"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/നമ്മുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
"നല്ലത് വരട്ടെ കുഞ്ഞേ... !"
"നല്ലത് വരട്ടെ കുഞ്ഞേ... !"
{{BoxBottom1
{{BoxBottom1
| പേര്= സൂര്യ
| പേര്= സൂര്യ
| ക്ലാസ്സ്=  4 എ   
| ക്ലാസ്സ്=  4 എ   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 23: വരി 23:
| color=2
| color=2
}}
}}
{{Verification|name=PRIYA|തരം= ലേഖനം}}

10:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നമ്മുടെ നാട്

പൊന്നു ടീവിയിൽ കാർട്ടൂൺ കാണുകയായിരുന്നു. അപ്പോഴാണ് അവൾ മുത്തശ്ശനെ കുറിച്ച് ഓർത്തത്. അവൾ പൂമുഖത്തേയ്ക്കു ഓടി. മുത്തശ്ശനെ അവിടെ കണ്ടു.. സമാധാനം ആയി.."എന്താണ് മുത്തശ്ശാ ചിന്തിക്കുന്നത്?? " "എന്ത് ചൂടാണ് കുഞ്ഞേ.. പുറത്തേയ്ക്കു നോക്കാൻ പോലും പറ്റുന്നില്ലല്ലോ? പഴയ കാലത്തൊന്നും ഇങ്ങനെ അല്ലായിരുന്നു.. "പിന്നെയോ..? " "കുറച്ചു നാൾ മുന്നേ വരെയും മനുഷ്യൻ പ്രകൃതിയെ ആരാധിച്ചും കൃഷിയെ ആശ്രയിച്ചും ആയിരുന്നു ജീവിച്ചിരുന്നത്. നിറയെ മരങ്ങളും നെൽപ്പാടങ്ങളും കുന്നുകളും ഇവിടുണ്ടായിരുന്നു. മനുഷ്യന്റെ അത്യാഗ്രഹം കാരണം അതെല്ലാം നശിപ്പിച്ചു... " " എന്നിട്ടോ..? " "കൃത്യമായി മഴ ലഭിക്കാതായി. അത് മാത്രം അല്ല. കൃഷി ചെയ്യാനുള്ള താല്പര്യം ജനങ്ങളിൽ കുറഞ്ഞു. പകരം, അന്യ നാടുകളിൽ നിന്നും കിട്ടുന്ന വിഷാംശമുള്ള ഭക്ഷ്യ വസ്തുക്കൾ ആശ്രയിക്കുന്നു. അടിക്കടി അസുഖം കുട്ടികളിലും മുതിർന്നവരും രോഗപ്രതിരോഗശേഷിയും കുറഞ്ഞു. മാത്രമല്ല, ഭക്ഷ്യ മാലിന്യം പ്ലാസ്റ്റിക് മാലിന്യം എന്നിവ വലിച്ചെറിഞ്ഞു കുളവും തോടുകളും മലിനമാക്കുന്നു. അതിൽ നിന്നും ഉണ്ടാവുന്ന പല തരം കീടാണുക്കൾ വലിയ രോഗങ്ങൾ ഉണ്ടാക്കുന്നു. " "നമ്മളിനി എന്തു ചെയ്യും മുത്തശ്ശാ..? " "ജനങ്ങൾ ബോധവാന്മാരായിരിക്കണം. വളർന്നു വരുന്ന തലമുറ എങ്കിലും നാടിനെ സ്നേഹിച്ചും സംരക്ഷിച്ചും വളരണം.. ലോക നന്മക്കു.. " "ശരി മുത്തശ്ശാ... ഇത് എല്ലാം ഞാൻ നാളെ സ്കൂളിൽ പോകുമ്പോൾ കൂട്ടുകാരോടും പറയാം..മുതിർന്നവർ ചെയ്യുന്ന തെറ്റുകൾ ഞങ്ങൾ ആവർത്തിക്കില്ല. ഇത് സത്യം.. " "നല്ലത് വരട്ടെ കുഞ്ഞേ... !"

സൂര്യ എ
4 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം