ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്ററുഡന്റ് പോലീസ് കേഡറ്റ്

ഹൈസ്കൂൾ കുട്ടികൾക്കായി പാഠ്യ പ്രവർത്തനങ്ങളോടെപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ് വർഷങ്ങളായി നടന്ന് പോരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ ഏറ്റവും നല്ല സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അവാർഡ് ലഭിക്കുകയും ചെയ്തു. വളരെ ചിട്ടയോടെ ഈ വർഷവും നടന്ന് പോരുന്നു. ഈ വർഷം പ്രളയ ബാധിത പ്രദേശങ്ങളിലേക്കായി കുട്ടിപ്പോലീസ് ശേഖരിച്ച പഠനോപകരണങ്ങളും മറ്റും വിതരണം ചെയ്യുകയുണ്ടായി.

  • സ്കൗട്ട്-ഗൈഡ്

യു.പി വിഭാഗം കുട്ടികൾക്കായി സ്കൌട്ട് ആന്റ് ഗൈഡ്സും ട്രൈനിംഗ് ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.

  • യോഗ ക്ലാസ്
  • കരാട്ടെ ക്ലാസ്
  • മുതിർന്ന പെൺകുട്ടികൾക്കായി പെൺകരുത്ത് എന്ന പേരിൽ വൈകുന്നേരങ്ങളിൽ കരാട്ടെ ക്ലാസ് നടക്കുന്നു.
  • നാളേക്കൊരു നാട്ടുമാവ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസം തോറും ക്വിസ് പ്രോഗ്രാം നടത്തി വരുന്നു. കൂടാതെ സാഹിത്യസംബന്ധിയായ ചോദ്യോത്തരങ്ങൾചാർട്ടിൽ പ്രദർശിപ്പിക്കുകയും അതിൽ നിന്ന് ഓരോ ചോദ്യം വീതം അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ശരിയുത്തരം നൽകുന്നവർക്ക് അസംബ്ലിയിൽ വച്ച് തന്നെ സമ്മാനം നൽകുകയും ചെയ്യുന്നു. ക്രിസ്തുമസ് പതിപ്പായി ഒരു കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കാനും തീരുമാനിച്ചിരിക്കുന്നു.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹിന്ദി ക്ലബ്.
  • അലിഫ് അറബിക് ക്ലബ്ബ്.
  • ഇക്കോ ക്ലബ്ബ്.
  • ഗാന്ധിദർശൻ
  • പഠന യാത്രകൾ
      ഹൈസ്കൂൾ വിഭാഗം ഡിസംബർ മാസത്തിൽ ആതിരപ്പള്ളി സിൽവർസ്ട്രോം ഊട്ടി എന്നീ സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ നടത്തി
      എൽ പി വിഭാഗം ജനുവരി മാസത്തിൽ തിരുവനന്തപുരം ഹാപ്പിലാന്റി ലേക്ക് യാത്ര നടത്തി 
       യു പി വിഭാഗം തിരുവനന്തപുരം പ്ലാനറ്റോറിയം വിഴിഞ്ഞം

കോവിഡ് കാല ഓൺലൈൻ പ്രവർത്തനങ്ങൾ ചിലത് - (കാണാനായി ഓരോന്നിലും ക്ലിക് ചെയ്ത് നോക്കൂ)

- റിപ്പബ്ലിക് ദിനാരണം 2022

- ഓൺലൈൻ പ്രവേശനോത്സവം കാണാനായി ക്ലിക്ക് ചെയ്യൂ

- ഓണാഘോഷം 2021 - തിരുവോണസന്ധ്യ

- സ്വാതന്ത്ര്യ ദിനാഘോഷം 2021

- ഇംഗ്ലീഷ് ഫെസ്റ്റ്

- ഓണലൈൻ കലോത്സവം ഉദ്ഘാടന സമ്മേളനം ഭാഗം - 2 ഭാഗം - 3 ഭാഗം - 4 ഭാഗം - 5 ഭാഗം - 6 ഭാഗം - 7

- ശിശുദിനാഘോഷം

- ഓണാഘോഷം 2020

- സ്വാതന്ത്യ ദിനാഘോഷം 2020

മറ്റു ചില പ്രവർത്തനങ്ങൾ

  • ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്.
  • വായനാ ദിനത്തോടനുബന്ധിച്ച് വായനാ വാരം ആചരിക്കുയും വായനാ മത്സരവും കൂടാതെ പുസ്തക പ്രദർശനവും നടത്തി .
  • ഹരിയാനയിൽ നിന്നും അതിഥിയായി എത്തിയ ശ്രീ സിദ്ദീഖ് പുസ്തക പ്രദർശനം സന്ദർശിക്കുകയും , ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്ലാസ് എടുക്കുകയും ചെയ്തു.
  • പ്രശസ്ത മലയാള കവി കെ മധുസൂതനൻ നായർ കുട്ടികളുമായി സംവാദം നടത്തുകയും ലൈബ്രറി സന്ദർശനം നടത്തുകയും ചെയ്തു.
  • ശ്രീകാര്യം ഗിഫ്റ്റ് സ്ഥാപനത്തിന്റെ കീഴിൽ കുട്ടികൾക്കയി സ്കൂൾബാഗും കുടയും നോട്ട് പുസ്തകങ്ങളും വിതരണം ചെയ്തു.മറ്റു സന്നദ്ധ സംഘടനകളും പാഠ്യ പാഠ്യേതര വിഭവങ്ങൾ വിതരണം നടത്തി.
  • ഗുരുവന്ദനം ചടങ്ങുൽ മൂതിർന്ന അധ്യാപകരെ ആദരിച്ചു.
  • തിരുവനന്തപുരം ലയൺസ് ക്ലബ്ബ് സ്കുൾ അധ്യാപകരെ അധ്യാപക ദിനത്തൽ ആദരിക്കുകയുണ്ടായി.,
  • കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം രസകരവും എളുപ്പവുമാക്കാൻ ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം നടത്തുകയും നല്ല രീതിയിൽ ക്ലാസ് നടക്കുകയും ചെയ്യുന്നു,
  • മലയാളത്തിനായി മലയാളത്തിളക്കവും , ഹൈസ്കൂൾ കുട്ടികൾക്കായി നവപ്രഭയും നടന്ന് വരുന്നു,.
  • സ്കൂളിൽ നിന്നും വിരമിച്ച അധ്യാപക സംഘടനയുടെ കീഴിൽ പത്താം ക്ലാസിൽ ഫുൾ എ+ നേടിയ കുട്ടികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിനിക്ക് ക്യാഷ് അവാർഡ് നൽകുകയും ഒമ്പതാം ക്ലാസിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥിനിക്കും ക്യാഷ് അവാർഡ് നൽകുകയുണ്ടായി.