ഗവ.ജെ ബി എൽ പി എസ് പേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
ഗവ.ജെ ബി എൽ പി എസ് പേരൂർ
വിലാസം
പേരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-2017Asokank




ചരിത്രം

വിദ്യാലയം വർത്തമാനകാലത്തിൽ

                                  വിദ്യാഭ്യാസമേഖലയിൽ  പടർന്നുകയറിയ നൂതനാശയ ആവിഷ്കാര തരംഗങ്ങളിൽ അണയാതെ ഇന്നും ഉജ്ജ്വല പ്രഭയോടെ ശോഭിക്കുകയാണ് പേരൂരിന്റെ വിളക്കായ ഗവണ്മെന്റ് ജെ ബി ൽ പി സ്കൂൾ.കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന ഖ്യാതിയും ഈ സ്കൂ ളിനുണ്ട്.  കാലഘട്ടത്തിനനുസൃതമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്നതിന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. ഐ.ടി മേഖലയിൽ പ്രാവീണ്യം നേടുന്നതിനായി  ക്രമീകൃതമായ രീതിയിൽ കമ്പ്യൂട്ടർ പഠനവും   നടത്തിവരുന്നു.

കാർമോൽസുകരും അനുഭവ സമ്പത്തുമുള്ള അധ്യാപകരും ദൈനംദിന പ്രവർത്തനങ്ങളിൽ സാദാ ജാഗരൂകരായിരിക്കുന്ന പ്രഥമാധ്യാപികയും വിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി നിരന്തരം ശ്രദ്ധിക്കുന്ന സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. കുട്ടികളുടെ രക്ഷിതാക്കൾ സ്കൂൾ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. വിദ്യാലയത്തെ സ്നേഹിക്കുന്ന വ്യക്തികൾ ,സ്ഥാപനങ്ങൾ , പൂർവ്വവിദ്യാർഥികൾ, സംഘടനകൾ എല്ലാം സ്കൂളിന്റെ അഭ്യുദയകാംക്ഷികളാണ്. കുട്ടികൾക്ക് ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി അവരെ നല്ല വ്യക്തിത്വങ്ങളുടെ ഉടമകളാക്കുക എന്നതാണ് സ്കൂളിന്റെ ലക്‌ഷ്യം.

ഭൗതികസൗകര്യങ്ങള്‍

  • ആരെയും ആകർഷിക്കുന്ന പരിസ്ഥിതി സൗഹൃദ വിദ്യാലയ-
  • അന്തരീക്ഷം
  • വിശാലമായ കളിസ്ഥലം
  • മനോഹരമായ പാർക്ക്
  • അങ്കണത്തിനു അലങ്കാരമായി മുത്തശ്ശിമാവുകൾ
  • വർണാഭമായ ചുവരുകൾ
  • പഠനപ്രവത്തനങ്ങൾക്കു അനുയോജ്യമായ- വർണചിത്രങ്ങൾകൊണ്ട് അലംകൃതമായ ക്ലാസ്സ്മുറികൾ .
  • കമ്പ്യൂട്ടർ റൂം
  • ദൈനംദിന പ്രവർത്തനങ്ങൾക്കുതകുംവിധം സജ്ജമായ സ്മാർട്ക്ലാസ്സ്‌റൂം.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും- പ്രേത്യേകം തയ്യാറാക്കിയ യൂറിനൽ , ടോയ്‌ലറ്റ്-
  • അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യം
  • കുടിവെള്ള സൗകര്യം
  • ഉറപ്പാക്കി കെട്ടിയ സ്കൂൾ ചുറ്റുമതിൽ
  • റാമ്പ് ഫെസിലിറ്റി
  • വൃത്തിയുള്ള അടുക്കള
  • വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
  • ക്രമമായി ക്ലോറിനേഷൻ നടത്തി സൂക്ഷിക്കുന്ന-കിണർ .
  • ധാരാളം ലൈബ്രറി പുസ്തകങ്ങൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.ജെ_ബി_എൽ_പി_എസ്_പേരൂർ&oldid=253429" എന്ന താളിൽനിന്ന് ശേഖരിച്ചത്