ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട് തിരുനെല്ലി


എന്റെ നാട് തിരുനെല്ലി


കര്‍ണ്ണാടകയിലെ കുടക് മലയോട് ചേര്‍ന്ന് ബ്രഹ്മഗിരിയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഒരു ‌ഗ്രാമമാണ് തിരുനെല്ലി. അതിപുരാധനകാലംമുതലേ പുറം നാടുകളില്‍ പോലും പ്രസക്തി ഉണ്ടായിരുന്ന തെക്കന്‍കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിന്റെ സവിശേഷതയാണ് ഗ്രാമത്തിന്റെ പ്രസക്തി. സമ്പന്നമായ ഒരു ഭൂതകാല ചരിത്രവും ആകര്‍ഷകമായ ധാരാളം ഐതീഹ്യവും സാമൂഹ്യനീതിക്ക് വേണ്ടി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ തിളക്കവും ഈ ഗ്രാമത്തിനുണ്ട്. തിരുനെല്ലി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഏകദേശം 5,200 ഓളം അടി ഉയരത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പക്ഷിപാതാളവും, ഗരുഢന്‍പാറയും അവിടങ്ങളില്‍ സുലഭമായ വിവിധ സസ്യവൈവിധ്യങ്ങളും താഴ്വാരത്തെ വേനല്‍ ചൂടില്‍ കുളിര്‍നല്കുലന്നു പാപനാശിനി കാട്ടരുവിയും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നതാണ്.
ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിരവധി അവശിഷ്ടങ്ങള്‍ ദര്‍ശിക്കാവുന്നതാണിവിടം. ബ്രഹ്മഗിരി മലനിരകളുടെ പൌരാണിക വിശുദ്ധിയും ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പ്രകൃതി ഭംഗിയോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയും, ഇവിടങ്ങളില്‍ സുലഭമായിരുന്ന ഏലവും, കുരുമുളകും പോലുള്ള സുഗന്ധ വ്യഞ്ജനങ്ങളും വയനാടിന്റെ വേട രാജാക്കന്മാരില്‍ നിന്ന് ആക്രമിച്ച് കീഴടക്കാന്‍ കുമ്പള രാജകുമാരനെ പ്രേരിപ്പിച്ചു എന്നത് പ്രസ്ദ്ധമായ ഐതീഹ്യമാണ്. വര്‍ഷംതോറും തിരുനെല്ലി ക്ഷേത്രദരേ‍ശനം നടത്താന്‍ വന്നിരുന്ന രാജാവിനെ വേട രാജാക്കന്‍മാര്‍ തടവിലാക്കിയതും കോട്ടയം കറുമ്പ്രനാട് രാജസൈന്യങ്ങള്‍ തടവിലാക്കപ്പെട്ട രാജകുമാരനെ മോചിപ്പിക്കാന്‍ വയനാട്ടിലെത്തിയതും വയനാടന്‍ ഐതീഹ്യങ്ങളില്‍ പ്രബലമാണ്. പിന്നീട് 1805-ല്‍ ഈസ്റ്റ്ഇന്ത്യാ കമ്പനിക്ക് കീഴടങ്ങും വരെ തിരുനെല്ലി ഉള്‍പ്പെടുന്ന വയനാട് കോട്ടയം കുറുമ്പ്രനാട് രാജാക്കന്‍മാരുടെ ഭരണത്തിലായിരുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും മലബാര്‍ ആക്രമണകാലത്ത് തിരുനെല്ലി ഉള്‍പ്പെടുന്ന വയനാട് കുറച്ചുകാലം മൈസൂര്‍ രാജവംശത്തിന്റെ കീഴിലായിരുന്നു.ആ കാലത്ത് വയനാട് പൊതുവില്‍ ആദിവാസി ജനവാസ കേന്ദ്രമായിരുന്നു എന്നറിയപ്പെടുന്നു. വേടരാജഭരണകൂടത്തിനു ശേഷം ഭൂമിയും സ്വത്തും നഷ്ടപ്പെട്ട ഗോത്രവര്‍ഗ്ഗങ്ങള്‍ കൂലിയടിമത്വത്തിന്റെ പിടിയിലമരുകയും ചെയ്തു. നിസ്സാരവിലക്ക് വര്‍ഷം മുഴുവന്‍ തമ്പ്രാന്റെ പാടത്തും പറമ്പത്തും കൊത്തും,കിളയുമായി കഴിഞ്ഞ് കൂടാന്‍ തിരുനെല്ലി ക്ഷേത്രത്തിന്റെ അനുബന്ധമായ വള്ളിയൂര്‍ക്കാവില്‍ വെച്ച് ലേലം ചെയ്ത് കൈവശം വയ്ക്കുന്ന ഗോത്രസമൂഗം വിധിക്കപ്പെട്ടു. അനേകകാലം ആ നടപടി തുടര്‍ന്നു.എന്നാല്‍ കേരളത്തില്‍ 1930-കളില്‍ തൊഴിലാളികള്‍ക്കിടയില്‍ പുത്തനുണര്‍വ്വുമായി ഉയര്‍ന്ന് വിപ്ലവതൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തോടെ ഇതില്‍ പ്രകടമായ മാറ്റങ്ങള്‍ ദര്‍ശിക്കുവാന്‍ സാധിച്ചു. തിരുനെല്ലിക്ക് ഫ്യൂഡലിസ്റ്റ് കേന്ദ്രീകരണത്തിന്‍ മൂന്ന് ഭാവവും ഉണ്ടായതായി സൂചനകളുണ്ട്. മൈസൂര്‍ രാജാവില്‍ നിന്നും കുടക് രാജവംശത്തിലേക്കും പിന്നീട് പണ്ണയത്തെ തറവാട് ഊരാളിലും തിരുനെല്ലി ഗ്രാമം വന്നു ചേര്‍ന്നതായി പറയപ്പെടുന്നു. പണ്ണയതദേതിലുള്ള മൂത്തയാള്‍-മുത്തണ്ണന്‍,ഇളയാര്‍-ഇളയണ്ണന്‍ അതില്‍ താഴെ കുഞ്ഞണ്ണന്‍. ഇ ഊരാളന്‍മാരുടെ കീഴ്ല്‍ തരുവണ,പുല്‍പ്പള്ളി,പൂതാടി,പുറക്കാടി,മീനങ്ങാടി ഊരുകളില്‍ നിന്ന് 1930 വരെ പാട്ടം വരാരുള്ളതായും കേള്‍വിയുണ്ട്. .... (തുടരും)