ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
'പ്രകൃതി സംരക്ഷണം

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഓരോ മനുഷ്യനും ആവശ്യമായത് ഒക്കെ ഈ അമ്മ ഇവിടെ ഒരുക്കി വച്ചിരിക്കുന്നു നമ്മെ കാത്തിരിക്കുന്ന ഈ അമ്മയെ ഹൃദയം തുറന്ന് സ്നേഹിക്കുക എന്നതാകണം നമ്മുടെ ധർമം. പക്ഷെ മനുഷ്യന്റെ ആർത്തിമൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതിനാശം ഈ മണ്ണും, ഈ വനസമ്പത്തും, ഈ ജലസമ്പത്തും ഈശ്വരന്റെ വരദാനമാണ്. ഇവയെ ദുരുപയോഗം ചെയ്യുന്നത് വഴി സ്വന്തം വാളാൽ സ്വയം വെട്ടിനശിക്കുകയാണ്. പരിസ്ഥിതിസംരക്ഷണപ്രവർത്തനം ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ് പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. എവിടെയും എത്ര എത്ര പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണുള്ളത്. എത്ര എത്ര പ്ലാസ്റ്റിക് കവറുകളാണ് നാം വാങ്ങിക്കൂട്ടുന്നത്. കടകളിൽ പോകുമ്പോൾ ഒരു തുണി സഞ്ചി കൂടി കരുതുന്നത് എത്ര നല്ലതാണ്. പ്ലാസ്റ്റിക് മുക്തവിദ്യാലയങ്ങൾ നമുക്ക് മാതൃകയായി മാറണം വീടുകളിലും കടകളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്. ആഗോളതാചനം ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന കാര്യമാണ് ഇതിനെ ചെറുക്കാൻ നമുക്ക് പൊതുസ്ഥലങ്ങളിലും വീട്ടുവളപ്പിലും മരങ്ങൾ വെച്ച്പിടിപ്പിക്കാം അങ്ങനെ പ്രകൃതിയുടെ പച്ചപ്പ് നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്‌ നമ്മുടെ നാടിന്റെ ജീവനാഡികളാണല്ലോ പുഴകൾ. പുഴകളുടെ ആത്മാവ് കുടികൊള്ളുന്നത് മണൽതട്ടുകളിലാണ്. അമിതമായ മണലെടുപ്പിന് ഒരു പ്രതിരോധനിരതന്നെ തീർക്കണം. അടുത്ത തലമുറക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി സമ്പത്ത് എന്നുള്ള ബോധ്യം നമുക്ക് ഉണ്ടാകണം. കുന്നുകളും വയലുകളും കൊണ്ട് അലം കൃതമായ നമ്മുടെ നാടിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മണ്ണ് മാന്തിയന്ത്രങ്ങൾ എല്ലാം തട്ടി നിരപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ തലമുറക്കും ജീവിക്കുവാനുള്ളത് ഭൂമിയിൽ ഉണ്ടെന്ന് എന്നാൽ അത്യാർത്തിക്കുള്ളത് ഇല്ലാ എന്നും നമ്മുടെ രാഷ്‌ട്രപിതാവ് മഹാത്മജി പറഞ്ഞിട്ടുണ്ട്. ഈ ഭൂമിയെ സ്നേഹിക്കുന്നവരും ഇവിടെ ജനിച്ചു വീഴുന്ന ഓരോരുത്തരും തുല്യരാണെന്നസ്നേഹോദര്യചിന്തയുള്ളവരും മഹാത്മജിയുടെ ഈ ആശയം ഉൾക്കൊണ്ടാൽ പ്രകൃതിയും പ്രകൃതി വിഭവങ്ങളുംസംരക്ഷിക്കപ്പെടും.

ആൻ മരിയ ജോൺ
5 എ [[|ഗവ.യു.പി.സ്കൂൾ അക്കരപ്പാടം]]
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം