ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13843 (സംവാദം | സംഭാവനകൾ) (x)
ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി
വിലാസം
കണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201713843




ചരിത്രം

വിദ്യ അഭ്യസിക്കാന്‍ സവര്‍ണരായ ആളുകള്‍ക്ക് മാത്രം അവകാശമുണ്ടായിരുന്നകാലത്ത് പാവപ്പെട്ട സാധാരണ മനുഷ്യരെ അക്ഷരം പഠിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്ഇന്നുകാണുന്ന പല പൊതുവിദ്യാലയങ്ങളും സ്ഥാപിക്കപെട്ടത് നമ്മുടെ വിദ്യാലയമായ കടമ്പേരി ഗവ: യു.പി.സ്കൂളിന്റെ പിറവി തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്.1933 മാര്‍ച്ച്‌ 22 നാണ് നമ്മുടെ വിദ്യാലയം സ്ഥാപിച്ചത്.മത ന്യൂനപക്ഷങ്ങളായ മുസ്ലിം കുട്ടികളുടെ പഠനം ഒരത്യാവശ്യ ഘടകമായി ഉയര്‍ന്നുവരികയും,അതിന്റെ പേരില്‍ ഒരു വിദ്യാലയം അംഗീകരിച്ചു വാങ്ങുകയും ചെയ്തു. ബക്കളം കേന്ദ്രമാക്കി "ബക്കളം മാപ്പിള എലിമെന്ററി സ്കൂള്‍" എന്നതായിരുന്നു നമ്മുടെ സ്കൂളിന്റെ ആദ്യ നാമം. പി.എന്‍. കണ്ണന്‍ നായര്‍ മാസ്റ്റര്‍,മൂസാന്‍കുട്ടി മാസ്റ്റര്‍ എന്നിവരായിരുന്നു ആദ്യകാല മാനേജര്‍മാര്‍.ശ്രീ.പി. ബാലകൃഷ്ണന്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്തതോടെ സ്കൂള്‍ ഇന്നുള്ള സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു.തളിപറമ്പ് ബ്ലോക്കിന്റെ സഹായത്തോടെയാണ് ഇന്നുള്ള പഴയ കെട്ടിടം പണി കഴിപ്പിച്ചത്.സ്കൂളിന്റെ പണി നടക്കുന്ന സമയത്ത് സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള തോട്ടിന്‍ കരയിലെ പീടികത്തിണ്ണയിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1957 ജൂലായി മാസം സ്കൂള്‍ മാനേജ്‌മന്റ്‌ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ വന്നു.ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കാലാവധി"ഒക്ടോബര്‍ 31" നു അവസാനിച്ചതോടെ സ്കൂള്‍ കേരളാ ഗവര്‍മെന്റിന്റെ അധീനതയിലായി. സ്കൂള്‍ കെട്ടിടവും സ്ഥലവും ഫര്‍ണിച്ചറുമെല്ലാം സര്‍ക്കാരിലേക്ക് സൗജന്യമായി വിട്ടുകൊടുത്തു. ഗവ: യു.പി.സ്കൂള്‍ കടമ്പേരി എന്ന പേരില്‍ ഗവ:സ്കൂളായി മാറി. പന്ത്രണ്ടു മുസ്ലീം കുട്ടികളായിരുന്നു ആദ്യരജിസ്റെര്‍ പ്രകാരമുള്ള പഠിതാക്കള്‍. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കുകൊണ്ടിട്ടുള്ള ശ്രീ.പി.എന്‍.കണ്ണന്‍ നായര്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യ അദ്യാപകന്‍.1990 ലായിരുന്നു ഇന്നു കാണുന്ന രീതിയിലുള്ള രണ്ടുനില കെട്ടിടം പണികഴിപ്പിച്ചത്. ശ്രീ.വിദ്വാന്‍ ഒ.ടി.കരുണാകരന്‍ മാസ്റ്റര്‍,വിദ്വാന്‍ .യം.കുഞ്ഞിരാമന്‍ നമ്പ്യാര്‍,ശ്രീ.നാരായണന്‍ മാസ്റ്റര്‍,ശ്രീ.പി.വി.കെ.കടമ്പേരി മാസ്റ്റര്‍,തുടങ്ങിയ പ്രഗല്ഭരായ അധ്യാപകരും ഒട്ടനവധി പേരുകേട്ട വ്യക്തികളും ഈ സ്കൂളിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു.ശ്രീ.പീലെരി ഒതേനന്‍ വൈദ്യരുടെ നാമം കൂടി ഈ കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്‌. നാടിന്റെ സാമൂഹിക,സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത്‌ ഒരു തിളങ്ങുന്ന നക്ഷത്രമായി കടമ്പേരി ഗവണ്‍മെന്റ് യു.പി.സ്കൂള്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

Government

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വഴികാട്ടി

{{#multimaps:12.004220-75.384386

| width=800px | zoom=16 }}