ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതിയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും കൊറോണയും  <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും കൊറോണയും 

നാം ഇന്ന്  യാത്രചെയ്തു കൊണ്ടിരിക്കുന്നത്  ഒരു മഹാമാരിയോടൊപ്പമാണ്. ഈ മഹാമാരിയിൽ  നിന്ന്  രക്ഷനേടുന്നതിന് നാംതന്നെയാണ് മുൻ ക യ്യെടുക്കേണ്ടത്. പരിസ്ഥിതി യിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾ മനുഷ്യന് ആപത്തു വരുത്തുന്നത് അവനവൻ ഉണ്ടാക്കിയ വിനാശങ്ങളിൽ കൂടി ആണ്. ഇതിൽ നിന്നും രക്ഷ നേടുന്നതിന് നമുക്കെല്ലാപേർക്കും ഒത്തൊരുമയോടെ പോരാടാം. കൊറോണ എന്ന വിപത്തു മനുഷ്യരാശിയെ തന്നെ കാർന്നു തിന്നുകയാണ്. വ്യക്തി ശുചിത്വത്തോടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിച്ചാൽ മാത്രമേ കൊറോണയെ പോലുള്ള മഹാമാരികളിൽ നിന്നും നമുക്ക് രക്ഷ നേടാൻ കഴിയുകയുള്ളു. അതിനായി ആദ്യമേ പരിശ്രമിക്കേണ്ടത് നമ്മൾ കുട്ടികളാണ്. നമ്മൾ ഓരോരുത്തരും അതിനായി പരിശ്രമിക്കണം.  1.പരിസ്ഥിതിയെ നമ്മുടെ ജീവനായി കരുതുക. നമ്മുടെ ശരീരത്തിൽ ജീവൻ നിലനിർത്താൻ നാം എന്തെല്ലാം ചെയ്യുന്നുവോ അതു തന്നെ പ്രകൃതിയോടും ചെയ്യുക.  2.പാരിസ്ഥിതിക മലിനീകരണം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാവുക.  3.കൊറോണയെ തടയുന്നതിനായി ആരോഗ്യപ്രവർത്തകർ പറയുന്ന നിർദേശങ്ങൾ പാലിക്കുക.  വരും കാല നമ്മുടെ തലമുറകൾക്കായി നല്ലൊരു ലോകത്തെ നമുക്കൊരുമിച്ചു വാർത്തെടുക്കാം.

അശ്വിൻ
8 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം