ഗവ.എൽ. പി. എസ്. ശൂരനാട് നടുവിൽ

Schoolwiki സംരംഭത്തിൽ നിന്ന്

<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂള്‍. 1934 ല്‍ സ്താപിതം -->

ഗവ.എൽ. പി. എസ്. ശൂരനാട് നടുവിൽ
വിലാസം
ശൂരനാട് നടുവില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-01-201739531






ചരിത്രം

പോരിന്റെയും വീറിന്റെയും ചരിത്രമുള്ള ശൂരന്മാരുടെ നാടായ ശൂരനാടിന്റെ ഒരു കരയായ നടുവിലേമുറി എന്ന കുഗ്രാമ ഭൂമികക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ വിദ്യാലയമാണ് ശൂരനാട് നടുവിൽ ഗവഃ എൽ. പി. സ്കൂൾ. 1947 ജൂണിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഭൂവുടമകളും, കൃഷിക്കാരും, കര്ഷകത്തൊഴിലാളികളുമായ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഒരു സ്കൂൾ അനിവാര്യമായി വരികയും പ്രദേശവാസികൾ ഒന്നുചേർന്ന് അതിനായി പ്രവർത്തിക്കുകയും ചെയ്തു. കണ്ണമത്ത് കൈതവനത്തറയിൽ ശ്രീ. ഗോവിന്ദൻ നായർ, ശ്രീ. ഗോപാലൻ നായർ എന്നിവർ തങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 35 സെൻറ് സ്ഥലം വിട്ടുനൽകുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഉയർന്ന താൽകാലിക ഷെഡുകളിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

35 സെൻറ് സ്ഥലത്തു വളരെ പരിമിതമായ സൗകര്യങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെയാണ് ഉള്ളത്. ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷൻ, സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ്. മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

ഭരണ നിര്‍വഹണം

സ്കൂളിൻറെ പ്രധാന അദ്ധ്യാപിക ശ്രീമതി ഐ. തങ്കമ്മ ആണ്. ശ്രീ. കെ. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ചെയർമാനായി സേവനം അനുഷ്ഠിക്കുന്നു.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

ഐ. തങ്കമ്മ (ഹെഡ്മിസ്ട്രസ്സ്)

എ. ഷക്കീല ( പി. ഡി. ടീച്ചർ )

ബി. ബിനു ( എൽ. പി. എസ്. എ.)

രമ്യ എസ്. പിള്ള ( എൽ. പി. എസ്. എ.)

എൽ. യമുന ( എൽ. പി. എസ്. എ. പ്രൊട്ടക്ടഡ് )

പി. പി. റഹ്മത്തുള്ള ( പാർട്ട് ടൈം അറബിക് ടീച്ചർ )

പി. എസ്. ദീപ ( ഹിന്ദി ക്ലബ്ബിങ്)

ഷിഹാബുദീൻ (ആര്ട്ട് ടീച്ചർ ക്ലബ്ബിങ് )

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

ശ്രീ. നാരായണപിള്ള സർ 

ശ്രീ. പനമ്പിള്ളിൽ നാണു സർ

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കൊല്ലം - തേനി ദേശീയപാതയിൽ, ചക്കുവള്ളി താമരക്കുളം റോഡിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ കണ്ണമം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളുമായി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തു അതിർത്തി പങ്കിടുന്നു.

{{#multimaps: 9.1122772,76.6314304 | width=800px | zoom=16 }}