ഗവൺമെന്റ് എച്ച്.എസ്സ്.മാഞ്ഞുർ

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറായി നിലകൊള്ളുന്ന മാഞ്ഞൂര്‍ പഞ്ചായത്തിന്റെ ഏതാണ്ട് തെക്കു പടിഞ്ഞാറായി,ചേരമന്‍ പെരുമാളിന്റെ കാലത്തോളം പഴക്കമുള്ളതും, നിറയെ വയലുകളും സസ്യലതാദികളാലും വിസ്ത്രതമായ പ്രദേശത്താണ് "ഗവ:ഹൈസ്ക്കൂള് മാഞ്ഞൂര്‍ " എന്ന ഈ പഞ്ചായത്തിലെ ഏക സര്ക്കാര്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്‍. ഈ സ്കൂള്‍ മാഞ്ഞൂര്‍ പഞ്ചായത്തിലെ വാര്ഡ് 13-ല്‍ നില കൊള്ളുന്നു.

മാഞ്ഞൂര്‍ തെക്കും ഭാഗം ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും നിറഞ്ഞുനില്ക്കുന്ന ഈ ഗ്രാമപ്രദേശം ജനനിബിഡവും കൃഷിയോഗ്യവുമായ സ്ഥലമായിരുന്നതിനാല്‍ വിവിധ തരത്തില്‍ വികസനത്തിന്റെ നാരായവേരുകള്‍ ഇവിടെ പടരുകയുണ്ടായി.ഇതിന്റെ തുടര്ച്ചയെന്നവണ്ണം ആശാന്‍ കളരികളും ഈ പ്രദേശത്ത്‍ നിലവില്‍ വന്നു. ഇവയുടെ തുടര്ച്ചയായിട്ടാണ് ഏതാണ്ട്‍ നൂറ്‍ വര്ഷങ്ങള്‍ മുന്‍പ്‍ 1908-ല്‍ ഈ പ്രദേശത്ത് ഒന്നും രണ്ടും ക്ലാസ്സുകള്‍ അടങ്ങുന്ന പെണ്‍ പള്ളിക്കൂടത്തിനു തുടക്കമിട്ടത്. തുടര്ന്ന്‍ 1912-ല്‍ ഇത് ഗവണ്മെന്റിലേക്ക് കൈമാറുകയും ചെയ്തു. 1913 മുതല്‍ ഇവിടെ ആണ്കുട്ടികള്ക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. 1919-ല്‍ ഈ സ്കൂളില്‍ IV ക്ലാസ്സ് ആരംഭിച്ചു. 1949-ല്‍ UP സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.തുടര്ന്ന് നാട്ടുകാരുടെ സഹകരണ മനോഭാവത്തിന്റെയും ശ്രമത്തിന്റെയും ഫലമായി 1981-ല്‍ ഈ സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളായി ഉയര്ത്തി.

ആദ്യകാലത്ത് ഈ പ്രദേശത്തെ കരപ്രമാണിമാരുടെ നിര്ലോഭമായ സഹകരണമാണ് ഇങ്ങനെയൊരു വിദ്യാകേന്ദ്രത്തിന് തുടക്കമിടാന്‍ ഇടയായത്. തുടര്ന്ന് ഉദാരമതികളായ പട്ടേരി കുടുംബക്കാരുടെ ചരിത്രവുമായി ബന്ധപ്പെട്ട കോതകുളവും പരിസരവും വിദ്യാലയത്തിന് സൗജന്യമായി നല്കുകയും ചെയ്തു. സ്വജീവിതം വിദ്യാലയത്തിനും നാടിനും ഉഴിഞ്ഞ് വച്ച ശ്രീമതി സൂസന്ന ടീച്ചറുടെ പ്രവര്ത്തനങ്ങള്‍ സ്കൂളിന്റെ വളര്ച്ചയിലെ നാഴിക കല്ലാണ്. ഹൈസ്കൂള്‍ അനുവദിക്കുന്നതിനും ഫലപ്രാപ്തി ഉണ്ടാകുന്നതിനും ശ്രമങ്ങള്‍ നടത്തിയ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രവര്ത്തനങ്ങള്‍ സ്മരണീയമാണ്.

ആഗോളവല്ക്കരണത്തിന്റെയും വിദ്യാഭ്യാസക്കച്ചവടത്തിന്റെയും ഈ കാലഘട്ടത്തില്‍ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിലെ സര്ക്കാര്‍ സ്കൂളുകള്ക്ക് വികസനം ഒരു സ്വപ്നമായി നിലകൊള്ളുന്നതിന്റെ ദൃഷ്ടാന്തമാണ് മാഞ്ഞൂര്‍ പഞ്ചായത്തിലെ ഏക ഗവ:ഹൈസ്കൂള്‍. ഒരു ഹൈസ്കൂളിനു വേണ്ട അത്യാവശ്യസൗകര്യങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഈ സൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ ഉയര്ച്ചയും ഈ സ്ക്കൂളില്‍ വിദ്യാര്ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.

ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളില്‍ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങള്‍ ഉരുവിട്ടവര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ ചേക്കേറുമ്പോള്‍ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ഇനിയും പ്രവര്ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. 1950 കളില്‍ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍.

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അസകാശമാണ‍്‍. സമൂഹത്തിലെ എല്ലാ ജനങ്ങള്ക്കും - പ്രത്യേകിച്ചും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കവിഭാഗങ്ങളില്പെട്ടവര്‍ ഉള്പ്പെടെയുള്ള എല്ലാ കുട്ടികള്ക്കും കാലാനുസൃതമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ആവശ്യമായ പദ്ധതികള്‍ പൊതുവിദ്യാഭ്യാസത്തിലൂടെയേ നടപ്പിലാക്കാന്‍ കഴിയൂ. അതുകൊണ്ട് ശക്തമായ ഒരു പൊതുവിദ്യാഭ്യാസനയം നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ‍്‍.

ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായ പുരോഗതി വിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിന് വഴിതെളിച്ചു കഴിഞ്ഞു. ഈ വികസനത്തിനു അനുയോജ്യമായ ആധുനിക സംവിധാനങ്ങള്‍ നമ്മുടെ സ്ക്കൂളില്‍ ഒരുക്കണം. മത്സരങ്ങളുടെ ഈ കാലഘട്ടത്തില്‍ സാധാരണക്കാരന് അവസരം നിഷേധിക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം ലഭ്യമാക്കാന്‍ നാം ബാധ്യസ്ഥരാണ്.