ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ
വിലാസം
കീഴാറൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലനെയ്യാറ്റിന്‍കര
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2016Sathish.ss




ചരിത്രം

തലസ്ഥാന നഗരിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെ തെക്കന്‍ മലയോരമായ കീഴാറൂരില്‍ നീര്‍മാലി കുന്നിന്‍റെ താഴ്വാരത്ത് നെയ്യാറിന്‍റെ സാമീപ്യവും ശ്രീ രാജരാജേശ്വരി ദേവിയുടെ സാന്നിദ്ധ്യവും തൊട്ടുരുമ്മി ഗ്രാമത്തിന്‍റെ പുള്ളുവന്‍ പാട്ടും കേട്ടുണരുന്ന കീഴാറൂര്‍ ഗ്രാമത്തിന് തിലകച്ചാര്‍ത്തണിഞ്ഞ് തലയുയര്‍ത്തിപ്പിടിച്ച് വിജയത്തിന്‍റെ പാതയില്‍ മുന്നേറുകയാണ് ഞങ്ങളുടെ ഈ കൊച്ചു സരസ്വതീ വിദ്യാലയം. അനുഭവ സമ്പത്തും കാര്യശേഷിയുമുള്ള ഒരു സംഘം അദ്ധ്യാപകരും ഒപ്പം കര്‍മ്മോത്സുകരായ പി.റ്റി.എ. യുടെയും പ്രവര്‍ത്തന ഫലമായി ഉന്നത വിജയശതമാനം നിലനിര്‍ത്തിപ്പോരുന്ന ഒരു വിദ്യാലയമാണ് ഇത്.

                    1881-ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് 13 സെന്റും

ഒരു ഓല മേഞ്ഞ കെട്ടിടവുമായിരുന്നു മൂലധനം. ദിവാന്‍ സര്‍.ശ്രീ.സി.പി. രാമസ്വാമിഅയ്യരുടെ കാലത്ത് കുടിപ്പള്ളിക്കൂടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിന്‍റെ ഭാഗമായി ഈ കുടിപ്പള്ളിക്കൂടം കീഴാറൂര്‍ ഗവ:എല്‍.പി.എസ്. ആയി മാറി. അക്കാലത്ത് സേവനമനുഷ്ഠിച്ചിരുന്ന പ്രമുഖ അദ്ധ്യാപകരായിരുന്നു ശ്രീ. സുകുമാരപിള്ള,ശ്രീ.ഗോവിന്ദപിള്ള, ശ്രീ.വാസുദേവന്‍, ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ . ഇരുന്നൂറോളം കുട്ടികള്‍ നിലത്തും പലകയിലും ഇരുന്നാണ് പഠനം നടത്തിയിരുന്നത്. തുടര്‍ന്ന് ബ്ളോക്ക് ഓഫീസില്‍ നിന്ന് വിദ്യാലയത്തിനുവേണ്ടി 10 സെന്‍റ് സ്ഥലവും കൂടി അനുവദിച്ചു.

                  1962-ല്‍ കീഴാറൂര്‍ ഗവ:എല്‍.പി.എസ്. നെ മിഡില്‍ സ്കൂളായി അപ്ഗ്രേഡ്

ചെയ്തു. അന്ന് ഏകദേശം തൊള്ളായിരത്തോളം കുട്ടികളാണ് സ്കൂളില്‍ പഠിച്ചിരുന്നത്. അന്നത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി.കമലാഭായി ആയിരുന്നു. ശ്രീ. ചെല്ലപ്പന്‍ സര്‍, ആനാവൂര്‍ കമലമ്മ സര്‍, ശ്രീ ബദറുദ്ദീന്‍, ശ്രീ തമ്പി റാവുത്തര്‍, ശ്രീ വര്‍ഗ്ഗീസ്, ശ്രീ നാഗപ്പന്‍, ശ്രീ പൊന്നുമുത്തന്‍ എന്നിവരായിരുന്നു അദ്ധ്യാപകര്‍

                  1962-ല്‍ ഓല കെട്ടിടം കാറ്റത്ത് മറിയുകയും ആ സ്ഥാനത്ത് ഷീറ്റിട്ട കെട്ടിടം 

നിലവില്‍ വരികയും ചെയ്തു. തുടര്‍ന്ന് അന്നുള്ള അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി 1965-ല്‍ ഒരു ഏക്കര്‍ 37സെന്‍റ് സ്ഥലം കൂടി സ്കൂളിനോട് ചേര്‍ക്കപ്പെട്ടു. അസിസ്റ്റന്‍റ് ഡയറക്ടര്‍ വിദ്യാലയം സന്ദര്‍ശിക്കുകയും സ്കൂള്‍ കെട്ടിടത്തിന്‍റെ ആവശ്യകത മനസിലാക്കി 100അടി വീതമുള്ള രണ്ട് കെട്ടിടം ബ്ളോക്കില്‍ നിന്ന് അനുവദിക്കുകയും ചെയ്തു.

                   1975-ല്‍ സ്കൂളിന്റെ വികസനത്തിനായി സ്കൂള്‍ പുരോഗമന കമ്മിറ്റി രൂപീകൃതമായി. സ്കൂളിന്‍റെ വാര്‍ഷിക പരിപാടിയില്‍ പ്രഥമ അദ്ധ്യാപകന്‍ വിദ്യാലയം ഹൈസ്കൂള്‍ ആയി ഉയര്‍ത്തേണ്ടതിന്‍റെ ആവശ്യകത നാട്ടുകാരെ അറിയിക്കുകയും ചെയ്തു 

നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1982-83 അദ്ധ്യയന വര്‍ഷത്തില്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. ഹൈസ്കൂള്‍ നിലവില്‍ വന്നതിനു ശേഷം ശ്രീ. സോമശേഖരന്‍ നായര്‍, ശ്രീ.നാഗേന്ദ്രന്‍പിള്ള, ശ്രീ കൃഷ്ണപിള്ള എന്നിവര്‍ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.വിശേഷ ദിവസങ്ങളില്‍ മതഗ്രന്ഥ പാരായണം നടത്തിയിരുന്നു. വിവിധ മേഖലകളില്‍ കുട്ടികളെ പന്കെടുപ്പിക്കുകയും ചെയ്തു.


ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.


  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീ.കൃഷ്ണപിള്ള,ശ്രീ.സുകുമാരന്‍ നായര്‍, ശ്രീ.അപ്പുക്കു‍ട്ടന്‍ നായര്‍, ശ്രീമതി. രാഗിണി, ഡോ.ഹെപ്സി ജോയി,ശ്രീമതി.ചന്ദ്രിക,ശ്രീമതി.ബേബി, ശ്രീമതി.ശ്രീകുമാരിയമ്മ, ശ്രീ.ഗോപാലന്‍, ശ്രീ.ഫ്രാന്‍സിസ്,ശ്രീമതി.തങ്കക്കുട്ടി, ശ്രീമതി.ശകുന്തള അമ്മ, ശ്രീ.മോഹനകുമാരന്‍ നായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.ജയന്‍, ശ്രീ.ഷാജി(ലക്ചറര്‍,യൂണിവേഴ്സിറ്റി കോളേജ്), ശ്രീമതി.ശ്രീകല
     (ഒന്നാം റാങ്ക്, എം.എസ്.യൂണിവേഴ്സിറ്റി ).

വഴികാട്ടി