ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/അക്ഷരവൃക്ഷം/എന്റെ കൊച്ചു കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43076 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കൊച്ചു കേരളം | color= 2 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കൊച്ചു കേരളം
<poem>

മലയും പുഴയും പൂക്കളും പൂത്തുമ്പികളും കേരവൃക്ഷവും നിറഞ്ഞതാണ് എന്റെ കൊച്ചു കേരളം പുഴയുടെ കള കള നാദം പക്ഷികളുടെ കലപില ശബ്ദം തേൻ നുകരാൻ എത്തുന്ന വണ്ടുകളുടെ മൂളിപ്പാട്ടും കാറ്റിലാടുന്ന മരച്ചില്ലകളുടെ മയിലാട്ടവും എല്ലാം കൊണ്ട് സമൃദ്ധമാണ് എന്റെ കൊച്ചു കേരളം കുന്നിൻ മേടുകൾ പൂത്തും കായ്ച്ചും വർണാഭം ആകുന്നു പൂമ്പാറ്റകൾ കാറ്റിൽ പൂ മണം ആസ്വദിച്ചും വർണ്ണചിറകുകൾ ഇളക്കി തേൻ നുകരുന്നു ആകാശത്തു മഴയ്ക്കു മുൻപേ മാരിവിൽ എത്തി ആഹാ എന്ത് സുന്ദരമാണ് ഈ കൊച്ചു കേരളം

മിൻഹ യാസ്മിൻ.എസ്
6 A ഗവ.ഗേൾസ് എച്ച്.എസ്.എസ്. കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത