ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് കൃഷിയിൽ താൽപര്യവും അവബോധവും സൃഷ്ടിക്കുന്നതിന് ഉള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ഇതിന്റെ ഭാഗമായി കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒരു ചെറിയ പച്ചക്കറി തോട്ടം ഉണ്ടാക്കുകയും വിളവെടുത്ത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ ശേഖരിച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി ഉണ്ടാക്കിയ ആൽബങ്ങളും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തി ഉണ്ടാക്കിയ മാഗസിനുകളും ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രദർശനം നടത്തിയിട്ടുണ്ട്. പോഷകാഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ക്ലബിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിക്കാറുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.