ഗവ. എച്ച് എസ് എസ് തരുവണ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തരുവണ

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. ഇത് വൈത്തിരി തരുവണ യെയും സ്റ്റേറ്റ് ഹൈവേ 54 കുറ്റിയാടി മാനന്തവാടി യെയും യോജിപ്പിക്കുന്ന ഒരു ജംഗ്ഷനാണ് .

= ഭൂമിശാസ്ത്രം

വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു മനോഹര ഗ്രാമമാണ് തരുവണ.വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ യെയും , താലൂക്ക് ആസ്ഥാനവും ജില്ലയിലെ പ്രധാന നഗരവുമായി മാനന്തവാടി യെയും അതിർത്തി ജില്ലയായ കോഴിക്കോടി നെയും ബന്ധിപ്പിക്കുന്ന ജംഗ്ഷൻ ആണ് തരുവണ എന്ന ഗ്രാമം .

ഗ്രാമ ചരിത്രം

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. 'തരു','അണ' എന്നീ രണ്ടു വാക്കുകൾ കൂടിചേർന്നാണ് 'തരുവണ' എന്ന പേര് വന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ഈ വഴി പോയിരുന്ന വണ്ടികളിൽ നിന്ന് ചുങ്കം ഈടാക്കിയിരുന്നു. അക്കാലത്ത് പണത്തിന് അണ എന്നു  പറയാറുണ്ടായിരുന്നു.അങ്ങനെ തരൂ, അണ എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അഥവാ "അണ തരു പൈസ തരു"..... 'തരുവണ'

പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • കനറാ ബാങ്ക്
  • സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

GHSS തരുവണ
  • GUPS തരുവണ
  • GUPS കരിങ്ങാരി
  • GHSS തരുവണ