ഗവ. എച്ച് എസ് തോൽപ്പെട്ടി/മഷിത്തണ്ട്-സഹവാസക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15075 (സംവാദം | സംഭാവനകൾ) ('==ആമുഖം== വിദ്യാലയത്തിൽ അധ്യയനവർഷാരംഭം മുതൽ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

വിദ്യാലയത്തിൽ അധ്യയനവർഷാരംഭം മുതൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സർഗപോഷണപരിപാടിയാണ് മഷിത്തണ്ട്. കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രഗൽഭരും പ്രശസ്തരുമായ കാലാകാരൻമാരെയും സാഹിത്യകാരൻമാരെയും കുട്ടികൾക്കുമുന്നിലെത്തിക്കാൻ ഈ പരിപാടിവഴി കഴിഞ്ഞു. കഥാകാരനായ ശ്രീ അർഷാദ് ബത്തേരി, നോവലിസ്റ്റായ ശ്രീ രമേശൻബ്ളാത്തൂ‍ർ തുടങ്ങി പതിനഞ്ചോളം അതിഥികൾ വിവിധ പരിപാടികളിലായി പങ്കെടുത്തു.

മഷിത്തണ്ട് ക്യാമ്പ്

സ്ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി രണ്ടുദിവസത്തെ സർഗപോഷണ സഹവാസ ക്യാമ്പ് മാർച്ച് 12, 13 തീയതികളിലായി സംഘടിപ്പിച്ചു. വിദ്യാലയത്തിലും നൂറ്റാണ്ടു പഴക്കമുള്ള പീവീസ് എസ്റ്റേറ്റിലെ ബംഗ്ളാവിലുമായി നടന്ന ക്യാമ്പിൽ കേരളത്തിലെ അറിയപ്പെടുന്ന കലാപ്രവർത്തകരാണ് ക്ലാസ്സുകൾ നയിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന "കാക്ക" (Creative art Centre for Children and Adult) എന്ന സംഘടനയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

റിസോഴ്സ് പോഴ്സൺസ്

നാടകകൃത്തും സംവിധായകനുമായ ശ്രീ ശിവദാസൻ പൊയിൽക്കാവ്, സംവിധായകനായ ശ്രീ എമിൽ മാധവി, ചിത്രകാരനായ ശ്രീ ഹാറൂൺ അൽ ഉസ്മാൻ, തിരക്കഥാകൃത്ത് ശ്രീ സനിലേഷ് ശിവൻ, തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ മിലൻ സിറാജ് എന്നിവരാണ് കാലാസാസുകൾ കൈകാര്യം ചെയ്തത്. മാനന്തവാടി സബ്കലക്റ്റർ ശ്രീലക്ഷ്മി IAS പതിനൊന്നാം തീയതി രാവിലെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗോത്രസൗഹൃദവിദ്യാലയം എന്ന ലക്ഷ്യം ഉയർത്തിപ്പിടിച്ചു സംഘടിപ്പിച്ച പരിപാടിയിൽ ഗോത്രവിഭാഗം കുട്ടികളുൾപ്പടെ 27 പേർ പങ്കെടുത്തു. സബ്കലക്റ്ററുടെ സാന്നിധ്യം കുട്ടികളിലും അധ്യാപകരിലും ഒരുപോലെ ആവേശമുണ്ടാക്കി. ഉദ്ഘാടനപരിപാടിക്കുശേഷം സബ്കലക്റ്റർ ഇത്തവണ പത്താംതരം പൊതുപരീക്ഷയെഴുതുന്ന മുഴുവൻ കുട്ടികളോടും സംസാരിച്ചു. വിദ്യാരംഗം കോർഡിനേറ്റർ ശ്രീ അജ്മൽ കക്കോവ്, വിദ്യാലയത്തിലെ മറ്റു അധ്യാപകർ എന്നിവരും അധ്യാപകരക്ഷകർത-സമിതി പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ മറ്റു രക്ഷിതാക്കൾ എന്നിവരും ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു. നാടാകാഭിനയം, ചിത്രമവര, പാട്ടുപാടൽ, വ്യക്തിത്വ നി‍ർമാണം എന്നീ വിഷയങ്ങളാണ് പ്രധാനമായും ക്യാമ്പിൽ വിഷയങ്ങളായത്. കുട്ടികളിൽ സമൂലമായ പരിവർത്തനമാണ് രണ്ടുദിവസം കൊണ്ടുണ്ടായത് എന്ന് സമാപനസെഷനിലെ അവരുടെ പ്രകടനം തെളിയിച്ചു.

ചിത്രശാല