ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43422 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രത്യാശ

വരിക വരിക കൂട്ടരെ
ഒത്തൊരുമിച്ചിറങ്ങിടാം
കൊറോണയെന്ന വിപത്തിനെ
നേരിടാം സധൈര്യമായി
കൈകഴുകി ശുചിയാക്കിടാം
മാസ്ക്കുകൾ ധരിച്ചിടാം
ഇടപെടലുകൾ നിർത്തിവെച്ച്
വീട്ടിനുള്ളിൽ കഴി‍ഞ്ഞിടാം
നിപ്പയെ തുരത്തി നാം
പ്രളയത്തിൽ കൈകോർത്തു നാം
ഒരുമയോടെ ഒരുമനസ്സായ്
തുരത്തിടും ഈ മഹാമാരിയെ
ആതുരാലയങ്ങൾ നൽകിടും സേവനങ്ങൾ
എന്നും നന്ദിപൂർവം ഒാർക്കണം
ലോകമാകെ കാർന്നു തിന്ന
കൊറോണയെന്ന നാശകാരിയെ
ഒത്തൊരുമിച്ച് ഭൂമിയിൽ നിന്നും തുടച്ചിടാം
പുതിയൊരു ദിനം ഉദിച്ചുയരട്ടെ
പ്രത്യാശയുടെ വെളിച്ചം പകരട്ടെ

 

കരൺ .ജെ.ബി
4.B ഗവ.എൽ.പി.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത