ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ഏകാന്തത

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഏകാന്തത      <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏകാന്തത     

ഇന്നീ ജനാലയ്ക്കരികിൽ ചാരുകസേരയിൽ
വിജനതയെ നോക്കിയിരിക്കുമ്പോൾ
ഞാനറിയുന്നു ഒറ്റപ്പെടലിന്റെ കയ്‍പുരസങ്ങൾ
കൂട്ടിനായിന്നു കൂടെയുള്ളതോ നരച്ച -
മുടിയും ചുളിവുവീണ ശരീരവും മാത്രം.
ഏകാന്തതയുടെ പടിവാതിലിൽ
മുട്ടിവിളിക്കാൻ പറന്നെത്തിയ കാറ്റിന്റെ
കൈകളിലുമാരോ വിലങ്ങു ചുറ്റിയിരിക്കുന്നു.
അറിയാതെ പറയും മനസ്സിന്റെ വാക്കുകളിലു -
മാരോ മൗനം മുദ്ര ചെയ്തിരിക്കുന്നു.
എങ്കിലും ഞാനോർക്കുന്നൊരാ
മധുര മനോഹര കാലം.
കൗമാരത്തിൻ പ്രസരിപ്പും യൗവനകാലത്തിൻ
 ചടുലതയും നിറഞ്ഞൊരാ മുൻകാലം
അന്ന് കൂട്ടിനായ് കുടുംബവും സൗഹൃദ -
ത്തിൻ വലയവുമുണ്ടായിരുന്നു,
പിൻകാലത്ത് തണലാകുമെന്ന പ്രതീതിയിൽ
വളർത്തിയ മക്കളും.
എന്നാൽ മുലപ്പാലിനും മാറിലെ ചൂടിനും
ലാളനയ്ക്കും പകരമായവർ നൽകിയതോ
 ഈ ഏകാന്തതയും...
ഇതിലുമൊരു ലഹരിയുണ്ടുഞാന -
തിലിപ്പോഴലിഞ്ഞു ചേർന്നിരിക്കുന്നു.
 

കൃഷ്‍ണേന്ദു രാജേഷ്
10 ഗവ ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത