ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

  • ചുറ്റുവട്ടത്തെ കാഴ്ചകൾ
  • സുബ്രമണ്യം ക്ഷേത്രം
  • ശ്രീ നാരായണ ഗുരു സ്മാരകം

ചിത്രശാല

ഭൂമിശാസ്ത്രം

കൊല്ലം നഗരത്തിന്റെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഭൂഭാഗമാണ് പട്ടത്താനം.ഭൂവിസ്ത്രിതിയിലും ജനസാന്ദ്രതയിലും കൊല്ലം കോർപ്പറേഷനിൽ മുന്നിൽ നിൽക്കുന്ന ഒരു സ്ഥലമാണിത്.നഗരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നെങ്കിലും ഗ്രാമനൈർമ്മല്യം ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.അരനൂറ്റാണ്ടിനു മുമ്പുള്ള പട്ടത്താനം കേരള ഗ്രാമങ്ങളുടെ ഒരു പരിച്ഛേദമായിരുന്നു. വയലുകളും കുളങ്ങളും തോടുകളും കാവുകളും എല്ലാം കൊണ്ട് പ്രകൃതിരമണീയമായ ഒരു സ്ഥലമായിരുന്നു. ഏത് നാട്ടുവഴികളുടെ നടന്നാലും പലതരം വൃക്ഷങ്ങൾ ഇരുവശത്ത് നിരന്നു നിൽക്കുന്നത് കാണാമായിരുന്നു. മിക്ക വഴികളും ചെങ്കൽ പാതകൾ ആയിരുന്നു ശബ്ദങ്ങൾക്കു മുമ്പ് പട്ടത്താനത്തെ വഴികളൊന്നും ടാറിട്ടതായിരുന്നില്ല. നാടുവഴികൾ ആണെങ്കിലും രാജപാതയുടെ പ്രൗഡിയോടു കൂടിയ വഴികളായിരുന്നു. പട്ടത്താനത്തിന്റെ മധ്യഭാഗത്തെ വഴികളിൽ ഇരുവശവും കരിഞെട്ട മരവും പൈൻ മരങ്ങളും ധാരാളമുണ്ടായിരുന്നു. കറുത്ത പച്ചയിലകൾ ഇടതൂർന്നു നിൽക്കുന്ന കരിമരങ്ങൾ അവയുടെ കായകൾ നീളം വള്ളികളിൽ താഴോട്ട് തൂങ്ങി കിടക്കും.അതൊരു ഭംഗിയുള്ള കാഴ്ചയായിരുന്നു. അതുപോലെ പൈൻ മരങ്ങൾ: അതിൽ മുല്ലപ്പൂവിന് സമാനമായ വെള്ളനിറത്തിലുള്ള പൂക്കൾ കുലകുലയായി വിരിഞ്ഞു നിൽക്കും. നല്ല സുഗന്ധമുള്ള പൂക്കളാണ്. ഓരോ ദിവസവും രാവിലെ കൊഴിഞ്ഞു വീഴുന്ന പൂക്കൾ മരത്തിനു ചുറ്റും മെത്തപോലെ കിടക്കും. ആ കാഴ്ചകൾ കണ്ടിട്ടുള്ളവർക്ക് അവ മറക്കാൻ കഴിയില്ല.പൂവിന്റെ കാലം കഴിഞ്ഞ് ഇതെല്ലാം കായ്കളാകും. ഉരുളക്കിഴങ്ങിന്റെ ആകൃതിയായിരുന്നു ആ കായ്കൾക്ക്. ആ കായ്കൾ ശേഖരിച്ച് ഉണക്കി വിറകിനു പകരം ഉപയോഗിക്കുന്ന പല വീട്ടുകാരും ഉണ്ടായിരുന്നു. ഇന്ന് ആ മരങ്ങൾക്കൊക്കെ വംശനാശം സംഭവിച്ചു തീപ്പെട്ടി കമ്പനികളിൽ മരങ്ങളുടെ ജന്മം ഒടുങ്ങി. മരങ്ങൾ നശിച്ചതോടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും മങ്ങലേൽക്കാൻ തുടങ്ങി.പട്ടത്താനം ഭൂപ്രകൃതി വയലുകൾ കുളങ്ങൾ, തോടുകൾ ,കാവുകൾ എന്നീ പ്രക്യതി ഭംഗികൊണ്ട് സമ്പന്നമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • അമ്മൻനട പോസ്റ്റ് ഓഫീസ്
  • വടക്കേവിള 2625 എൻഎസ്എസ് കരയോഗം
  • 3639 ദേവി വിലാസം എൻഎസ്എസ് കരയോഗം
  • ശ്രീനാരായണ കോളേജ് കൊല്ലം
  • ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം
  • പട്ടത്താനം സർവീസ് സഹകരണ ബാങ്ക്
  • കടപ്പാൽ ശശി സ്മാരകമന്ദിരം
  • പട്ടത്താനം മംഗലത്തു വീട്
  • ശാരദാമഠം
  • കെ എസ് ഇ ബി പവർ സ്റ്റേഷൻ

ശ്രദ്ധേയരായ വ്യക്തികൾ

ഒളിമ്പ്യൻ സുരേഷ് ബാബു - പട്ടത്താനത്തിന്റെ അഭിമാനവും അഹങ്കാരവും ആണ് ഒളിമ്പ്യൻ സുരേഷ് ബാബു എന്ന കായികതാരം . സുരേഷ് ബാബുവിന്റെ ഓർമ്മയ്ക്കായി പട്ടത്താനം മണിച്ചഴികം മുതൽ പോളയത്തോട് വരെയുള്ള റോഡിന് 'ഒളിമ്പ്യൻ സുരേഷ് ബാബു റോഡ് 'എന്ന് നാമകരണം നൽകി നാട്ടുകാർ ആദരവ് നൽകിയിരുന്നു.

ഓ മാധവൻ - കർമ്മം കൊണ്ട് പട്ടത്താനത്തിന് മാനസപുത്രൻ. രാഷ്ട്രീയ സന്ദേശം കലയിലൂടെ പ്രചരിപ്പിച്ച അതുല്യ പ്രതിഭ.

വിധു വിൻസെൻറ്- കൊല്ലം പട്ടത്താനത്തുകാരിയായ വിധുവിൻസെൻറ് മലയാള ചലച്ചിത്ര സംവിധായികയും മാധ്യമപ്രവർത്തകയും ആണ് .മാൻഹോൾ എന്ന സിനിമയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു .മികച്ച സംവിധായികക്കുള്ള രജതചകോരവും നേടി.

നതാലിയശ്യാം- പട്ടത്താനത്തിന്റെ പ്രശസ്തി മറുനാട്ടിൽ എത്തിച്ച യുവ കലാകാരിയാണ് നതാലിയ ശ്യാം. അന്തർദേശീയ തലത്തിൽ പുരസ്കാരം നേടുന്ന പട്ടത്താനത്തെ ആദ്യ വനിത എന്ന സ്ഥാനം നതാലിയ്ക്ക് സ്വന്തമാണ്.

ടി കെ ദിവാകരൻ - പട്ടത്താനത്തിന്റെ അഭിമാനം. മന്ത്രി ,എംഎൽഎ, നഗരപിതാവ് എന്നീനിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവ്.

ആരധനാലയങ്ങൾ

പട്ടത്തിൽ കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം

പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

അമ്മൻനട ശ്രീ അർദ്ധനാരീശ്വരി ക്ഷേത്രം

ശ്രീ മീനാക്ഷി അമ്മൻ കോവിൽ

അപ്പൂപ്പൻ മഹാദേവർ ക്ഷേത്രം

പുതുക്കാല ഭഗവതി ക്ഷേത്രം

ശ്രീപാർവ്വതി അമ്മൻ ക്ഷേത്രം

ഇംഗ്ലീഷ് പള്ളി

ഭാരത രാജ്ഞി റോമൻ ലാറ്റിൻ കത്തോലിക്ക പള്ളി

മക്കാനി പള്ളി കർബല