ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2019അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:04, 11 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) (' ==ജൂൺ 5 പരിസ്ഥിതി ദിനം == '''ഈ അധ്യയന വർഷത്തെ സോഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 5 പരിസ്ഥിതി ദിനം

ഈ അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഖാടനം ബഹുമാനപ്പെട്ട HM മായ ടീച്ചർ നിർവഹിച്ചു .കുട്ടികളിൽ സാമൂഹിക ബോധവൽക്കരം സാമൂഹിക പ്രതിബദ്ധത, നീതി ,സാമൂഹിക കാഴ്ചപാട് , ദേശീയബോധം  എന്നിവ  വളർത്തിയെടുക്കാൻ ക്ലബ് ശ്രമിക്കുന്നു .

പരിസ്ഥിതി ദിന ആഘോഷം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ നടത്തി . കൂടാതെ പ്രകൃതി സംരക്ഷണത്തിന്റെ ആവിശ്യകത വ്യക്തമാക്കുന്ന ചിത്രങ്ങൾ കുട്ടികൾ വരക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു . പ്രകൃതിസ്നേഹം കുട്ടികളിൽ  എന്ന വിഷയത്തെ ആസ്പദമാക്കി  സെമിനാർ അവതരണവും നടത്തി . ഇതിൽ ആരതി , അൽഅമീൻ എന്ന കുട്ടികൾ മികച്ച നിലവാരം പുലർത്തി 

ലോക ബാലവേല വിരുദ്ധദിനം

.ജൂൺ ലോക ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിച്ചു . കൃഷ്ണ , ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ അകപ്പെട്ടേക്കാവുന്ന പല ചൂഷണങ്ങളും ഹൃദയസ്പർശിയായി സദസിനുമുന്നിൽ അവതരിപ്പിച്ചു കൂടാതെ കുട്ടികളുടെ അവകാശങ്ങൾ എഴുതി തയാറാക്കിയ ചാർട് പ്രദർശിപ്പിക്കുകയും ചെയ്തു . ജൂൺ വായനവാരാചരണവുമായി ബന്ധപ്പെട്ടു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി സന്ദർശനം നടത്തി . കൂടാതെ പ്രമുഖ നിരൂപകനും കവിയുമായ സുകുമാർ സാറിന്റെ നേതുത്വത്തിൽ സംഘടിപ്പിച്ച സെമിനാറിലും പങ്കെടുത്തു .ഈ ചടങ്ങിൽ വായനയുടെ വിളിച്ചോതുന്ന ഒരു സ്കിറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു . നികിതയുടെ ബാല്യം എന്ന പുസ്തകത്തെ ആസ്പദമാക്കി നിരൂപണ പ്രസംഗം നടത്തിയ ശേഷം കുട്ടികളുമായി സംവാദം നടത്തി . ഇതിലൂടെ കുട്ടികൾക്ക് ബാല്യകാല സ്മരണകളിലേക്കു കടക്കുവാനും പഴയകാല മലയാള പാദങ്ങൾ പരിചയപ്പെടാനും സാധിച്ചു . പുകയില ഉത്പന്നങ്ങൾക്കും മധ്യ മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും എതിരായ സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിജ്ഞ സംഘടിപ്പിച്ചു . ഇവയുടെ ദൂഷ്യഫലങ്ങൽ മനുഷ്യരാശിയെ എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തുവാൻ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്തു പ്രവർത്തിക്കുന്ന കടകൾ കേന്ദ്രമാക്കി ഒരു അന്വേഷണവും നടത്തി

ജനസംഖ്യ ദിനം

.ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ടു ഒരു ക്വിസ് മത്സരവും നടത്തി . കൂടാതെ കുട്ടികളുടെ പരിസര പ്രദേശങ്ങളുടെ സെന്സസ് നടത്തി റിപ്പോർട്ട് തയാറാക്കുവാനും ആവശ്യപ്പെട്ടു. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ടു കൊളാഷ് നിർമാണവും ചിത്രരചനാ പോസ്റ്റർ തയാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു .