"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    പരിസ്ഥിതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഭൂമി അതിലെ ജീവജാലങ്ങൾ മണ്ണും മനുഷ്യനും മലയും പുഴകളും തുടങ്ങി ചെറുതും വലുതുമായ ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം അടങ്ങിയതാണ്  ഈ പരിസ്ഥിതി.  ഈ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.  ധാരാളം സഹായങ്ങൾ നമുക്ക് ചെയ്തു തരുന്ന പരിസ്ഥിതിയെ മനുഷ്യർ ഇന്ന് പരിപാലിക്കുന്നതിനു പകരം നശിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യർ ചെയ്യുന്നതിൽ വച്ച് ഏറ്റവും ദുഷിച്ച പ്രവൃത്തിയാണ് ഇത്.


"ദൈവം പ്രകൃതിയെ കനിഞ്ഞു നൽകിയത് മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയാണ്, അല്ലാതെ മനുഷ്യരുടെ അനാവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയല്ല" എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.  അത് തികച്ചും വാസ്തവമാണ്. എന്നാൽ ഇപ്പോൾ മനുഷ്യർ പരിസ്ഥിതിയെ ആവശ്യത്തിനു മാത്രമല്ല മറ്റു പല അനാവശ്യങ്ങൾക്കും വേണ്ടി ചൂഷണം ചെയ്‌യുകയാണ്. മരങ്ങൾ വെട്ടിനശിപ്പിച്ചും ജലസ്രോതസ്സുകൾ മണ്ണിട്ട് നികത്തിയും കുന്നുകൾ ഇടിച്ചു നികത്തിയും മനുഷ്യർ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ജീവികളുടെ ആവാസവ്യവസ്ഥയും പരിസ്ഥിതിയുടെയും ഭൂമിയുടെയും പ്രധാന ഭാഗവുമായ വനത്തെ വരെ മനുഷ്യർ വെട്ടിനശിപ്പിച്  ആകാശം മുട്ടുന്ന കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നു. ഇതിന്റെയെല്ലാം അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് അറിഞ്ഞിട്ടും ഇങ്ങനെയുള്ള ദുഷ്പ്രവൃത്തികൾ ചെയ്യുന്നത് മണ്ടത്തരം തന്നെയാണ്.
പരിസ്ഥിതി നമ്മുടെ അമ്മയാണ്. പരിസ്ഥിതി നമുക്ക്  ഭക്ഷണം, ജലം, മരുന്ന്, താമസിക്കാനുള്ള ഇടം എന്നിവയെല്ലാം തരുന്നു. ഈ സഹായങ്ങൾ എല്ലാം മറന്ന് പ്രവൃത്തിച്ചാൽ അത് നമുക്ക് തന്നെ ആപത്തായി മാറും.
മരങ്ങളും ചെടികളും പ്രകാശസംശ്ലേഷണം നടത്തുന്നതു കൊണ്ടാണ് നമുക്ക് ശ്വസിക്കാനുള്ള ഓക്സിജൻ ലഭിക്കുന്നത്. മരങ്ങൾ നശിപ്പിക്കുന്നതു വഴി അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുകയും മനുഷ്യന്റെ ചില മൂഢമായ പ്രവൃത്തികൾ കാരണം അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുകയും ചെയ്യും. ഇത് ആഗോളതാപനത്തിന് കാരണമാകും. ഇത്തരം ഗുരുതര പ്രശ്നങ്ങൾ ചെന്നവസാനിക്കുന്നത് ചിലപ്പോൾ ലോകാവസാനത്തിലേക്കാവാം. നമ്മൾ ഇത്രയേറെ ദ്രോഹങ്ങൾ പരിസ്ഥിതിയോട് ചെയ്തിട്ടും അത് നമുക്ക് ആവശ്യസാധനങ്ങൾ നൽകുന്നതിൽ ഒരു മുടക്കവും വരുത്തിയിട്ടില്ല. പരിസ്ഥിതി അതിന്റെ കടമ ഒരു മുടക്കവും ഇല്ലാതെ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു. അതങ്ങനെത്തന്നെ തുടരുകയും ചെയ്യും.
പണ്ടത്തെ മനുഷ്യർ പരിസ്ഥിതിയോട്  ഇണങ്ങിയാണ് ജീവിച്ചിരുന്നത്. എന്നാൽ ഇന്ന് പരിസ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ മാറ്റിക്കൊണ്ടിരിക്കുന്നു എന്ന് പറയുന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ മാറേണ്ടത് മനുഷ്യരാണ്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന നമ്മുടെ കടമ നാം നിർവഹിച്ചില്ലെങ്കിൽ അതിന് നമ്മൾ വലിയ വില കൊടുക്കേണ്ടിവരും.
വായുവും ജലവും ഭൂമിയും ഉൾപ്പെടുന്നതാണ് പരിസ്ഥിതി. ഇവയുടെ മലിനീകരണവും ഇന്ന് പരിസ്ഥിതി നേരിടുന്ന ഒരു ഗുരുതര പ്രശ്നമാണ്.
പരിസ്ഥിതിക്ക് ജീവനില്ല എന്ന് കരുതിയാണ്  മനുഷ്യർ പരിസ്ഥിതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത്. ജീവനുള്ള വസ്തുക്കൾ മാത്രമല്ലേ അങ്ങോട്ടെന്തെങ്കിലും ചെയ്താൽ ഇങ്ങോട്ടും എന്തെങ്കിലും ചെയ്യുകയുള്ളൂ. എന്നാൽ എല്ലാവരും ഒരു കാര്യം മനസിലാക്കുക. പരിസ്ഥിതിയ്ക്കും ജീവനുണ്ട്. ഉപദ്രവങ്ങൾ കൂടിയാൽ അതും പ്രതികരിക്കും. അതിന്റെ തെളിവാണ് '2018'ലും '2019'ലും കേരളത്തെ വിഴുങ്ങിയ പ്രളയങ്ങൾ. മനുഷ്യർ നദിയിലും മറ്റും എറിഞ്ഞ പാഴ്‌വസ്തുക്കൾ അവ തന്നെ നമുക്ക് തിരിച്ചുകൊണ്ടുതന്നു. ഒരുപാട് മനുഷ്യരുടെ ജീവൻ നഷ്‌ടമായി. ഇന്ന് ലോകത്തെ മുഴുവൻ കൊറോണ (കോവിഡ് 19) വൈറസ് ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.  ഇപ്പോൾ ആരും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നില്ല. കണ്ണിൽ കാണുന്നതിനെയെല്ലാം നശിപ്പിക്കുന്ന മനുഷ്യനെ ഇന്ന് കണ്ണിൽ കാണാൻ കഴിയാത്ത ഒരു ജീവി നശിപ്പിക്കുകയാണ്.  ഇനിയും നമ്മൾ മനുഷ്യർ ഒരു പാഠം പഠിച്ചില്ലെങ്കിൽ, ഇനിയും നമ്മൾ മനുഷ്യർ ഉണർന്നില്ലെങ്കിൽ പരിസ്ഥിതിയുടെ മഹാരൗദ്രഭാവം നമ്മൾ കാണേണ്ടിവരും. അതിനാൽ അമ്മയാകുന്ന പരിസ്ഥിതിയെ നമുക്ക് വരും തലമുറയ്ക്കായി സംരക്ഷിക്കാം.
{{BoxBottom1
| പേര്= പാർവതി. എസ്
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43017
| ഉപജില്ല=  കണിയാപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

10:52, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം