ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/ലോകാ സമസ്താ സുഖിനോ ഭവന്തു

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകാ: സമസ്താ : സുഖിനോ ഭവന്തു. | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകാ: സമസ്താ : സുഖിനോ ഭവന്തു.


'ശുചിത്വം' ഭ്രൂണാവസ്ഥയിലുള്ള ഒരു ശിശുവിൽ ദത്തമാകുന്ന അടിസ്ഥാനപരമായ നൈസർഗികചര്യയാണ്. മാതാവിന്റെ ശുചിത്വം, വ്യക്തിയുടെ ശുചിത്വം, കുടുംബത്തിന്റെ ശുചിത്വം, സാമൂഹിക ശുചിത്വം എന്നിങ്ങനെ ആ പട്ടിക നീളുന്നു. എന്നാൽ എന്തുകൊണ്ടോ ആ സപര്യക്ക് കൈമോശം വന്നു. ' ആരോഗ്യത്തിന് ആധാരം ശുചിത്വം' എന്ന അടിസ്ഥാനപാഠം മനുഷ്യൻ മറന്നു. 'ശുചിത്വം' നാം എല്ലാവരും ഈയിടെ ഒത്തിരി ആവർത്തിച്ച് കേട്ടിട്ടുള്ളതും പറഞ്ഞിട്ടുള്ളതുമായ ഒരു വാക്കാണ്. കൃത്യമായി പറഞ്ഞാൽ 2019 ഡിസംബർ മുതൽ.ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ടു ഒരു വിപത്ത്, മനുഷ്യവംശത്തെ ഒന്നടങ്കം വിഴുങ്ങാൻ പ്രാപ്തിയുള്ള ഒരു മഹാവ്യാധി.എന്നാൽ കുറഞ്ഞ മരണനിരക്കുള്ള ഈ വ്യാധി സമ്പർക്കം മൂലം ഒരു കാട്ടുതീയേക്കാൾ വേഗതയിൽ മനുഷ്യവർഗ്ഗത്തെ കാർന്നുതിന്നുകയാണ്. 'ലോകപോലീസ്' ചമയുന്ന രാജ്യങ്ങളെ എല്ലാതരത്തിലും അടിയോടെ തകർത്ത്കൊണ്ടിരിക്കുന്നു ഈ വ്യാധി.എന്നാൽ ഭാരതീയ സംസ്കാരത്തിന്റെ ഔന്നിത്യം മൂലം ഈ മഹാവിപത്തിന് നമ്മെ അത്രത്തോളം ആക്രമിച്ച് പരിക്കേൽപ്പിക്കാൻ സാധിച്ചില്ല. ശുചിത്വത്തിന് അതീവ പ്രാധാന്യം കൽപിച്ചുപ്പോന്നിരുന്നതാണ് ഭാരതീയ ജീവിതചര്യ. ഒരു പരിധിവരെ അവ നമ്മെ ഈ മഹാവിപത്തിൽ നിന്നും രക്ഷിച്ചു.നവമാധ്യമങ്ങളുടെ അതിപ്രസരം ഇത്തരം മൂല്യങ്ങൾക്ക് മങ്ങൽ ഏൽപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പുനർചിന്തനത്തിന് അവസരം നൽകുകയാണ് എന്ന് കാണാം. മരുന്നിനായി ഗവേഷകർ പരീക്ഷണങ്ങൾ നടത്തുമ്പോഴും ശാശ്വതമായൊരു പ്രതിരോധം ശുചിത്വം തന്നെയാണ്. ഇതുതന്നെയാണ് ശുചിത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതും. ലോകാ: സമസ്താ : സുഖിനോ ഭവന്തു.....

അശ്വതി ആർ.എസ്.
പ്ലസ്സ് ടു ഗവ.മോഡൽ എച്ച് എച്ച് എസ്സ് പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം