ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്


ജെ ആർ സി ചരിത്രം

അന്താരാഷ്‍ട്ര സേവന സംഘടനയാണ് റെഡ്ക്രോസ്സ് സൊസൈറ്റി. ലോകത്ത്ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജീവകാരുണ്യപ്രസ്ഥാനമാണ്. മൂന്ന് പ്രധാനലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് റെഡ്ക്രോസ്സ് സൊസൈറ്റി പ്രവർത്തിക്കുന്നത്. കൂടുതൽ അറിയുവാൻ

സ്വതന്ത്ര്യ ദിനാഘോഷവും കൗൺസിലേഴ്‌സ് മീറ്റിങ്ങും

JRC യുടെ ആഭിമുഖ്യത്തിൽ കടയ്ക്കൽ GVHSS ൽ വച്ച് നടന്ന ചടയമംഗലം സബ് ജില്ലാ തല സ്വതന്ത്ര്യ ദിനാഘോഷവും കൗൺസിലേഴ്‌സ് മീറ്റിങ്ങും


ജൂനിയർ റെഡ് ക്രോസ്സ് പുരസ്‌കാരം

ജൂനിയർ റെഡ് ക്രോസ്സ് കൊല്ലം ജില്ലയിലെ മികച്ച കൗൺസിലർ ആയി കടയ്ക്കൽ GVHSS ലെ Art അധ്യാപികയായ അമീന ടീച്ചർ നെ തെരഞ്ഞെടുത്തു. മികച്ച സ്കൂൾ ആയി GVHSS കടയ്ക്കൽ നെ തെരഞ്ഞെടുത്തു.

പ്രവർത്തനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്.

ജെ ആർ സി പ്രവർത്തനങ്ങൾ 2023-24

ഡോക്ടർസ് ദിനം

ജൂലൈ 1 ഡോക്ടർസ് ഡേയുമായി ബന്ധപ്പെട്ട് കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർസിനെ ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ  പേന നൽകി ആദരിക്കുകയും അവരോടൊപ്പം കുറച്ചു നിമിഷം ചെലവഴിക്കുകയും ചെയ്തു എല്ലാ ഡോക്ടേഴ്സിനും ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ ആശംസകൾ അറിയിച്ചു.

ലഹരിവിരുദ്ധ ദിനം

  JRC പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി ഹെഡ്മാസ്റ്റർ വിജയകുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രഭാഷണംഎന്നിവ നടത്തി.സമീപത്തെ കടകളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല എന്ന സന്ദേശം നൽകി.ഡെപ്യൂട്ടി എച്ച്. എം. വിനിത കുമാരി,JRC കോഓർഡിനേറ്റർ അമീന എസ് അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു,ശോഭ, സുജ എന്നിവർ നേതൃത്വം നൽകി

പത്തനാപുരം ഗാന്ധിഭവൻ സന്ദർശനം

ഗാന്ധി ഭവൻ യാത്ര:

ജൂനിയർ റെഡ് ക്രോസ്സ്ന്റ നേതൃത്വത്തിൽ 45കുട്ടി കളും മൂന്ന് അധ്യാപകരും 25/01/2023ഇൽ ഗാന്ധി ഭവൻ സന്ദർശിച്ചു. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വളർന്നു വരുന്ന സാഹചര്യത്തിൽ കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിക്കുകയും, മനസ്സിൽ നന്മയുടെ വിത്തുകൾ പാ കുകയുമെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിഭവൻ യാത്ര JRC നടത്തിയത്. അന്നത്തെ സ്നേഹ സന്ദേശ ഉദ്ഘാടനം ജെ ആർ സിയുടെ സ്കൂളിൽ കൗൺസിലറും ചടയമംഗലം സബ് ജില്ലയുടെ കൺവീനറുമായ ശ്രീമതി അമീന ഉദ്ഘാടനം ചെയ്തു.തുടർന്ന് ഗാന്ധിഭവൻഅന്ദേവാസികളോട് ചേർന്ന് കുട്ടികൾ പാട്ടുപാടിയും നൃത്തംചെയ്തും സ്നേഹ അന്വേഷണം നടത്തിയും മനോഹരമാക്കി തുടർന്ന് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും സമ്മാനമായി വിതരണം ചെയ്തു.

ജൂനിയർ റെഡ് ക്രോസ്സ് B level exam