ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/അക്ഷരവൃക്ഷം/മഹാമാരിയായി കൊറോണ,മാതൃകയായി കേരളം.

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയായി കൊറോണ,മാതൃകയായി കേരളം.

ഇന്ന് ലോകത്തെ വിറപ്പിച്ച മഹാമാരിയായി കൊറോണ കടന്നുവരുമ്പോൾ അതിന്റെ മുമ്പിൽ ലോകരാജ്യങ്ങൾ പകച്ചു നിൽക്കുന്ന ഘട്ടത്തിൽ ലോകത്തിനു മുമ്പിൽ നമ്മുടെ കൊച്ചു കേരളം മാതൃകയായത് എങ്ങനെയെന്നു പരിശോധിക്കാം. ചൈനയിലെ വുഹാനിൽ നിന്നായിരുന്നു കോറോണയുടെ തുടക്കം. അതുകൊണ്ടു തന്നെ 'വുഹാൻ വൈറസ് ' എന്നായിരുന്നു കോറോണയെ ആദ്യം ലോകം വിശേഷിപ്പിച്ചത്. കോറോണയുടെ മുമ്പിൽ ദിനംപ്രതി ആയിരക്കണക്കിന് മനുഷ്യർ ലോകത്തു മരിച്ചു വീഴുന്ന കാഴ്ചയാണ് തുടർന്ന് ലോകം കണ്ടത്. ആ സന്ദർഭത്തിലാണ് കേരളം കോവിഡ് -19 എന്ന കോറോണയെ അതിജീവിക്കുന്നതിൽ മാതൃകയായി തീർന്നിട്ടുള്ളത്. കോറോണയെ പ്രതിരോധിക്കാൻ ഏറ്റവും ആവശ്യം  വേണ്ട  ജാഗ്രത വലിയ കരുതലോടു കൂടി നിർവഹിക്കുവാൻ കേരളത്തിനായിട്ടുണ്ട്. സർക്കാർ തല സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചു. ആരോഗ്യ വകുപ്പ് ഉണർന്നു പ്രവർത്തിച്ചു ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകി. ജാതി - മത -രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നുകൊണ്ട് ജനതാ ഒറ്റകെട്ടായി കൊറോണയെ തുരത്തുന്നതിന് വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും എല്ലാ ആളുകളും മനുഷ്യ സ്നേഹത്തെയും ധാർമിക മൂല്യങ്ങളെയും മുറുകെ പിടിച്ചു കൊണ്ടുള്ള നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു.

തുടക്കം മുതലുള്ള മുഴുവൻ പ്രവർത്തനങ്ങൾക്കും കേരളത്തിന്റെ ബഹുമാനപെട്ട മുഖ്യമന്ത്രി ധീരോദാത്തമായ നേതൃത്വം നൽകുകയുണ്ടായി. സമാനമായ നിലയിൽ കേരളത്തിന്റെ ബഹുമാനപെട്ട ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രവർത്തനങ്ങളും ലോകത്തിനു മുമ്പിൽ മാതൃകയായി. സമൂഹവ്യാപനം തടയുന്നതിനായി സർക്കാർ തലത്തിൽ കൈകൊണ്ട നടപടികൾ വലിയ വിജയം കണ്ടു. അതിൽ കേരള പോലീസ് ഉദ്യോഗസ്ഥന്മാരുടെയും, ഡിപ്പാർട്മെന്റിന്റെയും കരുതലോടുകൂടിയുള്ള പ്രവർത്തനങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഏറെ സങ്കീർണമായ ഘട്ടങ്ങളിലൊക്കെ തന്നെ സർക്കാരിന്റെയും, ആരോഗ്യ വകുപ്പിന്റെയും കാര്യക്ഷമമായ പ്രവർത്തനങ്ങൾ കൊണ്ടുതന്നെ ആയിരക്കണക്കിന് ആളുകൾ കോറോണയുടെ വായിൽ നിന്നും രക്ഷിച്ചെടുക്കുവാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. ഐസൊലേഷൻ വാർഡുകൾ മികച്ച സൗകര്യങ്ങളോടുകൂടി നമുക്ക് പ്രവർത്തിപ്പിക്കുവാൻ സാധിച്ചു. വിദേശത്തു നിന്ന് എത്തുന്ന മുഴുവൻ പ്രവാസികളെയും യഥാസമയങ്ങളിൽ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ചിലർ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് സ്കൂട്ട് ചെയ്തു പോയിട്ടുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം ആളുകളെ കണ്ടെത്തി അവർക്ക് അതീവ സുരക്ഷിതത്വം നൽകുകയും, അവരുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരുടെയും വിധമായ വിവരങ്ങൾ റൂട്ട് മാപ്പ് തയ്യാറാക്കി കൊണ്ട് മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഉള്ള നടപടി ക്രമങ്ങളിൽ ഊടെ ആരോഗ്യവകുപ്പ് നേരിട്ട് ഇടപെട്ടു കൊണ്ട് പരിഹാരം ഉണ്ടാക്കുകയും ചെയ്തിട്ടുള്ളതാണ്.

കേരളത്തിലെ മുഴുവൻ ജില്ലാ കളക്ടർമാരുടെയും സജീവസാന്നിധ്യം കൊറോണയെ അതിജീവിക്കുന്നതിൽ വലിയ നിലയിലുള്ള കരുത്താണ് പകർന്നു നൽകിയത്. നഴ്സുമാരായി സേവനമനുഷ്ഠിക്കുന്ന വർ സാക്ഷാൽ മാലാഖ മാരായി മാറുകയായിരുന്നു. തുടർന്ന് രാജ്യം ലോക്ടൗണിലേക്കു നീങ്ങുമ്പോൾ കേരളം ജാഗ്രതയിൽ മാതൃകകാട്ടി. ലോക്‌ഡോൺ  ജനജീവിതത്തെ സ്തംഭിപ്പിക്കുമ്പോൾ ഉണ്ടായിട്ടുള്ള സങ്കീർണമായ വിഷയങ്ങളിൽ സർക്കാറിന്റെ ശ്രദ്ധ വേണ്ട സമയത്ത് വേണ്ട വിധത്തിൽ ഫലപ്രദമായി വിനിയോഗിച്ചു. സാധാരണക്കാരുടെയും സമൂഹത്തിലെ ഏറ്റവും പാവപെട്ടവരായിട്ടുള്ള ജനവിഭാഗത്തെയും നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും സർക്കാർ ഇടപെട്ട് വലിയ സഹായങ്ങൾ എത്തിച്ചു കൊടുത്തു. അങ്ങനെ ഒരു ഭാഗത്ത് നിയമങ്ങൾ കർശനമാക്കി കൊണ്ടും ആവശ്യം വേണ്ട ബോധവൽക്കരണം കൊടുത്തു കൊണ്ടും സർക്കാർ ധീരമായ നിലപാട് സ്വീകരിച്ചു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കൊറോണയുടെ മുമ്പിൽ അടിപതറുന്നു കാഴ്ച ലോകം കാണുമ്പോൾ നമ്മുടെ കൊച്ചു കേരളം കൊറോണയെ അതിജീവിക്കുന്നതിന്റെ അനുഭവങ്ങളാണ് തുടർന്നുവന്ന നാളുകളിൽ ലോകം ചർച്ച ചെയ്യുന്നത്.

സന്നദ്ധ സംഘടനകളുടെയും സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും സജീവമായ സേവനങ്ങൾസാമൂഹിക-സാംസ്കാരിക പ്രസ്ഥാനങ്ങളുടേയും സജീവമായ സേവനങ്ങൾ കേരളത്തിന് ഒരു മുതൽക്കൂട്ടായി. മനുഷ്യത്വമാണ് തികഞ്ഞ പ്രബുദ്ധതയുടെ അടയാളം എന്ന് കേരളം ലോകത്തിനു മുമ്പിൽ കാണിച്ചു. ആ നിലയിൽ വിലയിരുത്തുമ്പോൾ കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനും അതിജീവിക്കാനും കേരളത്തിനായി എന്നത് ഇന്ന് ലോകം അംഗീകരിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ തർക്കമറ്റ നിലയിൽ നമുക്ക് പറയുവാൻ കഴിയും സർക്കാരിന്റെയും, ആരോഗ്യവകുപ്പിന്റെയും, പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും ഉപദേശങ്ങളും നിർദ്ദേശങ്ങളും തുടർന്നുള്ള ദിവസങ്ങളിലും നമുക്ക് പാലിക്കുവാൻ കഴിഞ്ഞാൽ കോറോണയെ അതിജീവിക്കുന്ന കേരളം മഹാമാരികളിൽ നിന്നും മനുഷ്യനെ രക്ഷിക്കുന്നത് ലോകത്തിനു മുൻപിൽ എന്നും മാതൃകയായി തീരും എന്ന് ഉറപ്പു പറയാം...

അർഷ നൗഷാദ്
7 A ഗവ.ഗേൾസ് എച്ച്.എസ്.എസ്. കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം