ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കെ അറ്റത്തുള്ള പഞ്ചായത്താണ് കുളത്തുപ്പുഴ. കുളത്തുപ്പുഴ പഞ്ചായത്തിൻറെ കിഴക്ക് തമിഴ്നാട് സംസ്ഥാനവും തെക്കു തിരുവനന്തപുരം ജില്ലയും പടിഞ്ഞാറ് അലയമൻ ഏരൂർ പഞ്ചായത്തുകളും വടക്ക് തെന്മല ആര്യങ്കാവ് എന്നീ പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നു.കാനന ചാരുത പകരുന്ന നിത്യ ഹരിത വനങ്ങളും കുന്നുകളും താഴ്വരകളും തടാകങ്ങളും കോണ്ട് മനോഹരമായ ഭൂപ്രദേശമാണ് കുളത്തുപ്പുഴ കല്ലട,കഴുത്തുരുട്ടി ശെന്തുരുണി തുടങ്ങിയ ആറുകളും കുന്നിമൻ തോടുകളും ദ്വീപുകളും ഉപദ്വീപുകളും കൊണ്ട് മനോഹരമായ മീൻമുട്ടി ,സഹ്യാദ്രിയുടെ മടിത്തട്ടിൽ കഴിയുന്ന ശംഖിലി വനങ്ങൾ കട്ടിളപ്പാറ,പള്ളംവെട്ടി, മാമൂട് പള്ളിവാസൽ ഹനുമാൻകുന്ന് കൂടാതെ റോസാപ്പൂവിന്റെ ഇതളുകൾ പോലെ മനോഹരമായ റോസിമലയിലെ മലമടക്കുകളും ശെന്തുരുണി വന്യമൃഗ സംരക്ഷണ കേന്ദ്രവും ചേർന്ന് ഒട്ടനവധി സവിശേഷതകളുള്ള പ്രദേശമാണ് കുളത്തുപ്പുഴ .ശെന്തുരുണി എന്ന പേര് കിട്ടുവാൻ കാരണം ശെങ്കുറുഞ്ഞി എന്ന വൃക്ഷം ഇടതൂർന്നു വളരുന്നതിനാലാണ് പകൽ സമയത്തു പോലും സൂര്യകിരണങ്ങൾ മണ്ണിൽ പതിക്കാതെ ഇടതൂർന്ന വന്യപ്രദേശങ്ങറക്കാടുകൾ മ്ലാവ്,പുള്ളിമാൻ,ആന, കുരങ്ങൻ ,കാട്ടുപന്നി ,കാട്ടുപോത്ത് ,കടുവ, കരടി,കലമാൻ ,തുടങ്ങിയ വന്യ മൃഗങ്ങൾ , മയിൽ വേഴാമ്പൽ , വെള്ളരിപ്രാവ്‌ തുടങ്ങിയ അപൂർവ പക്ഷികൾ, ക്ഷേത്രക്കടവിലെ തിരുമക്കൾ (മൽസ്യം )എന്നിവയും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്. കുളത്തൂപുഴ ആറിന്റെയും കല്ലട ആറിന്റെയും പുഷ്ടി പ്രദേശങ്ങളിൽ ഏറിയ പങ്കും ഉൾപ്പെടുന്ന കുളത്തൂപ്പുഴ പഞ്ചായത്ത് കേരളത്തിലെ മലനാട് ഉൾപ്പെടുന്ന മേഖലയിലാണ്. കേരളത്തിൽ വിസ്തീർണത്തിൽ എട്ടാം സ്ഥാനത്തും കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്തും നിൽക്കുന്ന പഞ്ചായത്താണ് കുളത്തൂപ്പുഴ: കുളന്തപ്പുഴ എന്ന പേരിൽ നിന്നാണ് കുളത്തൂപ്പുഴ ഉണ്ടായത്.' കുളന്ത,' എന്നാൽ കുഞ്ഞ്.കുളന്തയായ അയ്യപ്പനെ കണ്ടെടുത്ത പുഴ എന്ന അർത്ഥത്തിൽ കുളന്തപ്പുഴ എന്ന പേര് ഈ പ്രദേശത്തി.നുണ്ടായി. കുളത്തപ്പുഴ രൂപഭേദം വന്ന് കുളത്തൂപ്പുഴയായി.പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തമായ ധർമശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കുളത്തുപ്പുഴ എന്ന പേര് പറയുന്നത്.