ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/ദേവദൂത്

Schoolwiki സംരംഭത്തിൽ നിന്ന്
17:21, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ദേവദൂത് | color=5 }} എൻറെ പേര് അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദേവദൂത്

എൻറെ പേര് അലീന. നിങ്ങൾക്ക് എന്നെ പരിചയം ഉണ്ടാവില്ല. ഞാൻ സ്വയം പരിചയപ്പെടുത്താം. ഇസ്രായേലിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആണ്. എല്ലാവരെയും പോലെ ഒരു ചെറിയ കുടുംബത്തോടൊപ്പം നാട്ടിൽ സന്തോഷത്തോടെ കഴിയുകയായിരുന്നു ഞാൻ. നാട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഹെഡ് നേഴ്സ് ആയിരുന്നു. എന്നും എൻറെ സ്വപ്നമായിരുന്നു മറുനാട്ടിൽ ഒരു ജോലി. അങ്ങനെ വിദേശത്ത് ജോലിക്കായി ഞാൻ പഠിക്കാൻ തുടങ്ങി. ഒരു സ്വപ്നം പോലെ എനിക്ക് ആ ജോലി ലഭിച്ചു. ആ ജോലിക്ക് ചേർന്നു. പതുക്കെ എൻറെ കുടുംബവും അവിടെയെത്തി. ഇസ്രായേലിൽ ഞങ്ങളുടെ അടുത്ത ഫ്ലാറ്റിൽ ഒരു മുസ്ലിം കുടുംബം താമസത്തിന് എത്തി. ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ ഒരേ കുടുംബത്തിലെ അംഗങ്ങളെ പോലെയായി. ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് എത്തിയപ്പോഴാണ് ആ കുടുംബത്തിലെ 75 വയസ്സുള്ള മുത്തശ്ശന് കടുത്ത പനിയും തലവേദനയും ആണ് എന്ന് അറിഞ്ഞത്. അദ്ദേഹം അവിടെ ഒരു മത സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങി വന്നതാണ്. ഉടനെ തന്നെ ഞാൻ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ എത്തിച്ചു. എന്നിട്ട് ബ്ലഡും മറ്റും ടെസ്റ്റിനായി അയച്ചു റിസൾട്ട് വന്നപ്പോഴാണ് കോവിഡ് 19 ആണ് എന്ന് സ്ഥിരീകരിച്ചത്. കുടുംബത്തിലെ മറ്റ് അംഗങ്ങളെ നിരീക്ഷണത്തിൽ ആക്കി. എനിക്ക് ടെൻഷന്റെ ദിനങ്ങളായിരുന്നു പിന്നീട്. സ്വസ്ഥത നഷ്ടപ്പെട്ട ദിനങ്ങൾ. ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് എത്തിയപ്പോഴാണ് അദ്ദേഹത്തിൻറെ മരണ വാർത്ത അറിയുന്നത്. എനിക്ക് വല്ലാത്ത വിഷമം ആയി. ആ കുടുംബത്തോടൊപ്പം ഞാനും ദുഃഖത്തിൽ പങ്കു ചേർന്നു. ഒരിക്കലും ആ കുടുംബത്തെ മറക്കാനാവില്ല. ഇനി ആർക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടാവാതിരിക്കട്ടെ. ഓരോ രോഗിയെയും പരിചരിക്കുമ്പോഴും ഞാൻ പ്രാർത്ഥിക്കും ഇനിയൊരിക്കലും ഒരാളും കോവിഡ് എന്ന മഹാരോഗത്തിന് ഇരയാവരുതെന്ന്.


അനഘ. ബി
6A ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ