ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ചോദ്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ ചോദ്യങ്ങൾ --> | color=3-->...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ ചോദ്യങ്ങൾ -->


ഹേ....മനുഷ്യാ കൺതുറക്കാൻ നേരമായ്
   നോക്കൂ ഈ പ്രകൃതിയെ നീ
കുന്നിടിച്ച് കുളം നികച്ച്
  തീർത്തു നീ മണി മാളിക
ചപ്പുചവറുകൾ വലിച്ചെറിഞ്ഞും
  മണലൂറ്റികൊന്നു പുഴകളെ
പ്രളയം കൊണ്ടും കാറ്റുകൊണ്ടും
 പഠിച്ചതില്ല പുതുപാഠമീ നവ മാനുഷൻ
വീണ്ടുമെത്തി മഹാ മാരിയായ്
 കൊറോണയെന്നൊരു ഭീകരൻ
ജാഗ്രതതൻ മുൻ കരുതലിൽ
  പൊട്ടിച്ചെറിഞ്ഞുനിൻ കണ്ണികൾ മലയാളികൾ
നന്മയുള്ളൊരു നാട്ടിൽനിന്നും
  ഓടിയകലൂ കോവിഡേ
തലയുയർത്തി പറഞ്ഞിടൂ
ദൈവത്തിൻ സ്വന്തം നാടിത് കേരളം

 

ജിതിൻ ജയകുമാർ
8G ജി വി എച്ച് എസ് എസ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത