ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44041 (സംവാദം | സംഭാവനകൾ) ('വിദ്യാർഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവി നോടൊപ്പം അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും, സാമൂഹ്യ അവബോധവും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവു കൾ സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രായോഗികമാക്കുക, തൻറെ ചുറ്റുപാടിനെ കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ അയൽസഭാ സന്ദർശനം, മോക്ക്പാർലമെൻറ്, സ്ക്കുൾ പാർലമെൻറ് തിരഞ്ഞെടുപ്പ്, ഗ്രാമസഭാ സന്ദർശനം, വിവിധ സർവ്വേകൾ എന്നിവയിലൂടെ ക്ലബ് പ്രവർത്തനം ഊർജ്ജിതമാക്കുന്നു. കുട്ടികളിൽ ചരിത്രാവബോധം സൃഷ്‌ടിക്കുന്നതിന് സൗരയൂഥം എന്ന ചരിത്ര പ്രദർശനം ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. വിവിധ ദിനാചരണങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു വരുന്നു.