ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/'കൊറോണ' നൽകുന്ന പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
'കൊറോണ' നൽകുന്ന പാഠങ്ങൾ

ഏത് മഹാമാരി യുടെയും, അതിജീവിക്കാനുള്ള കരുത്ത് വൈദ്യശാസ്ത്രത്തിന് ഉണ്ടെന്ന ധാരണയെ അട്ടിമറിച്ചുകൊണ്ടാണ് 2019 ഡിസംബർ ഒന്നിന് ചൈനയിലെ വുഹാനിൽ നിന്ന് ഒരു വൈറസ് യാത്ര തുടങ്ങിയത്. ഏഷ്യയിലും, യൂറോപ്പിലും, അമേരിക്കയിലും, സാധാരണ ജീവിതം നിശ്ചലമാക്കി കൊണ്ട് കോവിഡ് -19 പരത്തുന്ന കൊറോണ എന്ന് പേരുള്ള ഒരു സൂക്ഷ്മ ജീവി. കിളിവാതിലിലൂടെ മാത്രം ലോകം കണ്ട് മനുഷ്യർ കാത്തിരിക്കുന്നു, കൊറോണ കീഴടക്കി എന്ന വാർത്ത കേൾക്കാൻ. കോവിഡ് -19 മഹാമാരി ആണെന്ന് ലോകാരോഗ്യസംഘടന പ്രസ്താവിച്ചു. വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ. വികസിത രാഷ്ട്രങ്ങളിൽ പോലും കൊറോണ വൈറസ് വിറപ്പിക്കുകയാണ്. ശാസ്ത്രവും ടെക്നോളജിയും വളർന്നിട്ടും ഒരു വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നത് മനുഷ്യന്റെ നിസ്സഹായവസ്ഥ ബോധ്യപ്പെടുത്തുന്നു. കൊറോണയെ നേരിടാനുള്ള വാക്സിൻ നിർമ്മിക്കാൻ ലോകമൊന്നടങ്കം രാപകൽ ഇല്ലാതെ അധ്വാനിക്കുകയാണ്. ആറ്റംബോംബ്കളും, മിസൈലുകളും, നിർമിച്ചിട്ടുള്ള ലോക ശക്തികൾക്ക് പോലും ഇതിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്നു. വൻ യുദ്ധങ്ങളും, സംഘർഷങ്ങളും, ഭീകരാക്രമണങ്ങളും സംഭവിച്ചിട്ട് പോലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇല്ലാത്ത രാജ്യങ്ങൾ കൊറോണ ഭയന്ന് റോഡുകളും, സ്ഥാപനങ്ങളും, അതിർത്തികളും, അടച്ചിട്ടു. എന്നിട്ടും രോഗവ്യാപനവും മരണനിരക്കും ക്രമാതീതമായി ഉയർന്നു വരുന്നു. അതെ കൊറോണ വൈറസ് മുന്നിൽ മനുഷ്യനും, ശാസ്ത്രവും നോക്കുകുത്തിയായി നിൽക്കുന്ന കാഴ്ച. പ്രകൃതിയിൽ മനുഷ്യൻ അതി ക്രമങ്ങൾ, പ്രവചനീയമായവും അല്ലാത്തതുമായ എത്രയോ തകിടം മറിച്ചിലുകൾ സൃഷ്ടിക്കുന്നു. വികസനത്തിന് പേരിൽ നാം പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ തീർച്ചയായും തിരിച്ചടികൾ ഉണ്ടാകും. കൊറോണ നമ്മെ പഠിപ്പിക്കുന്നതും അതുതന്നെ. വാഹന ഗതാഗതം ഇല്ലാതായാൽ, സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതായാൽ ലോക്ക് ഡൗൺ ഉണ്ടായാൽ ജീവിതം എങ്ങനെയാണ് എന്ന് നമ്മെ പഠിപ്പിക്കുന്നു. പണം ഉണ്ടായാൽ പോലും ആഹാരത്തിനു വകയില്ലാത്ത നിമിഷങ്ങൾ അനുഭവിക്കേണ്ടിവരും എന്ന് നാം തിരിച്ചറിയുന്നു. കൊറോണ ക്കെതിരെയുള്ള പോരാട്ടം സവിശേഷമാണ്. ആഗോള തലത്തിൽ വിവിധ രാജ്യങ്ങളുടെ ഐക്യദാർഢ്യം ഉണ്ടാവണംപുതിയ പ്രതിരോധ മരുന്നുകളെ കുറിച്ചുമുള്ള ചികിത്സാമുറകളെ കുറിച്ചുമുള്ള വിവരങ്ങൾ അപോ അപ്പോൾ പങ്കുവെക്കപ്പെടണം സാമ്പത്തിക സഹകരണമ് ഉണ്ടാകണം. അതിജീവനം എന്നത് വിവേകവും., വൈദഗയം, തുല്യനിലയിൽ ആവിശ്യമുള്ള പ്രക്രിയയാണ് നമ്മുടെ ശരീരത്തെ കുറിച്ചും പ്രകിതിയെ കുറിച്ചും ഉള്ള അവബോധമാണ്. നിരാശയില്ലാതെ, പരിഭ്രത്തിയില്ലാത്ത ജാഗ്രതയോടുള്ള പ്രവർത്തനം ആണ് ശാസ്ത്ര പഠിച്ചാൽ മാത്രം പോരാ ശാസ്ത്രാവബോധം പിൻപറ്റാൻ ഉം നമുക്ക് കഴിയണം അന്ധവിശ്വാസം കൊണ്ട് അസുഖം മാറ്റാൻ കഴിയില്ല എന്ന വലിയ പാഠം കൊറോണാ കാലം നമുക്ക് തരുന്നുണ്ട് വികസിത രാഷ്ട്രങ്ങൾ വിറങ്ങലിച്ച് നിൽക്കുമ്പോൾ മഹാവ്യാധി യെ കരളുറപ്പോടെ നേരിടുകയാണ് കേരളം അതെ കേരളം ലോകത്തിനു തന്നെ മാതൃകയാണ്. വംശ ദേശ രാഷ്ട്രീയ ഭിന്നതകൾ വഴിമാറി മനുഷ്യൻ 'എത്ര മനോഹരം' എന്ന കവിവാക്യം അന്വർത്ഥമാക്കുകയാണ് ഓരോ ദിനവും കടന്നുപോകുന്നത് ആരാധനാലയങ്ങൾ പോലും ഐസൊലേഷൻ വാർഡുകൾ ആക്കാൻ വിട്ടു നൽകുന്ന നിലയിലേക്ക് എല്ലാം മത നേതൃത്വങ്ങളും ഉയർന്നു ചിന്തിക്കുന്നു. മനുഷ്യൻ മാത്രമല്ല മൃഗങ്ങളും പട്ടിണി കിടക്കരുത് എന്ന് നിർബന്ധമുള്ള ജനത. രോഗബാധിതർക്ക് ഉള്ള മികച്ച ചികിത്സ, രോഗം പടരാതിരിക്കാനുള്ള കർശന നിരീക്ഷണം, സമൂഹ വ്യാപനം തടയാൻ തടയാൻ സഞ്ചാര വിലക്ക്, എല്ലാവർക്കും ഭക്ഷണവുംമറ്റ് അടിയന്തര ആവശ്യങ്ങൾ ഉറപ്പാക്കാനുള്ള സാമൂഹിക സംവിധാനം ഇതാ നമ്മുടെ കേരളം കോവിലപത്നി നിയന്ത്രിക്കുന്നതിനു കരുതും പൊതുജനാരോഗ്യ സംവിധാനം അത്യാവശ്യം ആണെന്നാണ് ലോകത്താകെയുള്ള അനുഭവം പഠിപ്പിക്കുന്നത്. ഇക്കാര്യം ഉൾക്കൊണ്ടുകൊണ്ട് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തി കൊണ്ട് " ശാരീരിക അകലം, സാമൂഹിക ഐക്യം, എന്ന മുദ്രാവാക്യം' അന്വർത്ഥമാക്കിക്കൊണ്ട് കോമഡി നെ അതിജീവിക്കുന്ന അതിനായി കേരളക്കരയാകെ ഒറ്റക്കെട്ടായി പോരാടുകയാണ് ഈ പ്രതിസന്ധിയെ നമ്മൾ തരണം ചെയ്യും ലോകം അതിന്റെ വേഗതയും കരുത്തും വീണ്ടെടുക്കുക തന്നെ ചെയ്യും പുതിയ ലോകസൃഷ്ടി ബഹു വിധത്തിൽ നിർവഹിക്കാനുള്ള ഊർജ്ജം സംഭരിക്കുന്ന കാലമായി മനുഷ്യൻ കോവിഡ് കാലത്തെ അടയാളപ്പെടുത്തും. സമ്പന്നതയോ, ശാസ്ത്ര സാങ്കേതിക മികവോ അല്ല പ്രത്യുത മനുഷ്യനെ മുന്നിൽ കണ്ടുകൊണ്ടുള്ള നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും മാത്രമേ ഇത്തരം സന്ദർഭത്തിൽ ഒരു രാജ്യത്തെയും ജനതയും രക്ഷിക്കാനാവൂ എന്ന വലിയ പാഠം കൊറോണ എന്ന മഹാമാരി ലോകത്തിനു പകർന്നു നൽകുന്നു

ദിയ വി. ദിചന്ദ്രൻ.
6C ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം