ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/തിരികെ വിദ്യാലയത്തിലേയ്ക്ക്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


നവംബർ 1, 15 ദിനങ്ങൾ മുതൽ സ്കൂളിൽ കുട്ടികൾക്കും പ്രത്യേക മോഡ്യൂൾ പ്രകാരം ക്ലാസുകൾ നടന്നുവന്നിരുന്നു. വിക്ടേഴ്സ് ക്ലാസുകളുടെ ലിങ്ക് പങ്കുവയ്ക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തിരുന്നു.

തിരികെ വിദ്യാലയത്തിലേയ്ക്ക് 2021

പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. നിർദേശങ്ങൾ കൃത്യമായി പാലിച്ചതിന്റെ ഫലമായി വളരെ എളുപ്പത്തിൽ കുട്ടികൾക്ക് ക്ലാസിലെത്താനും ക്ലാസ് കഴിഞ്ഞ് പോകാനും കഴിഞ്ഞു.

തിരികെ വിദ്യാലയത്തിലേയ്ക്ക് 2022

കോവിഡ് കാലത്തിനുശേഷം എല്ലാ കുട്ടികളും സ്കൂളിലേയ്ക്കെത്തിയത് 21/02/2022 തിങ്കളാഴ്ചയാണ്. എല്ലാ കുട്ടികൾക്കും ആവശ്യമായ നിർദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ മുൻദിവസങ്ങളിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകൾ, സ്കൂൾ എസ്.ആർ.ജി അവലോകനം എന്നിവ നടന്നു. സ്കൂളിലെത്തുന്ന കുട്ടികളെ എസ്.പി.സി, സ്കൗട്ട്- ഗൈഡ് അംഗങ്ങളും സ്കൂൾ പി.ടി.എ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. സ്കൂൾ കവാടത്തിൽ നിന്നുതന്നെ അവരുടെ താപനില പരിശോധിക്കുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്തു.

ചിത്രങ്ങൾ