ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രധാന വാർത്തകൾ


അവനവൻചേരി സ്കൂളിൽ വായനാദിനം

ഗവ.എച്ച്.എസ്.അവനവൻചേരി : ഈ വർഷത്തെ വായാനാവാരാചരണം ഉദ്ഘാടനം ചെയ്തത് സ്കൂളിൻെറ അഭ്യുദയകാംക്ഷിയായ ബാവ -ഹോസ്പിറ്റൽ ഉടമ ബാബു ഡോക്ടറാണ് വായനയുടെ പ്രാധാന്യത്തെ-ക്കുറിച്ചും പി.എ൯.പണിക്കരെയും പറ്റി ഡോക്ടർ വിശദമായി സംസാരിച്ചു.അദ്ദേഹം ഈ ചടങ്ങിൽ വച്ച് കുട്ടികൾക്ക് സൗജന്യമായി യൂണിഫോം,നോട്ട്ബുക്ക്,പേനകൾ എന്നിവ സംഭാവന ചെയ്തൂ.ഈ വേദിയിൽ വച്ച് തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം കവി ശ്രീ വിജയൻ പാലാഴി നിർവഹിക്കുകയുണ്ടായി.സ്കൂൾ ലൈബ്രറിയൻ ശ്രീമതി ഉണ്ണിത്താൻ രജനി സ്കുൾ ഗ്രന്ഥശാല പുസ്ത്കാരമത്തിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ സംഗ്രഹിക്കുകയും ക്ലാസ്സ് ഗ്രന്ഥശാലകൾ പ്രവർത്തനം ആരംഭിച്ച് മെച്ചപ്പെടുത്തേണ്ടതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.തുടർന്ന് യൂ.പി,എച്ച്.എസ്.ക്ലാസ്സുകളിൽ ഒരേസമയം എല്ലാകുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഭാഷാപ്രശ്നോത്തരിമത്സരം സംങ്കടിപ്പിച്ചു.ഒന്നാംഘട്ടം മത്സരവിജയികളായ 26 കുട്ടികൾ-ക്കായി അടുത്താഴ്ച രണ്ടാംഘട്ട മത്സരം നടത്താൻ തീരുമാനിച്ചു. '



ഹലോ ഇംഗ്ലീഷ് വിജയത്തിലേക്ക്

അവനവഞ്ചേരി എച്ച് എസ്(22-02-2019) അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് -L P വിഭാഗം .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾഅവനവഞ്ചേരി സ്കൂളിൽ ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ .മധുസൂദനൻ നായർ ,എ.ഇ. ഓ ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ ശ്രീ പി .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ .മായ ,എസ് എം സി ചെയർമാൻ ശ്രീ കെ ജെ .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി ജയകുമാർ ആയിരുന്നു . ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപഭോക്താക്കളായ കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ ..കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ഹലോ ഇംഗ്ലീഷ് അവെയർനെസ്സ് CPTA പ്രത്യേകമായി വിളിച്ചു കൂട്ടുകവഴി ബോധന രീതികൾ രക്ഷിതാക്കൾക് നേരിട്ടു മനസിലായി TLM ന്റെ വിവിധ സാദ്ധ്യതകൾ കോളാബറേറ്റീവ് പിക്ചർ drawing ,Total physical response (TPR) Chares Guided imagery ,Language games എന്നിവയുടെ അനന്ത സാദ്ധ്യതകൾ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ exhibit ചെയ്യാനും കുട്ടികളുടെ response നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു hello English Module കളിൽ നിന്ന് തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്കൂളിന് കഴിഞ്ഞു രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ് .........ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ .......അഭിമാനത്തോടെ.


ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം

അവനവഞ്ചേരി എച്ച് എസ്. (26-01-2019)അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു...



വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ.

അവനവഞ്ചേരി എച്ച് എസ്. (04.07.2018): അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വീക്ഷണം - പാഠശാല വിതരണോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൽ നിർവ്വഹിച്ചു. കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ, ശ്രീ.നിയാസ് ചിതറ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ. ഗ്രാമംശങ്കർ, ശ്രീ. ജനിമോർ, ശ്രീ.സുരേഷ് കുമാർ (വീക്ഷണം സർക്കുലേഷൻ മാനേജർ),പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രറ്റ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ എന്നിവർ പങ്കെടുത്തു



ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി പദ്ധതി ഉദ്ഘാടനം

അവനവഞ്ചേരി എച്ച് എസ്. (21.08.2018)കേരള നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുടെ ചലഞ്ച് സൈക്കിൾ പദ്ധതി ഏറ്റെടുത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പഠന മികവ് പുലർത്തുന്ന നിർധന വിദ്യാർഥിക്ക് അഡ്വ. നിയാസ് ചിതറ വാങ്ങി നൽകിയ സൈക്കിൾ കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൻ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ.ഗ്രാമം ശങ്കർ, ശ്രീ.ജനിമോൻ, ശ്രീ.സുരേഷ് കുമാർ, സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്. സജിൻ എന്നിവർ പങ്കെടുത്തു. സൈക്കിൾ വാങ്ങി നൽകിയ അഡ്വ.നിയാസ് ചിതറക്കും അത് ലഭിച്ച ഒൻപതാം ക്ലാസുകാരൻ കെ.പി. ആദർശിനും അഭിനന്ദനങ്ങൾ



കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി

അവനവഞ്ചേരി എച്ച് എസ്. (29-07-2018)അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.


എന്റെകൗമുദി

അവനവഞ്ചേരി എച്ച് എസ്. (29-07-2018)'അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം. അവനവഞ്ചേരി ബാവ ഹോസ്പിറ്റൽസിന്റെ സഹകരണത്തോടെ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ബാവ ഹോസ്പിറ്റൽ എം.ഡി. ഡോ.ആർ.ബാബു വിദ്യാർഥി പ്രതിനിധിക്ക് കേരളകൗമുദി പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവഹിച്ചു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് 10,000/- രൂപയുടെ ചെക്ക് അദ്ദേഹം ഹെഡ്മിസ്ട്രസിന് കൈമാറി. വായനദിനാചരണത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം പ്രശസ്ത കവിയും മാധ്യമപ്രവർത്തകനും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ ശ്രീ. വിജയൻ പാലാഴി നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ ശ്രീ.സജിത്, ബാവ ഹോസ്പിറ്റൽ മാനേജർ ശ്രീ.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു..

അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വിജയ പൊൻതൂവൽ

ഇംഗ്ലീഷ് മീഡിയത്തിൽ 100% വിജയവും ആകെ 98.3% വിജയവും നേടി എസ്.എസ്.എൽ.സി.പരീക്ഷയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ മിന്നും പ്രകടനം. ആകെ പരീക്ഷ എഴുതിയ 234 കുട്ടികളിൽ 230 പേരും വിജയിക്കുകയും 47 പേർ എല്ലാ വിഷയത്തിലും A+ നേടുകയും ചെയ്തു. വിജയം നേടിയ കുട്ടികളെ അഡ്വ.ബി.സത്യൻ എം.എൽ.എ.യും ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപും സ്കൂളിലെത്തി അഭിനന്ദിച്ചു. പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്കൂൾ അക്കാഡമിക രംഗത്തും മികവു തെളിയിച്ച് ജില്ലയിലെ തന്നെ മികച്ച സ്കൂളായി മാറിയിരിക്കുകയാണ്.

വിജയ പൊൻതൂവൽ

സ്കൂൾ ലൈബ്രറി ഇനി അമ്മമാർക്കും ...

ഇനി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ അമ്മമാർക്കും സ്കൂൾ ലൈബ്രറി ഉപയോഗിക്കാം. ഭരണഭാഷാ വാരത്തോടനുബന്ധിച്ച് അമ്മമാർക്കിടയിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി 'അമ്മ വായന' പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി.ചെയർമാനും പ്രശസ്ത കവിയുമായ ശ്രീ.വിജയൻ പാലാഴിയുടെ അധ്യക്ഷതയിൽ ഡോ.ഭാസിരാജ് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.

സ്കൂൾ ലൈബ്രറി ഇനി അമ്മമാർക്കും ...

അന്താരാഷ്ട്ര യോഗദിനം

21-06-2018

ഗവ.എച്ച്.എസ്.അവനവൻചേരി:അവനവൻചേരി സ്കൂളിൽ യോഗദിനം സമുചിതമായി ആചരിച്ചു.സംസ്ഥാന തലത്തിൽ നിരവധി യോഗ ക്ലാസ്സുകൾ കൈകാര്യം ചെയ്തിട്ടുള്ള ശ്രീ രമേശ് സ്കുൾ അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെ ക്കുറിച്ച്ക്ലാസ്സ് നയിച്ചു.പ്രതികുല കാലാവസ്ഥ ആയിരുന്നിട്ടും യോഗയുടെ ആവശ്യകത,മനശക്തി വർദ്ധിപ്പിക്കുന്നതിൽ യോഗ വഹിക്കുന്ന പ‍‍ങ്ക് എന്നിവയെക്കുറിച്ച സംഗ്രഹിച്ച ക്ലാസ്സ് വളരെ മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സ്കൂളിനൊരു കൈതാങ്

29-6-2018

അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂൾ ;അവനവഞ്ചേരി സ്കൂളിലെ 2016 എസ് എസ് ​എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കൊരു കൈത്താങ്ങുമായി എത്തി.അവർ സ്കൂളിന് ഫാൻ സംഭാവനയായി നൽകി.സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയില്ലാത്ത ,ഇപ്പോഴും വിദ്യാർത്ഥികളായ ഇവരുടെ സന്മനസ്സു സമൂഹത്തിനാകെ മാതൃകയാവുകയാണ്.ചെയര്മാന് ശ്രീ.എം.പ്രദീപ് സർ ആണ് ഫാനുകൾ സ്കൂൾ പ്രഥമദ്യപിക്ക ശ്രീമതി.എം.ർ.മായ്ക്ക് കൈമാറിയത്.ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി ആദിത്യൻ സംസാരിച്ചു സ്റ്റാഫ് സെക്രീറ്ററി ശ്രീ സജിൻ നന്ദി പറഞ്ഞു.

മരുവത്കരണദിനം

17/6/2018

ഗവ. എച്ച്. എസ്. അവനവഞ്ചേരി: അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ ഇതിനോടനുബന്ധിച്ച് ഹരിത നിയമാവലി രേഖപ്പെടുത്തി പ്രദർശിപ്പിക്കുകയും വിത്തുശേഖരണം നടത്തുകയും മണ്ണിനെ രക്ഷിക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ലേഖനങ്ങൾ തയ്യാറാക്കുകയും ചെയ്തു.

ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി

27-07-2018 അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം.

ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി

മാതൃഭൂമി - മാസ്റ്റേഴ്സ് ട്യൂഷൻസ് 'മധുരം മലയാളം' പദ്ധതി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി

21-7-2018

മാതൃഭൂമി - മാസ്റ്റേഴ്സ് ട്യൂഷൻസ് 'മധുരം മലയാളം' പദ്ധതി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി
മലയാള മനോരമ വായനക്കളരി

പഠനോത്സവം @അവനവഞ്ചേരി

22-01-2019

വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈ സ്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനോൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈ സ്കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെ യധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉത്‌ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ ബി .പി. ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ വൈസ് ചെയർമാൻ ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു രണ്ടു മികവാർന്ന വേദികളിൽ ശാസ്ത്രം ,മാനവിക ശാസ്ത്രം ,ഗണിതം മലയാളം ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ പതിനൊന്നു കോർണറുകൾ കൂടാതെ പാരെന്റ്സ് കോർണർ ,വിപണന മേള ,വിദ്യ വാണി റേഡിയോ ക്ലബ് ,പ്രവർത്തി പരിചയം ,റോളർ സ്‌കേറ്റിങ് ,കളിക്കളം എന്നിങ്ങനെ പഠനോത്സവം അവനവഞ്ചേരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവരംഗമായി മാറി .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ ...

പഠനോപകരണ വിതരണം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണ വിതരണം. മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക്‌ അവരുടെ വീടുകളിൽ പഠന സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനമാണ് അവനവഞ്ചേരി ഹൈസ്കൂളിൽ നടന്നത്. പ്രൈമറിവിഭാഗത്തിലെ ഇരുപത്തി അഞ്ച് കുട്ടികൾക്ക് മേശയും കസേരയും നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആർ.എസ്.വിജയകുമാരി പദ്ധതി ഉദ്ഘാടനംചെയ്തു. സ്കൂൾ പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി വി.ടി. സുഷമാദേവി, നഗരസഭാ കൗൺസിലർ ശ്രീമതി ശോഭനകുമാരി, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ,ശ്രീമതി സുകുമാരി അമ്മ എന്നിവർ സംബന്ധിച്ചു.