൽ രാമു എന്ന് പേരുള്ള ഒരാൾ ഒരു ഗ്രാമത്തിൽ താമസിച്ചിരുന്നു. അയാളുടെ വീടിനു പുറകിൽ നല്ല ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ ഒരു വലിയ ആപ്പിൾ മരമുണ്ടായിരുന്നു. രാമുവിന്റെ കുട്ടിക്കാലത്തു കൂടുതൽ സമയവും അയാൾ ആപ്പിൾ മരത്തിന്റെ ചുവട്ടിൽ കളിച്ചും ,പഴങ്ങൾ കഴിച്ചും ചെലവഴിച്ചിരുന്നു.കാലം മാറിയപ്പോൾ രാമുവിനോടൊപ്പം ആപ്പിൾ മരവും മാറി. അതിനു പ്രായമായി. പഴങ്ങൾ കായ്ക്കുന്നത് നിലച്ചു.ആ മരം മുറിച്ചു വീട്ടിലേക്കു കുറെ ഉപകരണങ്ങൾ ഉണ്ടാക്കാൻ തീരുമാനിച്ചു. അപ്പോൾ കുറെ കിളികളും, അണ്ണാനും ,പ്രാണികളും മറ്റും രാമുവിനെ കാണാൻ എത്തി. അവർ കരഞ്ഞുകൊണ്ട് രാമുവിനോട് അപേക്ഷിച്ചു ``അങ്ങ് ഈ മരം മുറിക്കരുത്.ഇത് ഞങ്ങളുടെ വീടാണ്. ഇത് ഞങ്ങൾക്ക് ആഹാരവും,അഭയവും,തരുന്നു.'".തേനീച്ചകൾ പറഞ്ഞു ``ഞങ്ങൾ എന്നും നിനക്ക് തേൻ തരാം .ഈ മരം മുറിക്കരുത്.'" പക്ഷികൾ പറഞ്ഞു``ഞങ്ങൾ എന്നും നിനക്ക് വേണ്ടി പാട്ടുകൾ പാടി തരാം ഈ മരം മുറിക്കരുത്.".രാമുവിന് അവന്ടെ തെറ്റ് മനസ്സിലായി .ഞാൻ ഈ മരം മരിക്കുന്നില്ല.അന്ന് മുതൽ അവൻ മരങ്ങളെ സ്നേഹിച്ചു തുടങ്ങി.പ്രകൃതിയിലുള്ളവയെല്ലാം നമുക്ക് ഉപകാരികളാണ്. ഒന്നിനെയും നാം നശിപ്പിക്കരുത്.നമുക്ക് അവയെ സംരക്ഷിക്കാം.

രുദ്ര രാജേഷ്
3 B ഗവണ്മെന്റ് എൽ പി എസ്സ് അരുവിക്കര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ