ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

കന്നുകാലി വനം എന്ന പ്രദേശമാണ് പിൽക്കാലത്ത് നെടുവേലി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. കയറ്റിറക്കമുള്ള പ്രദേശമാണിവിടം. അടിവാരത്ത് വയലും തുടർന്ന് ചെറു കയറ്റവുമായി നെടിയ മലയുടെ മുകളിലേക്ക് കയറുന്ന ഭൂവിതാനമാണിത്.അതാകാം ഒരു പക്ഷേ നെടുവേലിയായതിന് കാരണം. ഏറ്റവും മുകളിലെത്തിയാൽ വിദൂരതയിൽ കടൽ കാണാം. കൊഞ്ചിറ എന്ന പ്രദേശമുൾക്കൊള്ളുന്ന ഭാഗമാണ് നെടുവേലി.കോൺ ചിറയാണ് കൊഞ്ചിറയായതെന്ന നാട്ടുപഴമക്കാർ പറയുന്നു.വയലുകൾക്ക് തെക്ക് ഭാഗത്തായി ജലസമൃദ്ധമായ ചിറയുണ്ട്.കോണിലെ ചിറ ഇതാണ്.നെടുവേലി വഴി കടന്നു പോകുന്ന ചെറു തോട് കൊഞ്ചിറ വഴി ഒടുവിൽ വാമനപുരം നദിയിൽ എത്തിച്ചേരുന്നു.വാമനപുരം നദിയുടെ ഉത്ഭവ കേന്ദ്രം കൂടിയാണ് ഈ പ്രദേശം. നെൽകൃഷി ഇന്നും പരിപാലിക്കുന്ന കർഷക സമൂഹം ഇവിടെ സജീവമാണ്. കൊയ്ത്തൊഴിഞ്ഞ പാടത്ത് ഭഗവതിയെ പച്ചപ്പന്തൽ കെട്ടി കുടിയിരുത്തി ആരാധിക്കുന്ന കർഷക സമൂഹത്തിന്റെ അമ്മ ദേവതാരാധനയുടെ പാരമ്പര്യം നെടുവേലിക്കുമുണ്ട്.സ്കൂളിനു സമീപത്ത് വയൽക്കരയിൽ സ്ഥിതി ചെയ്യുന്ന കൊഞ്ചിറ മുടിപ്പുര ദേവീ ക്ഷേത്രം ഇതിനു തെളിവാണ്.നൂറ്റാണ്ട് പഴക്കമുള്ള ദേവാലയമാണിത്.ഉരുളും കുത്തിയോട്ടവും താലപ്പൊലിയും പ്രധാന ചടങ്ങുകളാണ്.ഉത്സവാഘോഷങ്ങളിൽ കഥകളിക്ക് ഇവിടെ ഏറെ പ്രാധാന്യം നൽകാറുണ്ട്.