കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K A U P SCHOOL ELAMBULASSERY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} <center> <poem> കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

കൊതുകു പെരുകുവാൻ വഴിവെക്കാതെ
പരിസരം വൃത്തിയാക്കീടുക നാം
വീടും പറമ്പും മറ്റു സ്ഥലങ്ങളും
ശുചിയോടെ എന്നുംം തിളങ്ങവേണം
   കുപ്പി ചിരട്ടകൾ പ്ലാസ്റ്റിക്കു കിറ്റുകൾ
   അഴുക്കുജലമുള്ള കേന്ദ്രങ്ങളും
   ചീഞ്ഞളിഞ്ഞുള്ളോരു വസ്തുക്കളും
   കൊതുകുകൾ തന്നുടെ വളർത്തുകേന്ദ്രം
എലിപ്പനി ചിക്കുൻഗുനിയ പിന്നെ
ഡെങ്കിപ്പനി മഞ്ഞപ്പിത്തമതും
ഗുരുതരമായോരു വ്യാധികൾതൻ
പെരുമഴക്കാലമതോർത്തിടേണം
    വളരുന്ന തലമുറക്കായി നമ്മൾ
    കാക്കുന്ന സമ്പത്തതൊന്നുമാത്രം
    ആരോഗ്യമുള്ള തലമുറയെന്നത്
    എന്നെന്നും നമ്മളതോർത്തിടേണം
അതിനായ് നമ്മൾക്കൊത്തുചേരാം
മനസ്സും ശരീരവും ഒരുക്കിവെക്കാം
വീടും പരിസരോം വൃത്തിയാക്കാം
നല്ലോരു ഭൂമിയെ കാഴ്ചവെക്കാം

ശ്രീനന്ദ എം പി
7 ബി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]