ഗവ. എച്ച് എസ് ബീനാച്ചി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsbeenachi15086 (സംവാദം | സംഭാവനകൾ) (''''എന്റെ നാട്''' വയനാട് ജില്ലയിൽ സുൽത്താൻ ബത്തേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ നാട്

വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി നഗരത്തിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തിൽ കോഴിക്കോട് കൊല്ലഗൽ ദേശീയപാതയോരത്ത് (NH-766) സ്ഥിതിചെയ്യുന്ന പ്രദേശമാണ്  ബീനാച്ചി . സുൽത്താൻബത്തേരി, പൂതിക്കാട്,പഴുപ്പത്തൂർ, കൊളഗപ്പാറ തുടങ്ങിയ സ്ഥലങ്ങളുടെ കേന്ദ്ര സ്ഥാനമായ ബീനാച്ചി  1952 മദ്രാസ് റെജിമെൻറ് കീഴിലായിരുന്നു. ഈ പ്രദേശം പട്ടാളത്തിൽ സേവനമനുഷ്ഠിച്ച വർക്കുള്ള എക്സ് സർവീസ് കോളനിയായി നൽകിയിരുന്നു.

മധ്യപ്രദേശ് ഗവൺമെൻറിന്റെ 550 ഏക്കർ കാപ്പി എസ്റ്റേറ്റിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് പ്രദേശത്തിന്റെ നാമം രൂപപ്പെട്ടത്.  കോഴിക്കോട് നിന്ന് സുൽത്താൻബത്തേരിയിലേക്ക് ഒരു ബസ് ആഴ്ചയിലൊരിക്കൽ  ഒരു സർവീസ്  മാത്രമുണ്ടായിരുന്ന കാലം എന്നേ അസ്തമിച്ചു. ഇന്ന് കഥ  മാറി.... ഇന്നിന്റെ ബീനാച്ചിയുടെ ചിത്രം വിദ്യഭ്യാസ, സാംസ്കാരിക, സാമൂഹിക, ആരോഗ്യ,സാമ്പത്തിക, വാണിജ്യ, കാർഷിക, വിനോദസഞ്ചാര മേഖലയിൽ വികസന പാത തീർത്തുകൊണ്ടിരിക്കുന്നു.യഥേഷ്ടം സഞ്ചാര സൗകര്യം, ഗവ.ഹൈസ്കൂൾ, സർവീസ് സഹകരണ ബാങ്ക്, സർവ ശിക്ഷാ കേരളയുടെ സുൽത്താൻ ബത്തേരി ഉപജില്ലാ ആസ്ഥാനം, തപാലാപ്പീസ്, ഭക്ഷ്യധാന്യ പൊതുവിതരണകേന്ദ്രം,

മസ്ജിദ്,നൂറുൽ ഇസ്‌ലാം മദ്രസ, അയ്യപ്പക്ഷേത്രം ,ക്ലിനിക്, മെഡിക്കൽ സ്റ്റോർ, സൂപ്പർ മാർക്കറ്റ്, ഹോട്ടൽ, അക്ഷയകേന്ദ്രം,വാഹനവിതരണകേന്ദ്രങ്ങൾ,സർവീസ് സെന്ററുകൾ  , കാപ്പി എസ്റ്റേറ്റ്, എയിഡഡ് സ്കൂൾ, അൺഎയിഡഡ്,തുടങ്ങി ജനജീവിതം സുഖകരമാക്കുന്ന സകല സംവിധാനങ്ങളും ബീനാച്ചിക്ക് സ്വന്തം.ചരിത്ര പ്രസിദ്ധമായ ഇടയ്ക്കു ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയുടെ നയനാനന്ദകരമായ വിദൂര ദൃശ്യം നൽകുന്ന ബീനാച്ചി പ്രദേശം സുഖം ശീതളമായ ജീവിതചര്യ സമ്മാനിക്കുന്നു.