"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷംകൊറോണയെ നമുക്കൊരുമിച്ച് ചെറുത്തു തോൽപ്പിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
  | തലക്കെട്ട്= കൊറോണയെ നമുക്കൊരുമിച്ച് ചെറുത്തു തോൽപ്പിക്കാം ....   
  | color=2
  }}
പ്രിയ കൂട്ടുകാരെ


ഇപ്പോൾ നാം എല്ലാവരും അവരവരുടെ വീടുകളിൽ തന്നെയാണുള്ളത്. ഈ കൊല്ലാവസാന പരീക്ഷ എഴുതി രണ്ടുമാസത്തെ വെക്കേഷൻ അടിച്ചുപൊളിക്കണം എന്ന് കരുതിയ കുട്ടിക്കൂട്ടങ്ങകൾക്ക് തെറ്റി. ഈ അവസ്ഥയ്ക്ക് കാരണം ഇപ്പോൾ കേരളത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ഒരു രോഗമാണ്. ആ രോഗം എന്താണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങള്ക്ക് അറിയാമല്ലോ. പത്രം തുറന്നാൽ കൊല്ലും കൊലയും കാണുന്ന ഇടങ്ങൾ ഇപ്പോൾ കാണുന്നത് ഈ രോഗത്തെപ്പറ്റിയാണ്. കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന അപകടകരമായ ഈ രോഗത്തെ ആണ് കേരളമെമ്പാടും ഉള്ള ജനങ്ങൾ ഭീതിയോടെ നോക്കി കാണുന്നത്. നമ്മുടെ സമൂഹം മുഴുവൻ സംസാരിക്കുന്നത് ഈ രോഗത്തെപ്പറ്റിയാണ്. മാധ്യമങ്ങൾ മുഴുവൻ ചർച്ച ചെയ്യുന്നത് ഈ രോഗത്തെക്കുറിച്ച് തന്നെയാണ്.
ഇപ്പോൾ അടുത്ത വീട്ടിലേക്ക് പോകണമെങ്കിൽ പോലും മാസ്ക് ധരിക്കേണ്ട ഒരു അവസ്ഥയാണ്. മറ്റൊരാളുമായുള്ള അടുത്ത സമ്പർക്കം മൂലവും ഈ രോഗം നമുക്ക് പിടിപെട്ടേക്കാം .രോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കാൻ മോഡേൺ സയൻസിന് സാധിച്ചിട്ടില്ല .അപകടകരമായ വൈറസ് നാളെ നമുക്ക് പിടിപെട്ടേക്കാം. അതുകൊണ്ടുതന്നെ ഇപ്പോൾ നാം അനുസരിക്കേണ്ടതായിട്ട് ഒരേയൊരു കാര്യമേ ഉള്ളൂ അത് എന്താണെന്ന് വെച്ചാൽ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക. കാരണം ഈ ഒരു പ്രതിസന്ധിയിലും ഒട്ടും ഭീതിയില്ലാത്ത നമുക്ക് വേണ്ടി കേരള ജനതയ്ക്കു വേണ്ടി 24 മണിക്കൂറും സേവനമർപ്പിക്കുന്നവരാണ് സർക്കാർ അധികൃതർ ,മാത്രമല്ല ഡോക്ടർമാരും, നഴ്സുമാരും നമ്മെ സഹായിക്കാൻ തയ്യാറായി നിൽക്കുകയാണ് .എല്ലാവരും ചെറിയ ആവശ്യങ്ങൾക്ക് പോലും പുറത്തേക്കിറങ്ങുന്നു ഇങ്ങനെ അനാവശ്യ ആവശ്യങ്ങൾക്കുള്ള യാത്ര മൂലം കൊറോണ നമുക്ക് പിടിപെട്ടേക്കാം.
ഇങ്ങനെയുള്ള അനാവശ്യ സഞ്ചാരം ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസത്തിൽ കൂടുതൽ ഈ ലോക്ക് ഡൗൺ നീളുമായിരിക്കും. ഈ കർശനമായ നടപടി മൂലം കേരളത്തിലെ മദ്യപാനികൾ പലരീതിയിലും സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു .പക്ഷേ അതൊന്നും തന്നെ സർക്കാർ അധികൃതർ കാര്യമാക്കിയില്ല. ഈ
ഒരു അവസ്ഥയിലും ആരുംതന്നെ വിശന്നിരിക്കാതിരിക്കാൻ എല്ലാവർക്കും ഭക്ഷണ കിറ്റ് ഫ്രീയായി നൽകുന്നു. നമ്മുടെ നാട്ടിലെ അതിഥി തൊഴിലാളികൾ ഒരു രീതിയിലും കഷ്ടത അനുഭവിക്കുന്നില്ല.ഓരോ പഞ്ചായത്തിലും പാവപ്പെട്ടവർക്ക് വേണ്ടി ഓപ്പൺ കിച്ചൻ ഒരുക്കിയിട്ടുണ്ട് .അത് മാത്രമല്ല വിശന്നു വലയുന്ന നായ്ക്കൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്നുണ്ട്. ഇനിയുള്ള ഒരു കാര്യം എന്തെന്നാൽ ഹോസ്പിറ്റുകളിലും ഐസലേഷൻ വാർഡ് ഒരുക്കിയിട്ടുണ്ട്.ദിവസം മുഴുവൻ ഐസൊലേഷൻ വാർഡുകളിൽ നിറസാന്നിധ്യമായി നിൽക്കുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും അഭിനന്ദനം അർപ്പിക്കണം . അനേകം ഡോക്ടർമാർ രോഗം പിടിപെട്ട് മരിക്കുകയുണ്ടായി. പക്ഷേ ഇപ്പോഴും കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. അനേകം പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതിനു കാരണം നാം തന്നെയാണ്. എന്തെന്നു  വെച്ചാൽ അവർ തരുന്ന നിർദ്ദേശം നാം പാലിക്കേണ്ടതുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും  പകുതിയിലേറെ പേർ പലയിടത്തേക്കും യാത്ര ചെയ്യുന്നു.
ഇങ്ങനെയുള്ള അനുസരണക്കേട് മൂലം തന്നെയാണ് കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നത്. ഇല്ലെന്ന് പറയാൻ പറ്റുമോ?നല്ലൊരു നാളെക്കായി അവർ മാത്രം പരിശ്രമിച്ചാൽ പോരാ നമ്മളും
പരിശ്രമിക്കണം. ഇനിയെങ്കിലും സർക്കാർ നിർദേശങ്ങൾ പാലിച്ച് എല്ലാവരും അവരവരുടെ വീടുകളിൽ സുരക്ഷിതരായിരിക്കൂ.ഇനിയും ഒരുപാട് അവധികൾ ലഭിക്കും.
ഈയൊരു അവധിക്കാലം കൊറോണയെ തോൽപ്പിക്കാനായി നമുക്ക് ഉപയോഗിക്കാം. അതിനു വേണ്ടി അവരുടെ വീടുകളിൽ ഇരിക്കൂ. എന്നതാണ് മുതിർന്നവരോടും കുട്ടികളോടും എനിക്ക് പറയാനുള്ളത്. നിപ്പയേയും പ്രളയത്തെയും നാം തുരത്തിയോടിച്ചതു പോലെ കൊറോണയെയും  നാം തുരത്തും.അങ്ങനെ നല്ലൊരു കേരളത്തെ പടുത്തുയർത്തും. ഒപ്പം രോഗം ബാധിച്ച് മരിച്ച ഡോക്ടർമാർക്കും എന്റെ കണ്ണുനീരിൽ കുതിർന്ന പ്രണാമം അർപ്പിക്കുന്നു. എല്ലാവരും അവരവരുടെ വീട്ടിൽ സുരക്ഷിതരായിരിക്കൂ. പിന്നെ എനിക്ക് പറയാനുള്ളത് ഈ രോഗത്തെക്കുറിച്ച് ആരും വ്യാജവാർത്തകൾ പരത്താതിരിക്കൂ. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവപാലിക്കൂ. പ്രതിരോധമാണ് ഏറ്റവും പ്രധാനം.
'''“Prevention is better than cure”'''
'''Stay home stay safe'''
  {{BoxBottom1
  | പേര്=അഭിരാമി പ്രിയേഷ് 
  | ക്ലാസ്സ്= 8A
  | പദ്ധതി= അക്ഷരവൃക്ഷം
  | വർഷം=2020
  | സ്കൂൾ=ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
  | സ്കൂൾ കോഡ്=26045
  | ഉപജില്ല=തൃപ്പൂണിത്തുറ
  | ജില്ല=  എറണാകുളം
  | തരം=ലേഖനം
  | color=4
  }}
{{Verified1|name= Anilkb| തരം= ലേഖനം}}

13:10, 7 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം