ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
  ഞാൻ കൊറോണ   

ലോകമൊട്ടുക്കുമുള്ള എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു. ഞാൻ നിങ്ങൾ എല്ലാരും ഭയക്കുന്ന കോവിഡ് 19 എന്ന കൊറോണ വൈറസ്. എനിക്ക് നിങ്ങളോട് ഒരുപാട് പറയാനുണ്ട് നിങ്ങൾ കരുതുന്നപോലെ ഞാൻ മനഃപൂർവം ഒന്നും ചെയ്തിട്ടില്ല. എന്നെ ഇങ്ങനെ അഴിച്ചുവിട്ടതും നിങ്ങൾ മനുഷ്യൻമ്മാര് തന്നെയാ. ഞാൻ ഒന്ന്‌ ചോദിച്ചോട്ടെ സൂക്ഷ്മതയോടെ പരിചരിക്കേണ്ട എന്നെ ഇങ്ങനെ ശ്രദ്ധഇല്ലാതെ തുറന്ന് വിട്ടതിന്റെ കുറ്റക്കാരൻ ഞാൻ ആണോ? എന്നെ മനസ്സിലായിട്ടും ഈ ലോകം മുഴുവൻ എന്നെ കൊണ്ട് നടന്നതും എന്നെ എല്ലാർക്കും വെറുക്കപ്പെട്ടവൻ ആക്കിയതും ഞാൻ ആണോ? നിങ്ങൾ എല്ലാരും കൂടെ എന്നെ ഒരു വലിയ ഭീകരനക്കി😔 എന്നാൽ എന്നെ ഭയക്കേണ്ട ആവിശമില്ല കുറച്ചു കാര്യങ്ങൾ ശ്രെധിച്ചാൽ മതി എന്നെ നിങ്ങളിൽ നിന്നും അകറ്റി നിർത്താം.
1) ഞാൻ കടന്നു കൂടാൻ സാധ്യത ഉള്ളഇടങ്ങളിൽ പോകാതിരിക്കുക.
2)ശ്രദ്ധയില്ലാതെ പൊതുസ്ഥലങ്ങളിൽ ചെന്നിരിക്കുകയോ ആവിശ്യമില്ലാതെ തൊടുകയോ അരുത്.
3)പൊതുസ്‌ഥലങ്ങളിൽ തുപ്പാതിരിക്കുക.
4)ചുമക്കുമ്പോഴും തുമുമ്പൊഴും ഡെറ്റോൾ ലികുഡ് നനച്ചു വെച്ച കർചീഫ് ഉപയോഹിക്കുക്ക.
5)പുറത്ത് പോകുമ്പോൾ നല്ല നിലവാരമുള്ള മാസ്കും ഗ്ലൗസും ഉപയോഹിക്കുക.
6)പുറത്തുപോകുമ്പോൾ നല്ല സാനിട്ടേസറോ അല്കെങ്കിൽ ഹാന്റ് വാഷോ കൂടെ കരുതാൻ മറക്കരുത്.
7)പുറത്തു പോയിട്ട് വരുമ്പോൾ നമ്മൾ നല്ലപോലെ വൃത്തി ആയശേഷം അകത്തു കയറുക.
8)പ്ലാസ്റ്റിക്, റബ്ബർ ഫോൺ, ഹെഡ്‌ഫോൺ, പൈസ, ബാഗ്, പേഴ്‌സ്, കണ്ണട, പേന, ഇതുപോലുള്ള വസ്തുക്കൾ ഒന്ന്‌ ശ്രദ്ധിച്ചു ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
9)ഇനി വേണ്ടത് നിങ്ങളുടെ അർപ്പണാബോധവും വിശ്വാസവും ആണ് നിങ്ങൾ പരസ്പ്പരം അകലം പാലിക്കുക പൊതുവായ കൂട്ടം കൂടൽ ഒഴിവാക്കുക.
10) അപരിചിതൻമ്മാരെ അകറ്റി നിർത്തുക.
ഇതെല്ലാം നിങ്ങൾ പാലിക്കുക ആണെങ്കിൽ ഒരു പരിധിവരെ എന്നെ നിങ്ങൾക്ക് മാറ്റിനിർത്താം. ഇല്ലെങ്കിൽ ഞാൻ നിങ്ങൾ എന്റെ ജീവനെ പോലെ സ്നേഹിച്ചു എന്റെ കൂടെ കൂട്ടും 😉✳️✳️✳️✳️✳️✳️✳️✳️

അഭിമന്യു പി
10 E ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം